Activate your premium subscription today
ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പുതിയൊരു വിവാദത്തിനു കൂടിയാണ് ഊർജം പകരുന്നത്. എന്നാൽ ഇത് സൃഷ്ടിപരമായ വിവാദമാണ്. മാനവരാശിയുടെ നന്മയ്ക്കായി പുതിയൊരു സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവിലിലേക്കു ലോകത്തെ നയിക്കുന്ന സംവാദത്തിനാണ് ഇതു വഴി തുറക്കുക. എഐ ശരിക്കും ഫിസിക്സ് ആണോ എന്നതാണ് ആ വിവാദത്തിന്റെ മറ്റൊരു താത്വിക തലം. ഗണിതവും ഭൗതികവും തത്വചിന്തയുമെല്ലാം കലരുന്ന മാനവികതയുടെ പുതിയൊരു ഭാഷ്യമാണ് എഐ എന്നു പറയേണ്ടി വരും. ഭൗതികശാസ്ത്രം ഒരു ഊർജക്കലവറയാണെങ്കിൽ അതിലെ പ്രധാന വിഭവമായി നിർമിത ബുദ്ധി മാറുകയാണോ? മനുഷ്യചിന്തകളെയും ബുദ്ധിയെയും യന്ത്രവേഗത്തിലേക്കു കൂട്ടിയിണക്കുന്ന തന്ത്രപ്രധാന കണ്ണിയായി ഈ വർഷത്തെ നൊബേൽ സമ്മാനം കാര്യങ്ങളെ മാറ്റിമറിക്കുമോ? രണ്ടു ശാസ്ത്ര മേഖലകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ ഉരുത്തിരിയാൻ സഹായിക്കുമെന്നതിനാൽ ഈ വിവാദത്തെ സൃഷ്ടിപരമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകർ. തിരുവല്ല തെള്ളിയൂർ ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച് ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് (എയിറിസ് 4ഡി) എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനും നിർമിത ബുദ്ധിയിൽ രാജ്യത്തുതന്നെ ആദ്യ പിഎച്ച്ഡി ബിരുദധാരികളിൽ ഒരാളും കൊച്ചി സർവകലാശാല മുൻ വിസിയും പ്രശസ്ത ഭൗതിക ശാസ്ത്രജനുമായ ഡോ. ബാബു ജോസഫിന്റെ ശിഷ്യനുമായ ഡോ. നൈനാൻ സജിത് ഫിലിപ്പും ഈ ആശയത്തെ പിന്തുണയ്ക്കുന്നു. ‘എഐ: ന്യൂറൽ നെറ്റ് വർക്കിങ് മോഡൽ’ എന്ന ഡോ. നൈനാൻ സജിത്തിന്റെ പിഎച്ച്ഡി പ്രബന്ധം നിർമിത ബുദ്ധിയുടെ ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ച പഠനമായിരുന്നു. എന്നാൽ നിർമിത ബുദ്ധി ഗവേഷണത്തിൽ മാത്രമല്ല, ഡോ. ഇ.സി.ജി സുദർശൻ ഉൾപ്പെടെ ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ മുൻപേ നടന്ന പലരെയും നൊബേൽ പുരസ്കാര സമിതി കാണാതെ പോകുന്നതിനെപ്പറ്റിയും ഡോ. നൈനാൻ സജിത്ത് തന്റേതായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു.
പതിമൂന്നാം വയസ്സിൽ അമ്മയോടൊപ്പം ഈജിപ്തിലേക്കു നടത്തിയ ഒരു യാത്രയാണ് പേബോയുടെ ജീവിതം മാറ്റിമറച്ചതെന്നു പറയാം. അവിടുത്തെ പിരമിഡുകളിലൊന്നിൽ കണ്ട ‘മമ്മി’യായിരുന്നു അതിനു പിന്നിൽ. 5000 വർഷം വരെ പഴക്കമുള്ള മനുഷ്യശരീരങ്ങൾ കേടുകൂടാതെ വച്ചിരിക്കുന്നതിന്റെ കൗതുകം ആ കുഞ്ഞുമനസ്സിൽ മായാതെ കിടന്നു. പിന്നീട് കൗമാരത്തിൽ വൈദ്യശാസ്ത്ര പഠനത്തിനായിരുന്നു പേബോയുടെ നിയോഗം. അപ്പോഴും ഈജിപ്ഷ്യൻ മമ്മിയുടെ രൂപം ഇടയ്ക്കിടെ..
നൊബേൽ സമ്മാനത്തിനു നിമിത്തമായ വിഖ്യാത ശാസ്ത്രജ്ഞൻ ആൽഫ്രഡ് നൊബേൽ വിടവാങ്ങിയിട്ടു 125 വർഷം. 1833 ഒക്ടോബർ 21 നു സ്വീഡനിലെ സ്റ്റോക്കോമിലായിരുന്നു ആൽഫ്രഡ് നൊബേലിന്റെ ജനനം. ഡൈനമൈറ്റ് ഉൾപ്പെടെ കണ്ടുപിടിത്തങ്ങളിലൂടെ കോടികളുടെ സമ്പാദ്യം നേടിയ അദ്ദേഹം വിൽപത്രത്തിൽ നിർദേശിച്ച പ്രകാരമാണ് നൊബേൽ പുരസ്കാരങ്ങൾ
Results 1-3