മീൻപിടിക്കാം ബോട്ടിങ്ങും നടത്താം; 200 രൂപ മുതൽ അടിപൊളി പാക്കേജുകൾ
Mail This Article
കായലിന്റെ സൗന്ദര്യം നുകർന്ന് ഒരു പകൽ... ഉച്ച ഊണിന് ഫിഷ് കറിയും ഫിഷ്ഫ്രൈയും പിന്നാലെ ഐസ്ക്രീമും. ബോട്ടിങ്ങിനും ചൂണ്ടയിടാനും കായൽക്കാറ്റേറ്റ് വലയൂഞ്ഞാലിലാടാനും സൗകര്യം. കോവിഡ് കാലത്തെ ദീർഘനാളത്തെ അടച്ചു പൂട്ടലിനു വിരാമമിട്ടു സുന്ദര കാഴ്ചകൾ ഒരുക്കി മത്സ്യഫെഡിന്റെ ചെമ്പ്, കാട്ടിക്കുന്നിലെ പാലായ്ക്കരി അക്വാ ടൂറിസം സെന്റർ സഞ്ചാരികൾക്കായി തുറന്നു. പോകാം പാലാക്കരിയിലേക്ക്.
200, 250, 350, 400, 1200രൂപ വരെയുള്ള വിവിധ പാക്കേജുകളും, തരംഗിണി എന്ന സ്പെഷൽ പാക്കേജും സഞ്ചാരികൾക്കായി പുതിയതായി ഒരുക്കിയിട്ടുണ്ട്.
വേമ്പനാട് കായലിലൂടെ സ്പീഡ് ബോട്ട് സവാരി, കയാക്ക്, പെഡൽ ബോട്ട്, റോയിങ് ബോട്ട്, മത്സ്യകൂട് കൃഷി, കെട്ടുവള്ളം മ്യൂസിയം, കുട്ടികളുടെ പാർക്ക്, ശിക്കാരി ബോട്ട് യാത്ര ഇവയെല്ലാം ഓരോ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 350രൂപ മുതലുള്ള എല്ലാ പാക്കേജിനും ലമൺ ജ്യൂസ്, സ്നാക്സ്, മീൻകറി ഊണ് ഫിഷ് ഫ്രൈ ഉൾപ്പെടെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ സൈക്കിൾ സവാരി നടത്തുന്നതിനും, ചൂണ്ട ഇടുന്നതിനും കിട്ടുന്ന മത്സ്യം മിതമായ നിരക്കിൽ സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30മുതൽ വൈകിട്ട് 6.30വരെയാണ് പ്രവർത്തന സമയം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ടൂറിസ്റ്റ് കേന്ദ്രം പ്രവർത്തിക്കുക. മുൻകൂട്ടി ബുക്ക് ചെയ്യുന്ന മുറയ്ക്കാണു അക്വാ ടൂറിസം സെന്ററിലേക്ക് പ്രവേശനം. ഫോൺ 9497031280.
പാക്കേജുകൾ അറിയാം
പ്രവർത്തി ദിവസം
400 രൂപയ്ക്ക് കെട്ടുവള്ള മ്യൂസിയം,മൽസ്യകൂട് കൃഷി,ചൂണ്ട, റോയിംഗ് ബോട്ട്,പെഡൽ ബോട്ട്,കയാക്കിങ്,വേമ്പനാട് കായലിലൂടെ സ്പീഡ് ബോട്ടിങ്, കുട്ടികളുടെ പാർക്ക്,ലമൺ ജ്യൂസ്, സ്നാക്സ്, മീൻകറി ഊണ്
2. 350 രൂപയുടെ പാക്കേജിൽ കെട്ടുവള്ള മ്യൂസിയവും സ്പീഡ് ബോട്ടിങും ഇല്ലാതെ മൽസ്യകൂട് കൃഷി,ചൂണ്ട, റോയിഗ് ബോട്ട്,പെഡൽ ബോട്ട്,കയാക്കിങ്,കുട്ടികളുടെ പാർക്ക്,ലമൺ ജ്യൂസ്, സ്നാക്സ്, മീൻകറി ഊണും ഉൾപ്പെടും.
ശനി,ഞായർ ദിവസങ്ങളിൽ ഇൗ പാക്കേജുകളുടെ നിരക്കിൽ 50 രൂപ കൂടുതലാകും.
സ്െപഷൽ പാക്കേജ് തരംഗിണി
1200 രൂപയുടെ സ്െപഷൽ പാക്കേജിൽ ലെമൺ ജ്യൂസ്,സ്നാക്സ്,ശിക്കാരി ബോട്ട് യാത്ര,(മുക്കാൽ മണിക്കൂർ)മീൻകറിയും മീൻ വറുത്തതും കൂട്ടിയുള്ള ഉൗണ്,കെട്ടുവള്ള മ്യൂസിയം,മൽസ്യകൂട് കൃഷി,ചൂണ്ട, റോയിംഗ് ബോട്ട്,പെഡൽ ബോട്ട്,കയാക്കിങ്, കുട്ടികളുടെ പാർക്ക് എന്നിവയും ഉൾപ്പെടുന്നു.
English Summary: Palakkari Aqua Tourism Centre