2024ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരം. 2003 മേയ് 26ന് ജനനം. ഓൾറൗണ്ടറായ നിതീഷ് റെഡ്ഡി വലംകയ്യൻ ബാറ്ററും വലംകൈ മീഡിയം പേസ് ബോളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രയ്ക്കുവേണ്ടി കളിക്കുന്നു. രഞ്ജി ട്രോഫിയിൽ ആന്ധ്രയ്ക്കുവേണ്ടി 2020 ജനുവരി 27ന് അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം. 2024 ഒക്ടോബർ 6ന് ട്വന്റി20യിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി. 2024 നവംബർ 22ന് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.