Activate your premium subscription today
കൊച്ചി∙ സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ കാലാവധി പതിനൊന്നാം മണിക്കൂറിൽ നീട്ടിനൽകി സർക്കാർ. എന്നാൽ, ചട്ടവിരുദ്ധമായാണു കാലാവധി നീട്ടൽ. മാത്രമല്ല, ഉത്തരവിൽ സാങ്കേതികപ്പിഴവും കടന്നുകൂടി. നിലവിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണറായ എസ്.എച്ച്.പഞ്ചാപകേശന്റെ 3 വർഷ കാലാവധി ശനി അവസാനിച്ചിരുന്നു. പുതിയ കമ്മിഷണറെ നിയമിക്കണമെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ നിലവിലുള്ള ആൾ വിരമിക്കുന്ന തീയതിക്ക് ആറു മാസം മുൻപ് ആരംഭിക്കണമെന്നാണു ചട്ടം. എന്നാൽ നടപടികൾ ഇതുവരെയും ആരംഭിക്കാതെയാണു കാലാവധി നീട്ടിനൽകിയത്. ‘2020ലെ ഭിന്നശേഷി അവകാശനിയമത്തിലെ ചട്ടം 37 (2) പ്രകാരം പുതിയ ഭിന്നശേഷി കമ്മിഷണറെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ, പ്രസ്തുത നടപടികൾ പൂർത്തീകരിക്കുംവരെ നിലവിലെ കമ്മിഷണറെ തുടരാൻ അനുവദിക്കുന്നു’ എന്നാണു സാമൂഹിക നീതി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിട്ട ഉത്തരവിൽ പറയുന്നത്.
മൂന്നാർ ∙ ഭിന്നശേഷിക്കാർക്കു നൽകുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയ വീൽചെയറുകൾ വിതരണം ചെയ്യാതെ ഓഫിസ് കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ദേവികുളം ബ്ലോക്കിലെ ഭിന്നശേഷിക്കാർക്കായി വാങ്ങിയ 48 വീൽചെയറുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ മീറ്റിങ് ഹാൾ
കോഴിക്കോട്∙ താൽക്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്നു പഞ്ചായത്ത് ഡയറക്ടർ ഉത്തരവിറക്കിയതോടെ ഭിന്നശേഷിക്കാർ ദുരിതത്തിൽ. സ്ഥിരസർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയാറാകാത്തതിനാൽ പലർക്കും പെൻഷനും സ്കോളർഷിപ്പുമടക്കമുള്ളവ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ്.
കൊല്ലം ∙ ഭിന്നശേഷിക്കാർക്കുള്ള യുഡിഐഡി കാർഡ് (യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ്) വിതരണം പുനഃസ്ഥാപിക്കാൻ നടപടി ആയില്ല. 3 മാസത്തിലേറെ ആയി ജില്ലയിൽ കാർഡ് വിതരണം മുടങ്ങിയിട്ട്. ഒരു വർഷത്തിലേറെയുളള അയ്യായിരത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ജീവനക്കാർക്കു ശമ്പളം നൽകാൻ ഇല്ലാത്തതിനാലാണ്
തിരുവനന്തപുരം∙ ഭിന്നശേഷിക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനു പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിനു പട്ടികജാതി, വർഗക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും ഇതു സംബന്ധിച്ച് സുപ്രീം കോടതി വിധി അടിസ്ഥാനമാക്കി കാർഷിക സർവകലാശാല
Results 1-5