പ്രധാന ദിനങ്ങൾ ഓർമിപ്പിക്കും ടെക്നോളജി, സമഗ്ര വിവരങ്ങൾ ഒരു ക്ലിക്കിൽ.പ്രധാന ദിനങ്ങള്‍ മറന്നുപോകാതിരിക്കാൻ ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറുകളിൽ പെൻസിൽ കൊണ്ടു രേഖപ്പെടുത്തിയിട്ടുള്ളവരാണ് നാമെല്ലാവരും. എന്നാൽ ഭിത്തിയിലല്ലാതെ ആപ്പിന്റെ രൂപത്തിൽ കലണ്ടർ പോക്കറ്റിലൊതുങ്ങുമ്പോൾ എന്തൊക്കെ അപ്ഡേറ്റുകളാകും പ്രതീക്ഷിക്കാമെന്ന് നോക്കാം. പ്രധാനദിവസങ്ങളും നാളും തീയതിയും നക്ഷത്രഫലവുമൊക്കെ അറിയുന്നതിനപ്പുറം നിരവധി പുതുമകളാണ് പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്ന മനോരമ കലണ്ടർ ആപ്ലിക്കേഷനിലുള്ളത്.