Activate your premium subscription today
മുംബൈ∙ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടിസ് അയച്ചത്.
കാറപകടത്തെത്തുടർന്ന് ചികിൽസയിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് അടുത്ത സീസൺ ഐപിഎലിൽ മടങ്ങിയെത്തുമെന്നു ഡൽഹി ക്യാപിറ്റൽസ് ടീം ഡയറക്ടർ സൗരവ് ഗാംഗുലി. കഴിഞ്ഞ ഡിസംബറിലുണ്ടായ കാറപകടത്തിലാണു പന്തിനു പരുക്കേറ്റത്. പന്ത് ഇപ്പോൾ പരിശീലനം നടത്തുന്നില്ല. ജനുവരിയോടെ പരിശീലനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്രതീക്ഷിതമായി ടെലകോം മേഖലയിലെത്തി ആധിപത്യം സ്ഥാപിച്ചതു പോലെ ഇന്റര്‍നെറ്റ് കണ്ടെന്റ് സ്ട്രീമിങിലും റിലയന്‍സ് ആധിപത്യം നേടുമോ? അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകളിൽനിന്നു ലഭിക്കുന്ന സൂചനകൾ. ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് ഡിസ്നി വേറേ മാർഗങ്ങൾ നോക്കുന്നതായി
ഐപിഎൽ ക്രിക്കറ്റിൽ പ്രതിഫലമായി ലഭിക്കുന്ന വൻതുക ക്രിക്കറ്റ് താരങ്ങളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റമുണ്ടാക്കി. സാധാരണ പശ്ചാത്തലത്തിൽനിന്നു വരുന്ന കളിക്കാർക്ക് ധാരാളം പണം കിട്ടുന്നത് അവരെ നശിപ്പിക്കാൻ വരെ ഇടയാക്കും. പണം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഇക്കാര്യത്തിൽ ക്രിക്കറ്റ് ബോർഡ് കളിക്കാർക്കു വേണ്ട പരിശീലനം നൽകണം– കപിൽ ദേവ് പറയുന്നു. ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇന്നും കപിൽ ദേവിന്റെ പേരിലാണ്. 1983ൽ ആദ്യമായി ഇന്ത്യ ഏകദിന ലോകകപ്പ് ജേതാക്കളാകുമ്പോൾ കപിലിന് 24 വയസ്സായിരുന്നു. ലോകകപ്പ് നേട്ടത്തിന്റെ 40–ാം വാർഷികത്തിൽ, ഇന്ത്യ വീണ്ടുമൊരു ഏകദിന ലോകകപ്പിന് ആതിഥ്യമരുളുമ്പോൾ, അന്നത്തെ ഓർമകളും ഇന്നത്തെ പ്രതീക്ഷകളുമായി കപിൽ സംസാരിക്കുന്നു.
ഇൻഡോർ∙ ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിജയിച്ചശേഷം ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് പേസർ ആവേശ് ഖാൻ. ബാംഗ്ലൂരും–ലക്നൗവും തമ്മിൽ ഏപ്രിലിൽ നടന്ന ആദ്യ ഗ്രൂപ്പുഘട്ട
ലണ്ടൻ∙ ക്രിക്കറ്റ് താരങ്ങളുടെ കരിയറിനും സമയത്തിനും മേൽ രാജ്യാന്തര ക്രിക്കറ്റിനുണ്ടായിരുന്ന കുത്തകാവകാശം അടിമുടി മാറ്റിയത് ഇന്ത്യൻ പ്രിമിയർ ലീഗാണെന്ന് (ഐപിഎൽ) ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ്. ഭാവിയിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിനേക്കാൾ രാജ്യാന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകാൻ താരങ്ങളെ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനായി അരങ്ങറ്റം കുറിച്ചെങ്കിലും, ടീമിൽ സ്ഥാനം ഉറപ്പിക്കാനാകാതെ പോയ അർജുൻ തെൻഡുൽക്കറിന് ഉപദേശവുമായി പിതാവ് സച്ചിൻ തെൻഡുൽക്കർ രംഗത്ത്. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സച്ചിൻ തെൻഡുൽക്കർ മകൻ അർജുനോട് ആവശ്യപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ
സുവർണകാലത്തിന്റെ നിഴൽ മാത്രമായി ഒതുങ്ങിയപ്പോയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ഒരു പിടിവള്ളി ഇട്ടുകൊടുത്താണ് ഇത്തവണത്തെ ഐപിഎൽ അവസാനിച്ചത്. അന്യംനിന്നുപോയ അവരുടെ ബോളിങ് കരുത്ത് വീണ്ടെടുക്കാൻ സാക്ഷാൽ എം.എസ്.ധോണിയുടെ ആലയിൽ അടിച്ചു പതംവരുത്തി മിനുക്കിയെടുത്ത ഒരു ആയുധം അവർക്കു കിട്ടി; മതീഷ പതിരാന എന്ന ഇരുപതുകാരൻ! ലസിത് മലിംഗയുടെ ബോളിങ് ആക്ഷനോട് സാമ്യമുള്ള ‘ഏറുമായി’ ലങ്കൻ അണ്ടർ 19 ടീമിൽ ശ്രദ്ധപിടിച്ചുപറ്റിയ പതിരാന, പിന്നീട് നേരേ പോയത് വിവിധ ട്വന്റി20 ലീഗുകളിൽ കളിക്കാനാണ്. അവിടെനിന്നാണ് കഴിഞ്ഞവർഷം, പരുക്കേറ്റ ന്യൂസീലൻഡ് ബോളർ ആദം മിൽനെയ്ക്കു പകരം പതിരാന ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തുന്നത്.
ഇസ്ലാമബാദ്∙ 2023ലെ ഐപിഎൽ സീസൺ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പേരിൽ ഓർമിക്കപ്പെടുമെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി) ചെയർമാൻ റമീസ് രാജ. തിങ്കളാഴ്ച ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ്
കൊച്ചി∙ രണ്ടു മാസം നീണ്ട ഐപിഎൽ മേളം അവസാനിച്ചെങ്കിൽ ‘ഐപിഎൽ 11’നെ പ്രവചിക്കുന്നത് വീണ്ടു തുടരുകയാണ്. ഏറ്റവും അവസാനമായി തന്റെ ടീം 11വുമായി എത്തിയിരിക്കുകയാണ് മലയാളി താരം എസ്.ശ്രീശാന്ത്. ഐപിഎലിൽ ശ്രീശാന്ത് തിരഞ്ഞെടുത്ത മികച്ച ടീമിന്റെ ക്യാപ്റ്റൻ ഇത്തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ
Results 1-10 of 237