Activate your premium subscription today
കൊച്ചി ∙ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ചുള്ള ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ ദേവസ്വം ഓഫിസറുടെ സത്യവാങ്മൂലം. ആന എഴുന്നള്ളിപ്പിൽ സാധ്യമായ എല്ലാ മാർഗനിർദേശങ്ങളും പാലിക്കാൻ ശ്രമിച്ചുവെന്ന് ദേവസ്വം ഓഫിസർ രഘുരാമൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഡിസംബർ രണ്ടിന് അപ്രതീക്ഷിതമായ കാര്യങ്ങൾ മൂലമുണ്ടായ പിഴവിനു നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും തനിക്കെതിരെയുള്ള കോടതി നടപടികൾ റദ്ദാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
കൊച്ചി ∙ മൂന്ന് മീറ്റർ ദൂരപരിധിയെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആനകളെ രണ്ടു നിരയാക്കി നിർത്തി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കം. രാവിലെ ശീവേലി സമയത്താണ് ആനകളെ ആനപ്പന്തലിലും മുന്നിലുമായി രണ്ടുനിരയാക്കി നിർത്തിയത്.
വർഷത്തിൽ ഏറ്റവുമധികം ഉത്സവം നടക്കുന്ന അപൂർവമായ ക്ഷേത്രമാണ് പൂർണത്രയീശൻ കുടികൊള്ളുന്ന പൂർണത്രയീശക്ഷേത്രം. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സന്താനഗോപാലമൂർത്തീ ഭാവത്തിൽ മഹാവിഷ്ണുവാണു പ്രധാന പ്രതിഷ്ഠ. ഉത്സവങ്ങളിൽ വൃശ്ചികോത്സവം വളരെ വിശിഷ്ടമാണ് ഈ ക്ഷേത്രത്തിൽ. ഈ
Results 1-3