Activate your premium subscription today
ധന പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാർ വിലപിക്കാത്ത സമയം പൊതുവേ കുറവാണ്. ട്രഷറി പൂട്ടുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ പലപ്പോഴും ചെന്നെത്തിയിട്ടുമുണ്ട്. ശമ്പളവും പെൻഷനും മുടങ്ങുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ലാതായിട്ടുണ്ട്. എന്നാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടിവരുന്നത് പൊതു സമൂഹത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയത്. ഈ ഘട്ടത്തിലാണ് സംസ്ഥാനത്ത് ധനകാര്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതും. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ ആർ.എസ്.ശശികുമാർ ഈ ആവശ്യം ഉന്നയിച്ച് ഗവർണർ കെ.എം. ആരിഫ് മുഹമ്മദ്ഖാന് നിവേദനം നൽകിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ച സജീവമായത്.
തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില് ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും അവിചാരിതമായ മറ്റു ചെലവുകൾ വരാതിരുന്നാൽ മാത്രം. മുൻകാലങ്ങളിലെപ്പോലെ എല്ലാവർക്കും ഓണക്കിറ്റെന്നൊക്കെയുള്ള ധാരാളിത്തം ഇത്തവണ ഉണ്ടാകില്ല. ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ എന്നിവ ഒഴികെയുള്ള എല്ലാ ബില്ലുകൾക്കുമേലും നിയന്ത്രണം വരും. ഇതൊക്കെ ഈ മാസത്തെ കാര്യമാണ്. മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്?
Results 1-2