ADVERTISEMENT

കുടുംബമായി ഒരു ദിവസത്തെ യാത്രയാണോ പ്ലാൻ ചെയ്യുന്നത്? കുറഞ്ഞ ചെലവിൽ രുചിയൂറും ഭക്ഷണം കഴിച്ച് പ്രകൃതിയുടെ കാഴ്ച ആസ്വദിക്കാനായി പോകാം പാലായ്ക്കരി അക്വാ ടൂറിസം സെന്ററിലേക്ക്. വൈക്കം എറണാകുളം റൂട്ടിൽ ചെമ്പ് വില്ലേജിൽ കാട്ടിക്കുന്നിലുള്ള പാലാക്കരി ഫിഷ് ഫാം. കായൽക്കാറ്റേറ്റ് ഒരു ദിവസം ഉല്ലസിക്കാനുള്ളത് ഇവിടെയുണ്ട്. 

വേമ്പനാട്ടു കായലിന്‍റെ കരയിലാണ് മല്‍സ്യഫെഡിന്‍റെ കീഴിലുള്ള പാലാക്കരി അക്വാ ടൂറിസം സെന്‍റര്‍. ആദ്യകാഴ്ചയില്‍ ഒരു ചെറിയ ദ്വീപ് പോലെയാണ് ഇവിടം. ഏകദേശം 117 ഏക്കറിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. മത്സ്യ കൃഷിയോടൊപ്പം വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്.

ഒഴിവ് ദിനം ചെലവഴിക്കുവാനായി നിരവധിപേരാണ് ഇവിടേയ്ക്ക് എത്തുന്നത്. പാലായ്ക്കരി കൂടാതെ  മല്‍സ്യഫെഡിന്‍റെ കീഴിലുള്ള മാലിപ്പുറം, ഞാറയ്ക്കല്‍ എന്നീ അക്വാടൂറിസം സെന്ററുകളിലും സന്ദർശകരുടെ ഒഴുക്കാണ്. പ്രകൃതിയോട് ചേർന്ന കഴ്ചകളും ബോട്ടിങ്ങും,ചൂണ്ടയിടിലും, കയാക്കിങ്ങും ഫ്രഷ് മീൻകൂട്ടിയുള്ള ഉൗണുമൊക്കെ മാലിപ്പുറത്തും ഞാറയ്ക്കലിലുമുണ്ട്. സഞ്ചാരികളെ കാത്ത് നിരവധി പാക്കേജും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാലായ്ക്കാരി അക്വാടൂറിസം സെന്ററിലെ പാക്കേജുകളെ അറിയാം.

Palakkari-Aqua-Tourism2

അവധി ദിവസങ്ങളിൽ ഒരാൾക്ക് 300 രൂപയും അല്ലാത്ത ദിവസങ്ങളിൽ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്പെഷൽ പാക്കേജുകളിലും സാധാരണ പാക്കേജുകളിലും കുട്ടികളുടെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ഉണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. കൂടാതെ വിദ്യാര്‍ത്ഥികൾക്കും 20 പേരിൽ അധികം വരുന്ന  സംഘത്തിനും ഡിസ്കൗണ്ടുമുണ്ട്.

Palakkari-Aqua-Tourism

സ്പെഷ്യൽ പാക്കേജുകൾ അറിയാം

വൈകുന്നേരം മുന്ന് മണി മുതൽ വൈകീട്ട് 6 മണി വരെയുള്ള പാക്കേജാണ് ദ്വയം ഇൗവനിങ് സ്പെഷ്യൽ പാക്കേജ്. നാലുമണിക്കുള്ള ചായയും ലഘുഭക്ഷണവുമടക്കം സ്പീഡ് ബോട്ട്, റോയിങ് ബോട്ട്, പെഡൽബോട്ട്,ചൂണ്ട, വൈക്കം മല്‍സ്യഫെഡ് അക്വറിയം,  ബീച്ച് കാഴ്ചയും ഇൗ പാക്കേജിലുണ്ട്. ഒരാൾക്ക് 250 രൂപയാണ് നിരക്ക്.

Palakkari-Aqua-Tourism1

കോമ്പിനേഷൻ പാക്കേജ്

ഒരാൾ‌ക്ക് 500 രൂപ നിരക്കിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3 മണി വരെയുള്ള പാക്കേജാണിത്. റോയിങ് ബോട്ട്, പെഡൽബോട്ട്, ചൂണ്ട, മൽസ്യകൂട് കൃഷി, പാർക്ക്, കെട്ടുവള്ള മ്യൂസിയം, കയാക്കിങ്, സ്പീഡ് ബോട്ട്, വൈക്കം മല്‍സ്യഫെഡ് അക്വറിയം, വൈക്കെ ബീച്ച് കാഴ്ചയും ഉച്ചഭക്ഷണം ഉൾപ്പടെ വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവും ഇൗ പാക്കേജിൽ ഉൾപ്പെടും. 

തരംഗിണി

കായൽക്കാറ്റ് ആസ്വദിച്ചുള്ള ശിക്കാര ബോട്ട് യാത്രയാണ് തരംഗിണി പാക്കേജിന്റെ പ്രധാന ആകർഷണം. ശിക്കാരിയിൽ രാവിലത്തെ ഭക്ഷണം, മൽസ്യകൂട് കൃഷി, പാർക്ക്, കെട്ടുവള്ള മ്യൂസിയം, കയാക്കിങ്, പെഡൽബോട്ട്, ചൂണ്ട, 

Palakkari-Aqua-Tourism5

വൈക്കം മല്‍സ്യഫെഡ് അക്വറിയം, ബീച്ചും ഉൾപ്പടെ ഉൗണും വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവും പാക്കേജിലുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് 5.30  വരെയുള്ള തരംഗിണി പാക്കേജിൽ ഒരാൾക്ക് 800 രൂപയാണ് നിരക്ക്.

കാഴ്ച

രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയുള്ള പാക്കേജാണ് കാഴ്ച. ഒരാൾക്ക് 1000 രൂപ ഇൗടാക്കുന്ന ഇതിൽ ശിക്കാരിയിൽ രാവിലത്തെ ഭക്ഷണം, മൽസ്യകൂട് കൃഷി, പാർക്ക്, കെട്ടുവള്ള മ്യൂസിയം, കയാക്കിങ്, പെഡൽബോട്ട്, ചൂണ്ട, വൈക്കം മല്‍സ്യഫെഡ് അക്വറിയം,  ബീച്ചും ഉൾപ്പടെ ഉൗണും വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവും വെള്ളയപ്പവും മീൻകറിയും സ്പെഷ്യലുമുണ്ട്. 

മൂന്നു ഫാമുകളിലൂടെ സർക്യൂട്ട് ടൂറുകള്‍

ഒരിടത്തെ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും പകരം മൂന്നു മത്സ്യഫെഡ് ഫാമുകളിലെയും അനുഭവങ്ങള്‍ ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരവും മത്സ്യഫെഡ് ഒരുക്കിയിട്ടുണ്ട്. അതാണ് ഭൂമിക.

ഭൂമിക

മത്സ്യഫെഡിന്‍റെ ഞാറക്കൽ, മാലിപ്പുറം, പാലയ്ക്കരി എന്നിവിടങ്ങളിലെ 3 അക്വാ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഏകദിന യാത്രയാണ് ഭൂമിക. 

ഞാറക്കലിലെ പൂമീൻ ചാട്ടം, കുട്ടവഞ്ചി , ജലാശയത്തിലെ മുളംകുടിൽ, വഞ്ചിതുരുത്ത്, വാട്ടർ സൈക്കിൾ, കയാക്കിങ്, റോയിങ് ബോട്ട്, പെ‍ഡൽ ബോട്ട്, ചൂണ്ടയിടിലും ആസ്വദിക്കാം. ശേഷം പാലയ്ക്കരി ഫിഷ് ഫാമിലെ കെട്ടുവള്ള മ്യൂസിയം, മൽസ്യകൂട് കൃഷി, പാർക്ക്, വേമ്പനാട് കായലിലൂടെ ശിക്കാരി ബോട്ട് യാത്ര, വൈക്കം മല്‍സ്യഫെഡ് അക്വറിയം,  ബീച്ച് കാഴ്ചകളടക്കം രാവിലത്തെ ഭക്ഷണം, ഉൗണ്,ഫ്രഷ് ജ്യൂസ്,ചായ, ലഘുഭക്ഷണം, കപ്പ മീൻകറി സ്പെഷ്യലും പാക്കേജിലുണ്ട്. രാവിലെ 8.30 മുതൽ വൈകീട്ട് 7.30 വരെയുള്ള പാക്കേജിന് നിരക്ക് ഒരാൾക്ക് 1500 രൂപയാണ് ഇൗടാക്കുന്നത്.

English Summary: Palakkari Aqua Tourism Centre Vaikom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com