Activate your premium subscription today
ഒരു പുരസ്കാരമെങ്കിലും പ്രഖ്യാപിക്കാത്ത ഒരു ദിവസം പോലും കേരളത്തിലില്ല. ചെറുതും വലുതുമായവ. പണമുള്ളതും ഇല്ലാത്തതും. പ്രശസ്ത ഫലകം ഉൾപ്പെടെയുള്ളവ. സാംസ്കാരിക സംഘടനകളുടെ പേരിൽ. ജാതിയുടെയും മതത്തിന്റെയും പേരിൽ. മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും പേരിൽ. സാമൂഹിക നീതിയുടെയും അനീതിയുടെയും പേരിൽ.
ആ രാത്രികളിലെ സ്വപ്നങ്ങളിലൊന്നിൽ ഒരു കുന്നിൻമുകളിൽനിന്ന് അസ്തമയം കാണുമ്പോൾ എന്റെ മുന്നിൽ കാഴ്ച മറഞ്ഞ് ഒരാൾ നില്പുണ്ടായിരുന്നു. പെട്ടെന്ന് അയാൾ എന്റെനേരെ തിരിഞ്ഞു. അദ്ഭുതം! ഇരുപതിലേറെ വർഷം മുൻപ് എനിക്കു നഷ്ടമായ കൂട്ടുകാരനെ ഞാൻ കണ്ടു. ചിരിനിറഞ്ഞ ആ മുഖം അവിടെ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അത്രയേറെ
‘ഭീരുക്കൾ പ്രതികരിക്കുന്നത് ഇമോജികളിലൂടെയാണ്. മികച്ച പദവികളും ശമ്പളവും നൽകി കൂട്ടിലടച്ച അടിമകൾ. അവരോടു സഹതപിക്കുക. അവർ മനുഷ്യ പുരോഗതിക്ക് എതിരാണെന്നു പ്രത്യേകം പറയേണ്ടതില്ല, അവരെ അവഗണിക്കുക. അധികാര കേന്ദ്രങ്ങളോടു ചേർന്നിനിൽക്കുന്നവർക്ക് കണ്ണു തുറക്കുന്നതിലല്ല, കണ്ണുകൾ അടച്ചു വയ്ക്കുന്നതിലാണു താൽപര്യം.’ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ.എം. കുഞ്ഞാമൻ മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണിത്. അരനൂറ്റാണ്ടിലേറെയായി സമൂഹത്തിലെ ചലനങ്ങൾ സസ്സൂക്ഷ്മം നോക്കിക്കണ്ടിരുന്ന അദ്ദേഹം എക്കാലവും വ്യവസ്ഥാപിത സംവിധാനങ്ങൾക്കു പുറത്തു നിൽക്കാനാണ് ആഗ്രഹിച്ചത്. അധികാരങ്ങളോടുള്ള നിരന്തര കലഹമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. അധികാര കേന്ദ്രങ്ങളെ വാഴ്ത്തുകയല്ല അവരെ വിമർശനാത്മകമായി നോക്കിക്കാണുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സാമൂഹിക ജീവിതത്തിന്റെ കയ്പു നിറഞ്ഞ യാഥാർഥ്യങ്ങളോടു പൊരുതി മുന്നേറി ഉന്നതിയിലേക്കു നടന്നു നീങ്ങിയ ഒരു വ്യക്തിക്ക് ഒരുപക്ഷേ വ്യത്യസ്തമായ ചില നിലപാടുകൾ സ്വീകാര്യമല്ലാതെയുമാവാം. കടന്നുവന്ന വഴികളിൽ സുഗന്ധം നിറഞ്ഞ സ്മരണകൾ ഏറെയില്ല അദ്ദേഹത്തിന്. ‘എതിര്’ എന്ന ആത്മകഥയിൽ കയ്പു നിറഞ്ഞ ആ ജീവിതത്തിന്റെ ചിത്രങ്ങളേറെയുണ്ട്.
എംഎയ്ക്ക് ഒന്നാം റാങ്ക് നേടിയെങ്കിലും ജോലി ലഭിക്കാതെ അലഞ്ഞിട്ടുണ്ട് കുഞ്ഞാമൻ. പാലക്കാട്ട് ഒരു സ്വകാര്യസ്ഥാപനത്തിൽ കുറച്ചു നാൾ പഠിപ്പിച്ച ശേഷം രാജിവച്ചു. ബസിൽ വീട്ടിലേക്കു മടങ്ങുമ്പോൾ, പറളിയിൽ ഇറങ്ങി. പ്രീ ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ച വി.കെ.കൃഷ്ണൻ എന്നയാളെ കണ്ടു. അദ്ദഹം അവിടെ പാരലൽ കോളജ്
തിരുവനന്തപുരം ∙ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമനെ (74) ശ്രീകാര്യം വെഞ്ചാമൂട് ശ്രീനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്നു പൊലീസ്. താന്‍ ഈ ലോകത്തുനിന്നും പോകുന്നുവെന്നും മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും കുറിപ്പില്‍
തിരുവനന്തപുരം ∙ പ്രമുഖ സാമ്പത്തിക വിദഗ്ധനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമൻ (74) അന്തരിച്ചു. ശ്രീകാര്യത്തെ വീട്ടിൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊതുപ്രവർത്തകനായ കെ.എം.ഷാജഹാൻ സന്ദർശിക്കാനെത്തിയപ്പോഴാണ് കുഞ്ഞാമനെ മരിച്ചതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയാണ് സ്വദേശം.
ധൈഷണിക രംഗത്തുനിന്ന് ദലിതരെ മാറ്റിനിർത്തുന്നത് ബോധപൂർവമാണ്. തന്ത്രത്തിന്റെ ഭാഗമാണ്. നിങ്ങൾക്കുവേണ്ടി ഞങ്ങൾ ചിന്തിക്കുന്നുണ്ട്. പിന്നെയെന്തിനാണ് നിങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾ ആവിഷ്കരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക. അതിന്റെ ഗുണഭോക്താക്കളാകുക. അതുമതി എന്നവർ തീരുമാനിക്കുന്നു. വൈസ് ചാൻസലർ തന്നെ ആകുന്നത് എന്തിനാണ്. ക്ലാർക്കുമാരായാൽ പോരേ എന്നാണവരുടെ മനോഭാവം. മൃഗസംരക്ഷണ വകുപ്പിന്റെ പരിപാടിയുണ്ടാകുമ്പോൾ മൃഗങ്ങൾക്കു പങ്കാളിത്തമുണ്ടാകാറില്ല. അതുപോലെ ദലിത്-ആദിവാസി വിഭാഗങ്ങളുടെ പരിപാടി തീരുമാനിക്കുമ്പോൾ ഈ വിഭാഗക്കാർക്ക് പങ്കാളിത്തമില്ല. അതു നല്ലവരായ മറ്റുള്ളവരാണു തീരുമാനിക്കുന്നത്. എം.കുഞ്ഞാമന്റെ ധാർമികരോഷം പ്രസ്താവനയോ ആരോപണമോ അല്ല. അനുഭവസത്യമാണ്. ജീവിതസാക്ഷ്യമാണ്. അതുകൊണ്ടുതന്നെ അവ തള്ളിക്കളയാനുള്ളതല്ല. 2004 ൽ മകളുടെ മരണത്തെത്തുടർന്ന് കുഞ്ഞാമൻ മാനസികമായും ശാരീരികമായും തളർന്നിരുന്നു. 2005 ൽ രോഗബാധിതനായി ഒന്നര മാസം ആശുപത്രിയിലും കഴിഞ്ഞു. കേരളത്തിൽ നിന്ന് മാറിനിന്നാൽ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിൽ കേരള സർവകലാശാലയിൽ നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചു. അന്ന് പ്രഫസറായിരുന്നു അദ്ദേഹം. വിസിയും വകുപ്പും സമ്മതിച്ചില്ല. ഒരു വർഷം അങ്ങനെ കടന്നുപോയി...
Results 1-7