യുഎഇയുടെ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വിയോഗത്തെ തുടർന്ന് 2004 ൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പ്രസിഡന്റായി. യുഎഇ രൂപവൽക്കരിക്കപ്പെട്ടപ്പോൾ ഇരുപത്താറാം വയസ്സിൽ ഉപപ്രധാനമന്ത്രിയായി. അഞ്ചു വർഷത്തിനു ശേഷം 1976 മേയിൽ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി. പുതുയുഗത്തിലേക്കു യുഎഇയെ നയിച്ച ഇദ്ദേഹത്തിന്റെ മരണം 2012 മേയ് 14നായിരുന്നു.