Activate your premium subscription today
പാർവതി ദേവിയെ വിവിധ രൂപങ്ങളിൽ സങ്കൽപ്പിക്കുന്നതിൽ ഏറ്റവും പ്രാധാന്യമുള്ള രൂപമാണ് അന്നപൂർണയുടേത്. സാക്ഷാൽ പരമശിവൻ തന്നെ ആഹാരത്തിനായി ദേവിയുടെ മുമ്പിൽ പാത്രം നീട്ടി എന്നാണ് ഐതിഹ്യം. സാധാരണ അടുക്കളയിൽ ഒരു പാത്രത്തിൽ ധാന്യം നിറച്ച് അതിൽ അന്നപൂർണയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന പതിവുമുണ്ട്. അന്നപൂർണ
ഇന്ന് കർക്കടക മാസത്തിലെ മുപ്പെട്ടു തിങ്കൾ. ശിവപാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ ഈ ദിനത്തിൽ ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്.
ഇന്ന് വൈശാഖ മാസത്തിലെ പൗർണമി ദിനം. ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്. ആദിപരാശക്തിയായ ദേവിയെ ലളിതാത്രിപുര സുന്ദരീ ഭാവത്തിലാണ് ഇന്ന് ഭജിക്കേണ്ടത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ
ഭദ്രത അഥവാ സുരക്ഷ നൽകുന്ന മാതാവാണ് ഭദ്രകാളി. ശരണം ഗമിപ്പോർക്കെല്ലാം രോഗശമനം, ദാരിദ്ര്യദുഃഖശമനം , മൃത്യുഭയത്തിൽ നിന്നുള്ള മോചനം ഇവ നൽകുന്ന ആശ്രയ സാന്നിദ്ധ്യമാണ് ഭദ്രകാളി. എട്ടു തൃക്കൈകളാലും അനുഗ്രഹം ചൊരിയുന്ന മൂർത്തിയായി കാളീ ഉപാസകർ ദേവിയെ കാണുന്നു. ഘോരരൂപിണിയായി തോന്നുമെങ്കിലും മുഖത്ത് നിറഞ്ഞു
ഇന്ന് സവിശേഷമായ മീനത്തിലെ പൂരം നാൾ . ഈ ദിനത്തിൽ പാർവതീപരമേശ്വരന്മാരെ പ്രാർഥിച്ചാൽ മാംഗല്യലബ്ധിയും മാംഗല്യാഭിവൃദ്ധിയും ഉണ്ടാകുമെന്നാണു വിശ്വാസം. പാർവതീ പരമേശ്വരന്മാരെ ഒരുമിച്ചു ഭജിക്കാവുന്ന സ്തോത്രമാണ് ശങ്കരാചാര്യ വിരചിതമായ ഉമാ മഹേശ്വര സ്തോത്രം. ഉമാ മഹേശ്വര സ്തോത്രം ചൊല്ലി ഭജിച്ചാൽ
പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. ഇന്ന് മിഥുനം ഒന്നും തിങ്കളാഴ്ചയും ചേർന്ന് വരുന്ന സവിശേഷദിനം . മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച മുപ്പെട്ട് തിങ്കൾ എന്നാണ് അറിയപ്പെടുന്നത് . ഈ ദിനത്തിൽ ശിവശക്തീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും
Results 1-6