Activate your premium subscription today
ബഹിരാകാശ പര്യവേക്ഷണ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ കടന്നുവരികയാണ്, വലിയ മുന്നേറ്റമാണ് ഈ മേഖലയിൽ പ്രവചിക്കപ്പെടുന്നത്. എന്നാൽ ഒരു സയൻസ് ഫിക്ഷൻ സിനിമാ സങ്കൽപ്പം പോലെ ഒരു ഛിന്ന ഗ്രഹത്തിൽ ഒളിഞ്ഞിരിക്കുന്ന സമ്പത്ത് കണ്ടെത്തി ശതകോടീശ്വരനാകാൻ കഴിയുമോ?, ബഹിരാകാശ കമ്പനിയായ ആസ്ട്രോഫോർജിന്റെ പിന്നിലെ
ആറരക്കോടി വർഷം മുൻപ് മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഒരു ഛിന്നഗ്രഹം പതിച്ചു. ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ സംഭവിച്ച ഈ ഛിന്നഗ്രഹപതനത്തിന്റെ പ്രത്യാഘാതമായി ഭൂമിയിലെ ദിനോസറുകൾ മൊത്തം നശിച്ചു. മറ്റു പല ജീവജാലങ്ങളും അപ്രത്യക്ഷമായി.
ഉൽക്കകൾ ഭൂമിയിൽ ചിലപ്പോഴൊക്കെ വീഴാറുണ്ട്. നമ്മുടെ അയൽഗ്രഹമായ ചൊവ്വയിൽ സംഭവിച്ച ഒരു സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളാണ് ചില ഉൽക്കകൾ. ഇത്തരം ചില ഉൽക്കകൾ എത്രത്തോളം പഴയതാണെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ഗവേഷണങ്ങൾ നടത്തിയിരുന്നു. ഗവേഷണത്തിനായി തയാർ ചെയ്ത പ്രത്യേക ആണവ നിലയമുപയോഗിച്ചായിരുന്നു ഈ ഗവേഷണം.ഇതിൽ
ശൂന്യമായി കിടക്കുന്ന ബഹിരാകാശം. ഇവിടെ ഭക്ഷണം കിട്ടാൻ യാതൊരു സാധ്യതയുമില്ല. എന്നങ്ങ് ഉറപ്പിക്കാൻ വരട്ടെ. ഛിന്നഗ്രഹങ്ങൾ ഉപയോഗിച്ച് ഭക്ഷണം കണ്ടെത്താമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭാവിയിൽ ബഹിരാകാശത്തേക്കു ദീർഘയാത്രകൾ പോകുന്ന ഡീപ് സ്പേസ് ദൗത്യങ്ങളിലായിരിക്കുമത്രെ ഇത് വളരെ നിർണായകമായി മാറുന്നത്
ഭൂമിക്ക് ഭീഷണിയായി വന്നേക്കാവുന്ന മാരകമായ ഛിന്നഗ്രഹങ്ങളെ നേരിടാൻ പുതിയൊരു വഴി മുന്നോട്ടുവച്ച് ശാസ്ത്രജ്ഞർ. ആണവബോംബാണ് പ്രതിവിധിയായി ശാസ്ത്രജ്ഞർ നിർദേശിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങളും ശാസ്ത്രജ്ഞർ നടത്തി. ലാബിൽ ഗോലി വലുപ്പമുള്ള ചെറിയ ഛിന്നഗ്രഹമാതൃകയിലേക്ക് എക്സ്റേ വർഷിച്ചാണ് ശാസ്ത്രജ്ഞർ
6.6 കോടി വർഷം മുൻപ് ദിനോസറുകളുടെ സമ്പൂർണ നാശത്തിന് വഴിയൊരുക്കി മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ പതിച്ച ഛിന്നഗ്രഹം ഒറ്റയ്ക്കല്ല വന്നതെന്ന് കണ്ടെത്തൽ. വലുപ്പത്തിൽ ചെറുതായ മറ്റൊരു പാറയും ഇതിനൊപ്പമുണ്ടായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തു നിന്ന് മാറി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഇതു പതിച്ചെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഭൂമിയുടെ ആകർഷണവലയത്തിൽ ഒരു കുഞ്ഞിചന്ദ്രൻ കുറച്ചുകാലത്തേക്ക് വന്നു ചേർന്നിരിക്കുകയാണ്. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടാം ചന്ദ്രൻ....2021 സെപ്റ്റംബറിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്കു നീങ്ങുന്നതായി കണ്ടെത്തിയ തിളക്കമേറിയ ബഹിരാകാശവസ്തുവിനെ ലോകം അങ്ങനെയാണു വിളിച്ചത്.ഹവായിയിലെ ഹേലെകല
720 അടിയോളം വലുപ്പമുള്ള 2024 ഒഎൻ എന്ന് പേരിട്ടിരിക്കുന്ന ഒരു ഛിന്നഗ്രഹം ഭൂമിക്ക് സമീപം ഒരു ശല്യവുമുണ്ടാക്കാതെ 40,233 കിമീ/മണിക്കൂർ എന്ന വേഗത്തിൽ കടന്നുപോയി. അതേസമയം ഒരു കുട്ടി ചന്ദ്രനെപ്പോലെ ഭൂമിയുടെ സമീപം ദൃശ്യമായേക്കാവുന്ന മറ്റൊരു ഛിന്നഗ്രഹം എത്തുകയാണ്. 2024 PT5 എന്ന് പേരിട്ടിരിക്കുന്ന ആ
720 അടിയോളം വലുപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബർ 17ന് ഭൂമിയുടെ അടുത്തെത്തുമെന്ന് നാസ. ജൂലൈ 27ന് ആണ് അറ്റ്ലസ് സ്കൈ സർവേ, 2024 ഒഎൻ എന്ന എന്ന ഛിന്നഗ്രഹം കണ്ടെത്തിയത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 2.5 മടങ്ങ് ദൂരത്തിൽ ഏകദേശം 997,793 കിലോമീറ്റർ ദൂരത്തിൽ ഛിന്നഗ്രഹം സുരക്ഷിതമായി കടന്നുപോകും.
ഏകദേശം ഒരു മീറ്റര് മാത്രം വ്യാസമുള്ള ഛിന്നഗ്രഹം ഇന്നലെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും കത്തിനശിക്കുകയും ചെയ്തിരുന്നു, എന്നാലിതാ ഭൂമിയുടെ സമീപത്തേക്ക് കുതിച്ചെത്തുകയാണ് ഏകദേശം ഒരു വീടിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം. 2024 RF ഭൂമിയിൽ നിന്ന് ഏകദേശം 2.69 ദശലക്ഷം മൈൽ ദൂരെക്കൂടി കടന്നുപോകും,
Results 1-10 of 112