Activate your premium subscription today
നിയമസഭാ കയ്യാങ്കളി സംഭവത്തിൽ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതും മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിച്ചതുമടക്കം സംസ്ഥാന– ദേശീയ തലത്തിൽ നിരവധി സംഭവവികാസങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം
കൊച്ചി ∙ നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം ∙ നിയമസഭാ അതിക്രമക്കേസിലെ പ്രതികൾ എത്ര തവണ കുറ്റം ഏറ്റുപറഞ്ഞാലും വിചാരണ ഒഴിവാക്കാനാകില്ല. 2015 മാർച്ച് 13ന് നിയമസഭയിൽ നടന്ന അക്രമങ്ങളുടെ പേരിലുള്ള കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികളിലൊരാളായ കെ.ടി.ജലീൽ എംഎൽഎ, ചെയ്തത് അബദ്ധമായെന്ന് ഇപ്പോൾ പറയുന്നത്. കേസ് ഇല്ലാതാക്കാൻ സുപ്രീം കോടതിയെ വരെ സമീപിച്ച് തിരിച്ചടി വാങ്ങിയവരാണു പ്രതികൾ.
തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളിക്കേസിലെ അന്വേഷണ രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകാനാകില്ലെന്ന് വീണ്ടും പ്രോസിക്യൂഷൻ. സാക്ഷികളുടെ പേരുകളും വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് പ്രതിഭാഗത്തിന് കൊടുത്തിട്ടുണ്ട്. വിശദമായ മൊഴിപ്പകർപ്പ് കൊടുക്കേണ്ട ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ സിജെഎം കോടതിയെ അറിയിച്ചു.
തിരുവനന്തപുരം∙ മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ലെന്ന് കാട്ടി പ്രതിഭാഗം ഹർജി നൽകി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, തർക്കം ഉണ്ടെങ്കിൽ സമർപ്പിക്കാൻ പ്രോസിക്യൂഷനു നിർദ്ദേശം നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം ∙ നിയമസഭാ അക്രമക്കേസിൽ ഇടതു നേതാക്കൾക്കെതിരായ വിചാരണ നീട്ടാൻ പുതിയ തന്ത്രവുമായി പൊലീസ്. ഇതിന്റെ ഭാഗമായി 4 യുഡിഎഫ് മുൻ എംഎൽഎമാരെക്കൂടി പ്രതിയാക്കി പൊലീസ് കേസെടുത്തു. എൽഡിഎഫിന്റെ നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുടെ പരാതിയിൽ, യുഡിഎഫ് എംഎൽഎമാരായിരുന്ന കെ.ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ.വാഹിദ്, എ.ടി.ജോർജ് എന്നിവരെ പ്രതികളാക്കിയാണു കേസ് റജിസ്റ്റർ ചെയ്ത്.
തിരുവനന്തപുരം∙ നിയമസഭ കയ്യാങ്കളി കേസിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ സർക്കാർ. 4 മുൻ യുഡിഎഫ് എംഎൽഎമാരെ കേസിൽ പ്രതി ചേർത്തു. എൽഡിഎഫിന്റെ നാട്ടിക എംഎൽഎ ആയിരുന്ന ഗീതാഗോപിയുടെ പരാതിയിൽ യുഡിഎഫ് എംഎൽഎമാരായിരുന്ന ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം.എ.വാഹിദ്, എ.ടി.ജോർജ് എന്നിവരെ പ്രതികളാക്കി കേസ്
തിരുവനന്തപുരം∙ നിയമസഭയിൽ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ, വനിതാ എംഎൽഎമാരെ യുഡിഎഫ് എംഎൽഎമാർ കയ്യേറ്റം ചെയ്തപ്പോൾ പ്രതിരോധിക്കുകയാണ് ചെയ്തതെന്ന വാദവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കൺമുന്നിൽ അവരെ കയ്യേറ്റം ചെയ്യുമ്പോൾ ഞങ്ങൾ നോക്കി നിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്ന് ജയരാജൻ ചോദിച്ചു.
തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി.ശിവൻകുട്ടിയും എൽഡിഎഫ് കണ്വീനർ ഇ.പി.ജയരാജനും എംഎൽഎ കെ.ടി.ജലീലും കോടതിയിൽ ഹാജരായി. കേസിന്റെ വിചാരണ തീയതി ഡിസംബർ ഒന്നിന് തീരുമാനിക്കും. പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ ചില രേഖകൾ ലഭിച്ചിട്ടില്ലെന്നു പ്രതിഭാഗം
തിരുവനന്തപുരം∙ നിയമസഭയിൽ 2015 മാർച്ച് 13നു കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാനെത്തിയപ്പോൾ വനിതാ എംഎൽഎമാരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സീറ്റിനു ചുറ്റും പ്രതിപക്ഷം വിന്യസിച്ചത് മുഖ്യമന്ത്രിയെ അപമാനിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നു ക്രൈംബ്രാഞ്ചിന് അന്നത്തെ മന്ത്രി കെ.സി.ജോസഫ് മൊഴി നൽകി.
Results 1-10 of 92