Activate your premium subscription today
ആഗ്രഹിച്ചാലും ശ്രമിച്ചാലും നടക്കാത്ത ചില യാത്രകളുണ്ട്. ഭൂരിഭാഗത്തിനും അത്തരത്തിലൊരു യാത്രയാണ് ഉത്തര കൊറിയയിലേക്കുള്ളത്. കോവിഡിനു ശേഷം എങ്ങനെയാണ് ഉത്തരകൊറിയയുള്ളത് എന്നതു സംബന്ധിച്ച് അധികം വിവരങ്ങളൊന്നും പുറം ലോകത്തേക്കെത്തിയിട്ടില്ല. ഇപ്പോഴിതാ കോവിഡിനു ശേഷം ആദ്യത്തെ വിനോദ സഞ്ചാരികളുടെ സംഘം
യുക്രെയ്ൻ നാവിക ആസ്ഥാനമായ ഒഡേസയിൽനിന്ന് കഷ്ടിച്ച് 120 കിലോമീറ്റർ അകലെ കരിങ്കടലിൽ ഒരു കൊച്ചു ദ്വീപുണ്ട്; സ്നേക്ക് ഐലന്റ്– പാമ്പിൻ തുരുത്ത്. അതിർത്തി കാക്കുന്ന കുറച്ചു സൈനികരും ഒരു റഡാർ സ്റ്റേഷനും മാത്രം. റഷ്യ യുക്രെയ്നിൽനിന്ന് പിടിച്ചെടുത്ത ക്രൈമിയയിലാണ് സെവസ്റ്റൊപോൾ നാവിക സങ്കേതം. യുദ്ധം തുടങ്ങിയ നാളുകളിലൊന്നിൽ അവിടെനിന്ന് റഷ്യയുടെ കരിങ്കടൽ കപ്പൽ പട പുറപ്പെട്ടു. ഈ കൊച്ചു ദ്വീപ് പിടിച്ചാൽ കരിങ്കടലിനെ റഷ്യൻ പടയ്ക്ക് അടക്കി വാഴാൻ പറ്റും. പിന്നെ റഷ്യയുടെ അനുവാദമില്ലാതെ ഒരു കാക്കയ്ക്കു പോലും കരിങ്കടലിലൂടെ പറക്കാനാകില്ല. റഷ്യൻ പെട്രോൾ ബോട്ടിൽനിന്ന് ദ്വീപിനു നേരേ ഷെല്ലിങ് തുടങ്ങി. രക്ഷയില്ലെന്ന് ആ പാമ്പിൻ തുരുത്തിലെ വിരലിലെണ്ണാവുന്ന യുക്രെയ്ൻ സൈനികർക്ക് അറിയാമായിരുന്നു. റഷ്യൻ കപ്പൽ പടയിലെ 186 മീറ്റർ നീളമുള്ള ഭീമാകാരമായ കറുത്ത കപ്പൽ ദ്വീപിനെ ലാക്കാക്കി വന്നു. കപ്പലിന്റെ പേര് മോസ്ക്വ (Moskva)!
Results 1-2