Activate your premium subscription today
ആലപ്പുഴ ∙ ചെട്ടികുളങ്ങര ദേവീക്ഷേത്രം മേൽശാന്തിയായി നെയ്യാറ്റിൻകര മലയിൻകീഴ് വാഴയിൽ മഠം വി.കെ.ഗോവിന്ദൻ നമ്പൂതിരി (44) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
ചെട്ടികുളങ്ങര ∙ കൈകൾ കൂപ്പി കണ്ണടച്ചു നിന്നു ഭക്തരുടെ ചുണ്ടുകളിൽ നിന്നുയർന്നതു ദേവീ സ്തുതി, വാദ്യമേളവും വായ്ക്കുരവയും ഭക്തിയുടെ വേലിയേറ്റം ഒരുക്കിയ മണിക്കൂറുകൾ, 13 കരയിലെയും മക്കൾ സമർപ്പിച്ച തിരുമുൽകാഴ്ചകൾ ദർശിക്കാൻ അമ്മ കാഴ്ചക്കണ്ടത്തിലേക്ക് എഴുന്നള്ളി, ഭക്തിയുടെ ആവേശം കെട്ടുകാഴ്ചപ്പൊക്കത്തിന്
ചെട്ടികുളങ്ങര∙ മണ്ണിന്റെ പ്രാർഥനകൾ കെട്ടുകാഴ്ചകളായി ആകാശം തൊട്ടു. പുലർനിലാവിൽ പുണ്യം തൂമഞ്ഞായി പെയ്തിറങ്ങി. ദേവിക്കു തിരുമുൽക്കാഴ്ചയുമായി ദേശമൊന്നാകെ കാഴ്ചക്കണ്ടത്തിൽ കെട്ടുകാഴ്ചകൾക്കൊപ്പം നിരന്നപ്പോൾ, ഇരുട്ടിന്റെ കാൻവാസിൽ ആകാശംമുട്ടെ വരച്ച വർണച്ചിത്രം പോലെ ചെട്ടികുളങ്ങര കുഭഭരണി.ഭക്തിയും വിശ്വാസവും
ചെട്ടികുളങ്ങര∙ മണ്ണിന്റെ പ്രാർഥനകൾ കെട്ടുകാഴ്ചകളായി ആകാശം തൊട്ടു. പുലർനിലാവിൽ പുണ്യം തൂമഞ്ഞായി പെയ്തിറങ്ങി. ദേവിക്കു തിരുമുൽക്കാഴ്ചയുമായി ദേശമൊന്നാകെ കാഴ്ചക്കണ്ടത്തിൽ കെട്ടുകാഴ്ചകൾക്കൊപ്പം നിരന്നപ്പോൾ, ഇരുട്ടിന്റെ കാൻവാസിൽ ആകാശംമുട്ടെ വരച്ച വർണച്ചിത്രം പോലെ ചെട്ടികുളങ്ങര കുഭഭരണി. ഭക്തിയും
ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളുടെയും കെട്ടുകാഴ്ചകൾക്ക് ആചാരപരമായും ദൃശ്യഭംഗിയിലും ഒട്ടേറെ പ്രത്യേകതകളുണ്ട്. കൗതുകമുണർത്തുന്ന ആ പ്രത്യേകതകൾ ഇങ്ങനെ. ഭദ്രകാളി മുടി ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ പ്രഭടയിൽ സ്ഥാപിച്ചിട്ടുള്ള ഭദ്രകാളി മുടി വിശ്വരൂപ സങ്കൽപ്പമാണ്. ഈരേഴ തെക്ക്
കുംഭഭരണിക്കു കെട്ടുകാഴ്ച കാണാൻ കുട്ടിക്കാലത്തു കുടുംബമായി പോയിട്ടുണ്ട്. അന്ന് തേര് എനിക്കദ്ഭുതമായിരുന്നു. പിൽക്കാലം തേരിന്റെ ശിൽപ, ചിത്രകലാ ഭംഗിയൊക്കെ മനസ്സിലാക്കിയപ്പോൾ ആ കലയെപ്പറ്റി മറ്റൊരു ചിത്രമായി മനസ്സിൽ. അപ്പോഴും ആ കുട്ടിയുടെ മനസ്സിലെ കൗതുകം നിലനിന്നു.‘ചെട്ടികുളങ്ങര ഭരണിനാളിൽ...’ എന്ന എന്റെ
ഓരോ ചെട്ടികുളങ്ങരക്കാരനിലും പൂവിൽ തേൻ എന്നതുപോലെ ജനനം മുതൽ ഉറകൂടുന്ന കാര്യങ്ങളാണ് കുംഭഭരണി, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നിവ. പൂവിൽ തേൻ എന്നു പറഞ്ഞാൽ പക്ഷേ ചെട്ടികുളങ്ങരക്കാർ തിരുത്തും, എള്ളിൽ എണ്ണ എന്നു പറയുന്നതാവും കൂടുതൽ ശരി എന്ന്. ഒരുകാലത്ത് കേരളത്തിൽ ഏറ്റവുമധികം എള്ള് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ചെട്ടികുളങ്ങര ഉൾപ്പെടുന്ന ഓണാട്ടുകര. അതുകൊണ്ടാണ് സുഖമില്ലാതെ കിടക്കുന്ന കാരണവന്മാരും കുംഭഭരണിക്കാലമാണെങ്കിൽ അടുത്തിരിക്കുന്നവരോട് ചോദിക്കുന്നത്, ‘‘ഇടക്കൂടാരം കെട്ടിയോ, പ്രഭട കേറ്റിയോ’’ എന്നൊക്കെ. (അതൊക്കെ കുതിരകെട്ടിന്റെ വിവിധ ഘട്ടങ്ങളാണ്). കാരണം, ജീവൻ വച്ച നാൾ മുതൽ അവരുടെയൊക്കെ ജീവൻ അവിടെക്കിടക്കുകയാണ്. അടുക്കളയിൽ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരും കൂടെക്കൂടെ ഇങ്ങനെ ഓരോന്നു ചോദിച്ചുകൊണ്ടിരിക്കും, ‘‘ചട്ടം കൂട്ടിയോ മേൽക്കൂടാരം ആയിട്ടുണ്ടോ’’ എന്നൊക്കെ. ശിവരാത്രി മുതൽ ഭരണി വരെയുള്ള ദിവസങ്ങളിൽ അവിടുത്തുകാർ കൂടെക്കൂടെ കുംഭഭരണിയുടെ തയാറെടുപ്പുകളെന്തായി എന്ന് ചോദിച്ചും പറഞ്ഞുമിരിക്കും. (സാധാരണ ശിവരാത്രിക്കാണ് കെട്ടുകാഴ്ചയുടെയും കുത്തിയോട്ടത്തിന്റെയും ആരംഭം. ഇത്തവണ കുംഭഭരണിക്കു ശേഷമാണ് ശിവരാത്രി വരുന്നത്.
ചെട്ടികുളങ്ങര ∙ പതിമൂന്നു കരകളുടെ തിരുമുൽക്കാഴ്ചകൾ ഇന്നു കാഴ്ചക്കണ്ടത്തിൽനിന്ന് നിറങ്ങളുടെ എടുപ്പുകളായി ആകാശംമുട്ടെ ഉയരും. ആ കാഴ്ചയെ ചെട്ടികുളങ്ങരപ്പൂരമെന്നോ ഓണാട്ടുകരപ്പൂരമെന്നോ വിളിക്കാം. വേറിട്ട സംസ്കാരത്തിന്റെയും അനുഷ്ഠാനങ്ങളുടെയും തനിമയാണ് ആ അസുലഭ കാഴ്ചയിലുള്ളത്. കരകളിൽനിന്നു ക്രമമായി
ചെട്ടികുളങ്ങര∙ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ ഇന്നു നടക്കുന്ന കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് , വ്രതനിഷ്ഠയോടെ കുത്തിയോട്ട വഴിപാട് നടന്ന വീടുകളിൽ നിന്നു ഘോഷയാത്രയായെത്തി കുത്തിയോട്ട സമർപ്പണം നടത്തുന്ന ചടങ്ങ് രാവിലെ മുതൽ നടക്കും. കുത്തിയോട്ട കുട്ടികളെ ഇന്നു രാവിലെ കുളിപ്പിച്ചു ചമയങ്ങളണിയിച്ച ശേഷം
ചെട്ടികുളങ്ങര ∙ ഭക്തി കലർന്ന ശിൽപഭംഗിയോടെ കെട്ടുകാഴ്ചകൾ ചെട്ടികുളങ്ങരയമ്മയുടെ സവിധത്തിലെത്തുന്ന ദേശത്തിന്റെ പ്രധാന ഉത്സവമായ കുംഭഭരണി നാളെ. ഏറെ നാളായുള്ള ഭക്തരുടെ അധ്വാനം 13 കരകളിൽ നിന്നു കാഴ്ചക്കണ്ടത്തിൽ അണിനിരക്കും. കാഴ്ചപ്പൊക്കങ്ങൾ കാണാനെത്തുന്നവരെക്കൊണ്ടു ക്ഷേത്രാങ്കണം നിറയും.ദിവസങ്ങളായി
Results 1-10 of 22