Activate your premium subscription today
പശ്ചിമേഷ്യയിലേതു സ്ഫോടനാത്മക സാഹചര്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കൊലപാതകങ്ങളും അക്രമങ്ങളും നാശനഷ്ടങ്ങളും അതിന്റെ രൂക്ഷമായ പ്രതിഫലനങ്ങളുമാണ് ഈ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾ നമ്മൾ കാണുന്ന രീതിയിലല്ല ഇതിനെ നിരീക്ഷിക്കുന്നത്. മറ്റു രാജ്യങ്ങളും ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായി രണ്ടു ട്വീറ്റുകൾ മാത്രമാണ് പുറത്തുവന്നത്. അതിന്റെ ധ്വനികളുടെ വ്യാപ്തിയെപ്പറ്റി നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിനു നല്ല നിശ്ചയമുണ്ട്.
അർമീനിയ–അസർബൈജാൻ സംഘർഷത്തിൽ ഇന്ത്യയ്ക്ക് എന്താണ് റോൾ? ജി–20 അധ്യക്ഷപദം ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗത്തിന് ഇന്ത്യ ഇക്കഴിഞ്ഞ ദിവസം ആതിഥ്യമരുളിയിരുന്നു. ‘ഗ്ലോബൽ സൗത്ത്’ എന്നറിയപ്പെടുന്ന, ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയുമൊക്കെ രാജ്യങ്ങളെ കൂട്ടിയിണക്കുന്നതിനായി ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ എന്ന പേരിൽ വിളിച്ചു ചേർത്ത 120–ലധികം രാജ്യങ്ങളുടെ വെർച്വൽ യോഗമായിരുന്നു ഇത്. വികസിത രാജ്യങ്ങൾ മാത്രമല്ല, വികസ്വര, അവികസിത രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളെ ആഗോള വേദിയിൽ കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ യോഗത്തിൽവച്ച് അർമീനിയയുടെ വിദേശകാര്യമന്ത്രി അരാരത് മിർസോയൻ തങ്ങളുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം അവതരിപ്പിച്ചു. അയൽരാജ്യമായ അസർബൈജാനുമായി ബന്ധപ്പെട്ട സംഘർഷത്തെക്കുറിച്ചുള്ളതായിരുന്നു ഇത്. അതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ‘ദൗർഭാഗ്യകരമായിപ്പോയി’ എന്ന് അസർബൈജാൻ പ്രസിഡന്റ് കുറ്റപ്പെടുത്തിയത്.
Results 1-2