Activate your premium subscription today
തിരുവനന്തപുരം∙ കോണ്ഗ്രസിന്റെ സമരാഗ്നി ജാഥയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനത്തെ അപമാനിച്ചെന്നു കാട്ടി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. ഡിസിസി പ്രസിഡന്റ് പാലോട് രവി ദേശീയ ഗാനത്തെ അപമാനിച്ചെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നുമാണു പരാതിയിലെ ആവശ്യം.
തിരുവനന്തപുരം∙ സമരാഗ്നി സമാപന സമ്മേളനത്തിന്റെ അവസാനം ദേശീയഗാനം തെറ്റിച്ചു പാടിയ കോൺഗ്രസ് നേതാവ് പാലോട് രവിയെ തടഞ്ഞ് ടി.സിദ്ദീഖ് എംഎൽഎ. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്കിനു മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം പാടാൻ ആരംഭിക്കുകയുമായിരുന്നു. എന്നാൽ വരികൾ തെറ്റിയതോടെ സിദ്ദിഖ് ഇടപെട്ടു. ‘അവിടെ സിഡി ഇട്ടോളും’ എന്നു പറഞ്ഞ് രവിയെ മൈക്കിനു മുന്നിൽനിന്നു മാറ്റി. ഒടുവിൽ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർത്തിയാക്കിയത്.
തിരുവനന്തപുരം ∙ സ്വന്തം പഞ്ചായത്തായ പെരിങ്ങമ്മലയിലെ പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടി വിട്ടു സിപിഎമ്മിൽ ചേരുകയും ഭരണം നഷ്ടമാവുകയും ചെയ്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. രാജി സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പാലോട് രവിയോടു തുടരാൻ ആവശ്യപ്പെട്ടു. തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണം, കെപിസിസി റാലി എന്നിവയുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്തങ്ങളെല്ലാം നിർവഹിക്കുമെന്നുമാണ് രവിയുടെ നിലപാട്.
തിരുവനന്തപുരം∙ സ്വന്തം പഞ്ചായത്തിലെ പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടി വിട്ടു സിപിഎമ്മിൽ ചേർന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജി തള്ളി കെപിസിസി. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും പാലോട് രവി അയച്ചുകൊടുത്തിരുന്നു.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസെടുത്ത് പൊലീസ്, തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനെത്തിയപ്പോൾ അൽപ്പനേരം ശബ്ദം തടസപ്പെട്ടത്. ഈ സംഭവത്തിൽ
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ഡിസിസി പ്രസിഡന്റ് പാലോട് രവി ശ്രമിച്ചെന്ന് പാർട്ടിയിൽനിന്ന് പുറത്താക്കിയ കെപിസിസി സെക്രട്ടറി പി.എസ്.പ്രശാന്ത്. തന്നോടൊപ്പമുള്ളവരെ പാലോട് രവി ഭീഷണിപ്പെടുത്തുകയും അനുയായികളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വ്യക്തിഹത്യ | ps prasanth | palode ravi | dcc president Thiruvananthapuram | Congress | KPCC | KC Venugopal | Manorama Online
Results 1-6