Activate your premium subscription today
കൊച്ചി∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപിൽദേവും സച്ചിൻ തെൻഡുൽക്കറും ഇന്നും നാളെയും കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഡൗൺടൗണിന്റെ ‘യുവർ എൻകൗണ്ടർ വിത്ത് സക്സസ് ഐക്കൺസ്’ എന്ന പരിപാടിയിൽ സംബന്ധിക്കാനാണു കപിൽദേവ് കൊച്ചിയിലെത്തുന്നത്. ഇന്ന് 5.15നു കലൂർ ഗോകുലം കൺവൻഷൻ സെന്ററിലാണു പരിപാടി. കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യാനാണു സച്ചിൻ നാളെ രാവിലെ എറണാകുളം മറൈൻ ഡ്രൈവിൽ എത്തുന്നത്. കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ (ആർഎസ്സി) കപിൽദേവിന് ഓണററി അംഗത്വം സമ്മാനിക്കും. ഇന്ന് വൈകിട്ട് 6.45നു കപിൽദേവ് ആർഎസ്സി സന്ദർശിക്കും.
ന്യൂഡൽഹി ∙ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാത്ത താരങ്ങളെ വാർഷിക കരാറിൽ നിന്നൊഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ‘‘ബിസിസിഐ തീരുമാനം ചില താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നാൽ ആഭ്യന്തര ക്രിക്കറ്റിന്റെ സംരക്ഷണത്തിന്
ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടങ്ങൾക്ക് 92 വർഷത്തെ പാരമ്പര്യമുണ്ട് പറയാൻ. പതിറ്റാണ്ടുകൾ ഇന്ത്യയെ അടക്കി ഭരിച്ച ഇംഗ്ലീകാർക്കെതിരെയാണ് ഇന്ത്യ രാജ്യാന്തരക്രിക്കറ്റിൽ ഹരിശ്രീ കുറിച്ചത് എന്നത് യാദൃശ്ചികം. ടെസ്റ്റ്, ഏകദിനം, ലോകകപ്പ്... മൽസരം ഏതുമാകട്ടെ ഇന്ത്യയുടെ ആദ്യ എതിരാളികൾ ഇംഗ്ലണ്ട് തന്നെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി പടവെട്ടിയത് 1932 ജൂൺ 25ന് ലോർഡ്സിലാണ്, ഇംഗ്ലണ്ടിനെതിരെ. ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ 131 ടെസ്റ്റ് മൽസരങ്ങളിൽ കൊമ്പുകോർത്തു. 50 മൽസരങ്ങളിൽ ഇംഗ്ലീഷുകാർ ജേതാക്കളായപ്പോൾ ഇന്ത്യൻ ജയങ്ങളുടെ എണ്ണം 31 മാത്രം. 50 മൽസരങ്ങൾ സമനിലയിൽ പിരിഞ്ഞു.
അഹമ്മദാബാദ്∙ 2023ലെ ലോകകപ്പ് ഫൈനൽ മത്സരത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ കപിൽ ദേവ്. 1983ൽ ലോകകപ്പ് നേടിയ ടീം അംഗങ്ങളുമായി അഹമ്മദ്ബാദിൽ ഇന്നു നടക്കുന്ന ഫൈനൽ മത്സരം കാണാമെത്താൻ ആഗ്രഹമുണ്ടായിരുന്നെന്നും കപിൽ അറിയിച്ചു. ഇന്ന് അഹമ്മദബാദിലെ നരേന്ദ്ര
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ പതിമൂന്നാം ലോകകപ്പിനാണ് ഇത്തവണ ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. മുൻപ് രണ്ടു തവണ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ടെങ്കിലും പൂർണമായും ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള 10 വേദികളിലായി നടക്കുന്ന പോരാട്ടത്തിന്റെ വിജയികൾ ആരെന്ന് നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിനൊടുവിൽ അറിയാം. അവസാനമായി ഇന്ത്യൻ മണ്ണ് ലോകകപ്പിന് വേദിയായ 2011ന് സമാനമായി ഇത്തവണയും ഇന്ത്യയുടെ നീലക്കുപ്പായക്കാർ കപ്പ് ഉയർത്തുമെന്നു തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഈ പ്രതീക്ഷകളുടെയെല്ലാം അടിത്തറ 1983 ൽ കപിൽ ദേവും കൂട്ടരും സ്വന്തമാക്കിയ കിരീട നേട്ടംതന്നെയാണ്. ഏകദിന ക്രിക്കറ്റിൽ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാതിരുന്ന ഇന്ത്യൻ ടീം കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേടിയ ആ വിജയത്തിന് ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല. ആദ്യ രണ്ട് ലോകകപ്പുകളിൽ കളത്തിലിറങ്ങിയ 6 മത്സരങ്ങളിൽ ഒരേ ഒരു വിജയം മാത്രം സ്വന്തമായിരുന്ന ടീമാണ് തൊട്ടടുത്ത ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയിൽനിന്ന് ലോക കിരീടത്തിലേക്ക് പറന്നുയർന്ന ആ കഥയറിയാം...
ഒക്ടോബർ ഒൻപത്, 1987. മുൻ വർഷത്തെ കിരീട നേട്ടവുമായി എത്തിയ കപിൽ ദേവും കൂട്ടരും ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ചെന്നൈയിൽ ഓസ്ട്രേലിയയെ നേരിടുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് പോരാട്ടമായി ഈ മത്സരത്തെ മാറ്റിയത് ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ഒരു തീരുമാനമാണ്. അതേ തീരുമാനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതും. മത്സരത്തിനിടെ ഇന്ത്യൻ താരം മനീന്ദർ സിങ് എറിഞ്ഞ പന്ത് ഓസീസിന്റെ ഡീൻ ജോൺസ് ലോങ് ഓണിലേക്ക് അടിച്ചു പറത്തി. ബൗണ്ടറിക്കു സമീപം പന്ത് ക്യാച്ച് എടുക്കാൻ ശ്രമിച്ച രവി ശാസ്ത്രിക്ക് പിഴച്ചു. പന്ത് ബൗണ്ടറി കടന്നെങ്കിലും സിക്സാണോ ഫോറാണോ എന്ന കാര്യത്തിൽ സംശയമായി. ശാസ്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അംപയർ ഫോർ വിധിച്ചു. ഇത് സിക്സാണെന്ന് ഡീൻ ജോൺസ് വാദിച്ചു. വിക്കറ്റ് കീപ്പർ കിരൺ മോറെയും ഫോറാണെന്ന നിലപാട് സ്വീകരിച്ചു. ഇന്നിങ്സിന്റെ ഇടവേളയിൽ ഓസീസ് മാനേജർ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി. അതോടെ അംപയർമാർ ഇരു ടീം മാനേജ്മെന്റുമായി ചർച്ച നടത്തി.
ഐപിഎൽ ക്രിക്കറ്റിൽ പ്രതിഫലമായി ലഭിക്കുന്ന വൻതുക ക്രിക്കറ്റ് താരങ്ങളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റമുണ്ടാക്കി. സാധാരണ പശ്ചാത്തലത്തിൽനിന്നു വരുന്ന കളിക്കാർക്ക് ധാരാളം പണം കിട്ടുന്നത് അവരെ നശിപ്പിക്കാൻ വരെ ഇടയാക്കും. പണം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഇക്കാര്യത്തിൽ ക്രിക്കറ്റ് ബോർഡ് കളിക്കാർക്കു വേണ്ട പരിശീലനം നൽകണം– കപിൽ ദേവ് പറയുന്നു. ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഇന്നും കപിൽ ദേവിന്റെ പേരിലാണ്. 1983ൽ ആദ്യമായി ഇന്ത്യ ഏകദിന ലോകകപ്പ് ജേതാക്കളാകുമ്പോൾ കപിലിന് 24 വയസ്സായിരുന്നു. ലോകകപ്പ് നേട്ടത്തിന്റെ 40–ാം വാർഷികത്തിൽ, ഇന്ത്യ വീണ്ടുമൊരു ഏകദിന ലോകകപ്പിന് ആതിഥ്യമരുളുമ്പോൾ, അന്നത്തെ ഓർമകളും ഇന്നത്തെ പ്രതീക്ഷകളുമായി കപിൽ സംസാരിക്കുന്നു.
മുംബൈ∙ 1983 ലോകകപ്പ് ഇന്ത്യ ഭാഗ്യം കൊണ്ട് ജയിച്ചതാണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ആൻഡി റോബർട്സ്. വെസ്റ്റിൻഡീസ് ഫാസ്റ്റ് ബോളിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന ആൻഡി റോബർട്സ് 1975, 1979 ലോകകപ്പുകൾ ജയിച്ച ടീമുകളിലുണ്ടായിരുന്നു. 1983 ലോകകപ്പ് ഫൈനലിൽ ആൻഡി റോബർട്സ് ഉൾപ്പെട്ട
1983ൽ ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ‘കപിൽദേവും ചെകുത്താൻമാരും’ ലോകകപ്പ് ഉയർത്തിയതിന്റെ 40–ാം വാർഷികാഘോഷത്തിലാണ് ഇന്ത്യൻ കായികലോകം. എന്നാൽ, അന്ന് ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യൻ ടീം കിരീടം ചൂടുമെന്ന് പ്രവചിക്കാൻ ധൈര്യമുണ്ടായിരുന്ന ഒരു താരമുണ്ടായിരുന്നു.– അന്നത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കിംബർലേ ജോൺ ഹ്യൂസ് എന്ന കിം ഹ്യൂസ്. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്.
83ലെ വിജയകഥ ഇന്ത്യയുടെ സ്പോർട്സ് ഫോക്ലോറിന്റെ ഭാഗമാണ്. പറഞ്ഞു പഴകിയ, പഴകുന്തോറും വീര്യം കൂടുന്ന കഥകൾ. വിജയശേഷം വീരന്മാരെ വാഴ്ത്താൻ രാജ്യം മൽസരിച്ചു; പക്ഷേ പടയ്ക്ക് പോകുന്നതിനു മുന്പ് അവരെയാരും കണ്ടില്ല. ആനയും അമ്പാരിയുമുള്ള
Results 1-10 of 41