Activate your premium subscription today
പെരുവ∙ പാരമ്പര്യ വിഷ ചികിത്സയിൽ ഏഴു പതിറ്റാണ്ട് പൂർത്തിയാക്കിയ മൂർകാട്ടിൽ ദാമോദൻ വൈദ്യരെ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ ആദരിച്ചു. ആയിരക്കണക്കിന് രോഗികൾക്ക് പുനർജനി നൽകിയ സ്വത്വികനായ മഹത് വ്യക്തിത്വത്തിന് ഉടമയാണ് ദാമോദൻ വൈദ്യർ എന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ പഴ്സനൽ സ്റ്റാഫിൽ നേരിട്ടുള്ള നിയമനം 15ൽ ഒതുക്കണമെന്ന് എൽഡിഎഫ് നിർദേശമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ 22 പേരെയാണു നേരിട്ടു നിയമിച്ചിരിക്കുന്നത്. 20 പേർക്കു രാഷ്ട്രീയ നിയമനം നൽകിയ ചീഫ് വിപ്പ് എൻ.ജയരാജാണു മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമത്. മന്ത്രിമാരിൽ മുന്നണി നിർദേശം പാലിച്ചതു പി.രാജീവ്, എ.കെ.ശശീന്ദ്രൻ എന്നിവർ മാത്രം.
കോട്ടയം ∙ സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിൽ രണ്ടരക്കൊല്ലം പൂർത്തിയാക്കി പെൻഷന് അർഹത നേടിയ അംഗങ്ങളെയെല്ലാം മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. പുതുതായി നിയമിക്കുന്നവരുടെ പട്ടികയിൽ പാർട്ടിക്കുവേണ്ടി പോരടിച്ചവരില്ലെന്നു പറഞ്ഞു കേരള കോൺഗ്രസ് (എം) സൈബർ വിഭാഗം രഹസ്യയോഗം ചേർന്നു.
ഇന്നലെ ആശുപത്രിയിൽ പോയി കാനത്തെ കാണാനിരുന്നതാണ്. ഒപ്പം എം.കെ. സാനു മാഷിനെയും കണ്ടു മടങ്ങാമെന്ന് കരുതി. നല്ല ചുമയുണ്ടായിരുന്നതു കൊണ്ട് യാത്ര ഒഴിവാക്കിയതാണ്. പിന്നെ കേട്ടതു മരണവാർത്തയാണ്. യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ മുതൽ കാനത്തെ അറിയാം. എന്നെ ജ്യേഷ്ഠ സഹോദരപ്പോലെയാണ് പരിഗണിച്ചിരുന്നത്. ഇടതു മുന്നണി യോഗങ്ങളിൽ അദ്ദേഹം മുതിർന്ന സിപിഐ നേതാക്കൾക്കൊപ്പം വരുന്നത് ഓർമയിലുണ്ട്. ഒരേ ജില്ലക്കാർ എന്ന പ്രത്യേക അടുപ്പം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും ഇടതുപക്ഷ ഐക്യത്തിന് കോട്ടം ഉണ്ടാകാതിരിക്കാൻ കാനം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
കോട്ടയം∙ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഹോസ്റ്റലിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ചര്‍ച്ചയ്ക്കെത്തിയ ഗവ. ചീഫ് വിപ് എന്‍.ജയരാജിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.
കാഞ്ഞിരപ്പള്ളി ∙ അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.വർഗീസിനാണ് അന്വേഷണച്ചുമതല. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. ഇതോടെ കോളജിലെ സമരം പിൻവലിച്ചതായി വിദ്യാർഥികൾ അറിയിച്ചു. കോളജ് തിങ്കളാഴ്ച തുറക്കും. അതിനിടെ, സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തു.
പാമ്പാടി ∙ ഏപ്രിൽ ‘ഫൂൾ’ ഇപ്പോൾ ട്രോളന്മാരുടെ കൈകളിലാണ്. സമൂഹമാധ്യമങ്ങളിൽ ലോക വിഡ്ഢി ദിനാഘോഷം തകൃതി. പണ്ടത്തെപ്പോലെ ഫോൺ വിളിച്ചുള്ള കബളിപ്പിക്കൽ കുറഞ്ഞതായാണ് സൂചന. മുൻപൊക്കെ ഫയർ സ്റ്റേഷനിലേക്കു പോലും വ്യാജ ഫോൺ വിളി നടത്തി പറ്റിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ചെയ്താൽ പിടികൂടാൻ
കേന്ദ്രബജറ്റിനെക്കുറിച്ചു മലയാള മനോരമയും ഫാത്തിമാ മാതാ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേർന്നു വെബിനാർ നടത്തി കൊല്ലം ∙ കാർഷിക രംഗവുമായി ഏറ്റവുമടുത്തു നിൽക്കുന്ന കേരളത്തിൽ, കേന്ദ്ര ബജറ്റിൽ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കുറച്ചതു തൊഴിലവസരങ്ങൾ സാരമായി ഇല്ലാതാക്കുമെന്നു ഗവ. ചീഫ്
തിരുവനന്തപുരം ∙ ചീഫ് വിപ്പ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിൽ 17 പേരെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിലൂടെ സർക്കാരിനുണ്ടാകുന്നത് പ്രതിവർഷം 3 കോടി രൂപയുടെ അധികബാധ്യത. 17 പേരെ കൂടി നിയമിച്ചതോടെ ചീഫ് വിപ്പിന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി. | N Jayaraj | Manorama News
കോട്ടയം ∙ കേരള കോൺഗ്രസിന് (എം) കൂടുതൽ അംഗീകാരം ലഭിച്ചത് ഇടതു മുന്നണിയിൽ എത്തിയ ശേഷമാണെന്ന് ഗവ. ചീഫ് വിപ് ഡോ. എൻ.ജയരാജ്. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി ഘടകകക്ഷികൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. കേരള കോൺഗ്രസുകളിലെ പ്രബല വിഭാഗം ജോസ് കെ.മാണിയുടെ
Results 1-10 of 14