സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തൽ. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോളജ് അസിസ്റ്റന്റ് പ്രഫസര്‍മാരും ഹയര്‍ സെക്കന്‍ഡറി അധ്യാപകരും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇതിലുണ്ട്. ഇവരിൽ മുക്കാൽ പങ്കും ഭിന്നശേഷി പെൻഷനാണ് വാങ്ങുന്നതെന്നും വ്യക്തമായി. ഭിന്നശേഷി പെൻഷൻ വാങ്ങുന്നവർക്കു സർക്കാർജോലി കിട്ടിയാൽ പെൻഷൻ ഒഴിവാക്കണം. വാർഷിക മസ്റ്ററിങ്ങിൽനിന്നു വിട്ടുനിന്നാലും പെൻഷൻ നിലയ്ക്കും. എന്നാൽ, പലവട്ടം സർക്കാർ ഉത്തരവുകളിലൂടെ വിലക്കിയിട്ടും 1458 പേർ അക്ഷയ കേന്ദ്രങ്ങളിലെത്തി വിരലടയാളം പതിച്ചു മസ്റ്റർ ചെയ്ത് പെൻഷൻ വാങ്ങുകയായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചുപിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി.