ADVERTISEMENT

പ്രകൃതി ജലസാന്നിധ്യം കൊണ്ട് സമ്പുഷ്ടമാണ്.നുരഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചട്ടത്തിന്റെ സൗന്ദര്യം മിഴിവേകുന്നതാണ്. ചെറുവെള്ളച്ചാട്ടങ്ങൾ തുടങ്ങി പാറകെട്ടുകളിൽ നിന്നും ഒഴുകിയെത്തുന്ന വലിയ വെള്ളച്ചാട്ടങ്ങളും നമ്മുടെ നാട്ടിലുണ്ട്.

കണ്ണുകൾക്കും മനസ്സിനും കുളിർമയേകി ആകർഷിക്കുകയാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന 60 അടിയോളം ഉയരമുള്ള അരുവിക്കൽ വെള്ളച്ചാട്ടം. അധികമാർക്കും അറിയപ്പെടാത്തതാണ് ഇൗ മനോഹര ഇടം. ഈരാറ്റുപേട്ടയിൽ നിന്ന് യാത്ര തുടങ്ങിയാൽ 10 കിലോമീറ്റർ അകലെ ചെന്നാട്‌ എത്തിച്ചേരാം. ചെന്നാട് വഴി മാളിക എത്തി കഴിഞ്ഞാൽ റബ്ബർ എസ്റ്റേറ്റിനിടയിൽ, ചെറുതും എന്നാൽ മനോഹരവുമായ കാനനഭംഗി തുളുമ്പുന്ന അരുവിക്കൽ വെള്ളച്ചാട്ടം കാണാം.

പതിനഞ്ച് അടിയോളം ഉയരമുള്ള പാറയിൽ നിന്ന് വെള്ള മുത്തുമണികൾ പോലെ വെള്ളം ചിതറിത്തെറിക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. മൂന്ന് തട്ടുകളിലായി ഒഴുകിയെത്തുന്ന കാഴ്ച അവിസ്മരണീയമാണ്. വെള്ളച്ചാട്ടത്തിന് താഴെ,തോട്ടിൽ ആഴം കുറവായതിനാൽ, ഇറങ്ങി കുളിക്കുവാനും ചൂണ്ടയിടാനും സൗകര്യമുണ്ട്. ചൂടേൽക്കാത്ത തണുത്ത വെള്ളമാണ് പാറയിൽ കൂടെ ഒഴുകിയിറങ്ങുന്നത്.

അരുവിയുടെ മുകൾ ഭാഗത്ത് നിന്നാൽ വളരെ മനോഹരമായ ദൃശ്യം ആസ്വദിക്കാം. എന്നാൽ ഇവിടെ അപകടങ്ങൾ പതുങ്ങിയിരിക്കുന്നതിനാൽ സൂക്ഷിക്കണം. വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് എത്തിയാൽ കൊടും കാടിന് സമാനമായ ദൃശ്യമാണ് വരവേൽക്കുന്നത്. എതിർഭാഗത് കാണുന്ന കോതചാടിപ്പാറയും വനവും സമീപ പ്രദേശത്തെ മികവുറ്റത്താക്കുന്നു.

മഴക്കാലത്താണ് ഇൗ വെള്ളച്ചാട്ടം കൂടതൽ മനോഹരിയാകുന്നത്. ജൂൺ -ഒക്ടോബർ മാസങ്ങളിൽ മഴയെതുടർന്ന് വെള്ളം കൂടുന്നതനുസരിച്ച് ധാരാളം സന്ദർശകർ ഇവിടേക്ക് എത്താറുണ്ട്. എന്നിരുന്നാലും, ഈ സ്ഥലത്തിന്റെ ഭംഗി ഇനിയും പൂർണമായി ഉപയോടപ്പെടുത്തിയിട്ടില്ല. വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് വാഹനങ്ങൾ എത്തിച്ചേരാൻ കഴിയാത്തതാണ് ഈ പ്രദേശത്തിന്റെ വികസനത്തിന്‌ തടസ്സമായി നിൽക്കുന്നത്. ഇതരത്തിലുള്ള തടസ്സങ്ങൾ ഒഴിവാക്കി കൂടതൽ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

English Summary: Aruvikkal Waterfall ,Tourist Attraction in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com