Activate your premium subscription today
ജെയിന് ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാർഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. വികസിത് ഭാരതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ ജെയിന്റെ ഇ-ലേണിങ് വിഭാഗമായ ജെയിന് ഓണ്‍ലൈന്‍ സംഘടിപ്പിച്ച 'ഇന്ത്യാസ് ഗ്രോത്ത് സ്റ്റോറി: മാര്‍ച്ചിങ് ടുവേഴ്സ്
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഇനത്തില്‍ നല്കുന്ന 817.80 കോടി രൂപ, വരുമാനം പങ്കുവയ്ക്കല്‍ മാതൃകയില്‍ തിരിച്ചു നല്‍കണമെന്നു കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ തന്നെ സംസ്ഥാനത്തെ അറിയിച്ചിരുന്നു. തുറമുഖം ഡിസംബറില്‍ കമ്മിഷന് ചെയ്യാനിരിക്കെയാണ് വിജിഎഫ് വിവാദം ഉയര്‍ന്നത്. ഇതോടെ പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
തിരുവനന്തപുരം ∙ മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പുകൾക്കായി 2 എസ്റ്റേറ്റുകൾ കാലതാമസമില്ലാതെ സർക്കാർ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ പറഞ്ഞു. 1000 വീടുകൾ ഇവിടെ നിർമിക്കും.
ബെംഗളൂരു∙ ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന കേസില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ. കര്‍ണാടക ഹൈക്കോടതിയാണ് അന്വേഷണം തടഞ്ഞത്.
2024 കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കാര്യങ്ങള്‍ നടപ്പിലായിക്കഴിഞ്ഞു, എന്നാല്‍ മറ്റ് ചിലത് ഒക്റ്റോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഏതെല്ലാമാണ് ആ ആറ് മാറ്റങ്ങളെന്ന് നോക്കാം... 1. വിവാദ് സെ
മസ്കത്ത് ∙ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമും ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ സാലിഹ് അൽ ശിബാനിയും ന്യൂ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
ചെന്നൈ∙ അന്ന സെബാസ്റ്റ്യന്റെ മരണത്തിലെ വിചിത്ര പ്രതികരണത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മരിച്ച പെൺകുട്ടിയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നാണ് വിശദീകരണം. വിദ്യാർഥികൾ ആത്മശക്തി വളർത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത്. കുട്ടികളെ പിന്തുണയ്ക്കുന്നതിൽ കുടുംബത്തിന്റെ പ്രാധാന്യം എടുത്തു പറയാനാണ് ശ്രമിച്ചത്.
കൊച്ചി∙ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ പരാമര്‍ശത്തിനെതിരെ മന്ത്രി ആര്.ബിന്ദു രംഗത്ത്. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിർമല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാനാണെന്നാണ് ബിന്ദുവിന്റെ വിമർശനം. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. നിര്‍മലയുടെ പരാമര്‍ശത്തെ സ്ത്രീ ജനത പുച്ഛത്തോടെ തള്ളിക്കളഞ്ഞുവെന്നും ബിന്ദു പറഞ്ഞു.
കൊച്ചി∙ അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകൾ അനുഭവിച്ചത് മറ്റുള്ളവർ അടിച്ചേൽപ്പിച്ച സമ്മർദമെന്നും സിബി ജോസഫ് പറഞ്ഞു.
ചെന്നൈ ∙ ജോലി സമ്മർദത്തെ തുടർന്ന് അന്ന സെബാസ്റ്റ്യൻ മരിച്ചതിൽ വിചിത്ര പരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളിൽനിന്നു പഠിപ്പിക്കണം.
Results 1-10 of 580