Activate your premium subscription today
ന്യൂഡൽഹി∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ജഡ്ജിയുടെ നിരീക്ഷണം. ചട്ടംതെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്. യുജിസി സെക്ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ്
കണ്ണൂർ∙ സർവകലാശാല മലയാളം പഠനവിഭാഗം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടികയിലെ 3,4 റാങ്കുകാർക്ക് ഉന്നത നിയമനം ലഭിച്ചതു വിചിത്രമാണെന്ന ആരോപണവുമായി കെപിസിടിഎ. ‘‘മൂന്നാം റാങ്കുകാരനെ മറ്റൊരു സർവകലാശാലയിൽ പരീക്ഷാ കൺട്രോളറാക്കി. നാലാം റാങ്കുകാരനെ പിഎസ്സി അംഗമാക്കി. പ്രിയാ വർഗീസിന്റെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഉന്നത സ്ഥാനങ്ങളിലെത്തുന്നതു വിചിത്രമാണ്.
ന്യൂഡൽഹി∙ കണ്ണൂർ സർവകലാശായിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള തന്റെ നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയാ വർഗീസ് സുപ്രീം കോടതിയിൽ. സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം യുജിസി ചട്ടലംഘനമല്ലെന്നും നിയമനം യോഗ്യത പരിഗണിച്ചാണെന്നും കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു. യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനമെന്നും സത്യവാങ്മൂലത്തില് വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി ∙ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിനെ നിയമിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ മറുപടിസത്യവാങ്മൂലം നൽകി. അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ സർവകലാശാലാ റജിസ്ട്രാർ വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് കേസ് നാളെ പരിഗണിക്കും.
ന്യൂഡൽഹി∙ പ്രിയാ വർഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായല്ലെന്നു കണ്ണൂര് സർവകലാശാല സുപ്രീംകോടതിയിൽ. യുജിസിയുടെ വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യുജിസി നിഷ്കര്ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ സർവകലാശാല റജിസ്ട്രാർ വ്യക്തമാക്കി.
കണ്ണൂർ ∙ ഡോ.പ്രിയാ വർഗീസ് റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതും ഹൈക്കോടതി പരാമർശങ്ങളും ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയും പിവിസി പ്രഫ.സാബു എ.ഹമീദുമായുണ്ടായ ചില ഉരസലുകളും ചോദ്യപേപ്പർ ആവർത്തിച്ചതുമടക്കം സംഭവബഹുലമായിരുന്നു പ്രഫ.ഗോപിനാഥ് രവീന്ദ്രൻ വിസി ആയിരുന്ന കാലം. വിസി അധികാരപരിധി മറികടന്നുവെന്ന
കണ്ണൂർ ∙ സർവകലാശാലാ വിസിയായി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ തുടക്കം മുതൽ വിവാദത്തിന്റെ മഷി പുരണ്ടു. സർവകലാശാല മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ ഡോ. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിന്റെ പ്രത്യുപകാരമാണു പുനർനിയമനമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. വിസി
കണ്ണൂർ ∙ സർവകലാശാലയ്ക്കു പുതിയ വിസിയെ കണ്ടെത്താനായി സേർച് കമ്മിറ്റി രൂപീകരിക്കുന്നതടക്കം എല്ലാ നടപടികളും വീണ്ടും വേണ്ടിവരും. ചാൻസലറായ ഗവർണറും യുജിസി, സർവകലാശാലാ സെനറ്റ് എന്നിവയും നിർദേശിക്കുന്ന ഓരോ പ്രതിനിധികളാണു സേർച് കമ്മിറ്റിയിലുണ്ടാകുക. 3 പേരും അക്കാദമിക് വിദഗ്ധരായിരിക്കണം. കണ്ണൂർ സർവകലാശാലയുമായി ബന്ധമുള്ളവരാകരുത്.
ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ (ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ) നടപടി സുപ്രീം കോടതി റദ്ദാക്കി. വിസി നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ച് ചാൻസലർ കൈക്കൊണ്ട തീരുമാനവുമാണ് നടപടി റദ്ദാക്കാനുള്ള
ന്യൂഡൽഹി ∙ പിഎച്ച്ഡി ഗവേഷണത്തിനു ചെലവിട്ട സമയം അധ്യാപന പരിചയമായി കണക്കാക്കി പ്രിയ വർഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നു യുജിസി സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ
Results 1-10 of 84