പ്രമുഖനടിയും മോഡലുമാണ് രാധിക ആപ്തെ. 1985 സെപ്റ്റംബർ 7ന് തമിഴ്നാട്ടിലെ വെല്ലൂരിലാണ് രാധിക ആപ്തെ ജനിച്ചത്. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 2009-ൽ ബംഗാളി നാടകമായ ‘അന്തഹീനി’ലായിരുന്നു രാധിക ആദ്യമായി പ്രധാന വേഷത്തിലെത്തിയത്. 2015 മുതൽ സിനിമാ മേഖലയിലും സജീവ സാന്നിധ്യമായി. നിരവധി പുരസ്കാരങ്ങൾ നേടിയ താരം കൂടിയാണ് രാധിക.