Activate your premium subscription today
പാലക്കാട്∙ ഏലംകുളം പഞ്ചായത്തിൽ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. ഇതോടെ, യുഡിഎഫിന് 40 വർഷത്തിനു ശേഷം ലഭിച്ച ഭരണം നഷ്ടപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിലെ സി.സുകുമാരനെയാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്.
ആലപ്പുഴ∙ സിപിഎം വിഭാഗീയത രൂക്ഷമായ കുട്ടനാട്ടിൽ രാമങ്കരി ഗ്രാമപഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും സിപിഎം അംഗങ്ങൾ യുഡിഎഫുമായി ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കി. പ്രസിഡന്റ് സ്ഥാനം നഷ്ടമായ ആർ.രാജേന്ദ്രകുമാർ പഞ്ചായത്ത് അംഗത്വവും രാജി വച്ചു. 25 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്.
ചെങ്ങന്നൂർ∙ കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരിക്കുന്ന പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 5 ബിജെപി അംഗങ്ങൾ മാത്രമാണു ഹാജരായത്. സിപിഎം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. 13 അംഗ ഭരണസമിതിയിൽ സിപിഎം - 5, ബിജെപി - 5, കോൺഗ്രസ് - 3 എന്നിങ്ങനെയാണ് കക്ഷിനില.
തിരുവല്ല (പത്തനംതിട്ട)∙ നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസിനെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയം പാസായി. എൽഡിഎഫിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. കോൺഗ്രസിലെ ഒരംഗവും സ്വതന്ത്രനും അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്തു
കൊല്ലം∙ ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായ കല്ലുവാതുക്കലിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്ത്. 23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബിജെപിക്ക് 9, യുഡിഎഫിന്
പട്ന∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെട്ട ഫ്ലയിങ് കിസ് വിവാദവുമായി ബന്ധപ്പെട്ട്, വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ. ഫ്ലയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ടെന്നും, 50 വയസ് പിന്നിട്ട സ്ത്രീക്ക് കൊടുക്കേണ്ട ആവശ്യമില്ലെന്നും ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎ നീതു സിങ് അഭിപ്രായപ്പെട്ടു
ന്യൂഡൽഹി ∙ മണിപ്പുരിലെ അക്രമസംഭവങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗം ഒന്നര മണിക്കൂറോളം പിന്നിട്ടിട്ടും മണിപ്പുർ വിഷയം മോദി പരാമർശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതു സത്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നു
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചിട്ടില്ലെന്നു കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മോദിയെ അപമാനിച്ചെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു
ന്യൂഡൽഹി ∙ സഭയിൽ അപമര്യാദയോടെ പെരുമാറിയെന്ന കാരണത്തിൽ കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചതും മറ്റ് മന്ത്രിമാരെ ശല്യപ്പെടുത്തിയതുമാണ് ചൗധരിക്കെതിരെയുള്ള കുറ്റങ്ങൾ. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ പ്രമേയം
ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ, മണിപ്പുരിൽനിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന് സഭയില് സംസാരിക്കാൻ ബിജെപി എന്തുകൊണ്ട് അവസരം നൽകിയില്ലെന്ന ചോദ്യവുമായി കോൺഗ്രസ്.
Results 1-10 of 33