യാത്രകൾക്കായി വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Mail This Article
വിനോദയാത്രകൾ വായ്പയിലാകുമ്പോൾ
മധ്യവയസ്കരായ സഞ്ചാരികൾക്ക് വേണ്ടതൊക്കെ ചെയ്യുമ്പോഴും ഇൻസ്റ്റഗ്രാം, മില്ലേനിയൽ സഞ്ചാരികൾ എന്നൊരു പുതുതലമുറയെ ഉണ്ടാക്കിയിട്ടുണ്ട് ഈ മില്ലേനിയലുകൾ (രണ്ടായിരമാണ്ടിനോട് അടുത്ത് കൗമാരത്തിലെത്തിയവർ) ഭാവികാലത്തു ജീവിക്കുന്നവരാണെന്നും മറ്റുള്ളവരൊക്കെ ഭൂതകാലത്തെ പിൻപറ്റി കഴിയുന്നവരാണെന്നുമൊക്കെയുള്ള ഒരു ചിന്താഗതി പോലും ഇതുണ്ടാക്കിയിരിക്കുന്നു. എന്തൊക്കെ കഷ്ടനഷ്ടങ്ങളുണ്ടായാലും ചെയ്യേണ്ട ഒന്നാണ് യാത്ര എന്നു വരികയാണോ ഇപ്പോൾ?
യാത്രയ്ക്ക് പണം വേണ്ടേ?
എല്ലാവരുടെ കയ്യിലും യാത്ര െചയ്യാനാവശ്യമായ പണമുണ്ടാകുക എന്നത് ആദര്‍ശ ലോകത്തു മാത്രമാണ്. ഇപ്പോഴത്തെ സഞ്ചാരികളുടെ തലമുറ പുതിയതും ഉത്തരവാദിത്തരഹിതരുമാണെന്നിരിക്കെ അതല്ല സ്ഥിതി. അവരുടെ വിചാരം സന്തോഷം ‘അങ്ങു ദൂരെ ഒരു നാട്ടിൽ’ ഇരിക്കുന്നുവെന്നും ഏതു വിധേനയും അവിടെ ചെല്ലണം എന്നുമാണ്. ഇൻസ്റ്റഗ്രാമിൽക്കൂടി ഒരിക്കലും കണ്ടിട്ടില്ലാത്തവർ നൽകുന്ന എന്തൊക്കെയോ ചില വിവരങ്ങൾ കേട്ടിട്ട് ആളുകൾ സാങ്കൽപ്പികമായ അല്ലെങ്കിൽ യാഥാർഥ്യമല്ലാത്ത ഒരു സംതൃപ്തിബോധത്തെ തേടി ഇറങ്ങുന്നു എന്നതാണ് വിചിത്രം.
കഴിഞ്ഞവർഷം സ്വിറ്റ്സർലൻഡിൽ വച്ച് ഞാനൊരു അമേരിക്കക്കാരിയെ കണ്ടു ; പഠനത്തിൽ നിന്നും താൽക്കാലികമായൊരു ഇടവേള നേടിയ അവൾ യാത്ര ചെയ്യുകയായിരുന്നു. ലോകത്തേറ്റവുമധികം ജീവിതച്ചെലവുള്ള രാജ്യങ്ങളിലൊന്നിലേക്ക് തന്റെ വിദ്യാഭ്യാസ വായ്പയിൽ നിന്നും പണമെടുത്ത് യാത്ര ചെയ്യാനുള്ള ആ തീരുമാനത്തെ ന്യായീകരിക്കുന്നതിലും അതിനെ നോക്കിക്കാണുന്നതിലും അവൾ കാണിച്ച ഉദാസീനഭാവമാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. ‘ജീവിതത്തിന്റെ ശിഷ്ടകാലം മുഴുവൻ ഈ കടം വീട്ടാനായി ഞാൻ പണിയെടുക്കേണ്ടിവരും. പക്ഷേ, ഈ ഒരു കൊല്ലത്തിനപ്പുറം എനിക്കായുസ്സില്ലെങ്കിലോ?’.
കേൾക്കുമ്പോൾ അവളുടെ യുക്തി കൊള്ളാമെന്നു തോന്നും യഥാർഥത്തിൽ വായ്പയെടുത്തു സഞ്ചരിക്കുന്ന വിദ്യാർഥി കൾ മാത്രമല്ല ഇതു പറഞ്ഞിട്ടുള്ളത്. മുതിർന്ന യുവാക്കളും അൻപതുകളിലേക്ക് കടന്നവരും ഒക്കെ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഞാനങ്ങനെ ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കതിൽ വ്യക്തമായ ഉറപ്പൊന്നുമില്ല. എങ്കിലും ഞാനതിനെ അങ്ങനെയാണ് നോക്കിക്കാണുന്നത്. യാത്രകളുടെ ആവശ്യത്തിനായി വായ്പയെടുക്കുകയോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ ചെയ്യുന്നവരെ എനിക്കറിയാം. എന്റെ സുഹൃത്ത് ഒരിക്കൽ പറഞ്ഞു, ‘‘എന്റെ കയ്യിൽ കാശൊന്നുമില്ലാത്തതിനാൽ വർഷങ്ങളായി എനിക്കവധിയൊന്നുമില്ല. ഞാനാകെ തളർന്നു. അവസാനം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു യാത്ര പുറപ്പെടാൻ ഞാൻ നിശ്ചയിച്ചു. പണം നൽകുന്നതിനെപ്പറ്റിയോർത്ത് പിന്നീട് ഞാൻ തല പുകയ്ക്കും.’’
അവളുടെ ഭാഗ്യത്തിന് ക്രെഡിറ്റ് കാർഡ് കമ്പനി ചിലവായ പണം തിരിച്ചടയ്ക്കുന്നതിന് സൗകര്യപ്രദമായ തവണ വ്യവസ്ഥകൾ അനുവദിച്ചു. മറ്റു പലർക്കും അവളുടെ അത്ര ഭാഗ്യമുണ്ടാകില്ല.
യാത്രകൾക്കായി വായ്പ എടുക്കുന്നവർ
ഇന്നത്തെ മുതിർന്ന ചെറുപ്പക്കാർ ഇൻസ്റ്റാഗ്രാമിനു മാത്രം കൊള്ളുന്ന യാത്രകൾക്കുവേണ്ടി നിരർഥകമായി ചെലവാക്കുന്നതിനു ശകാരം കേൾക്കാറുണ്ട്. എന്നാൽ കോളജിൽ നിന്നു തൊഴിൽവിപണിയിലേക്കു പരിവർത്തനം ചെയ്തു കൊണ്ടിരിക്കുന്നവർക്ക് ഇതൊരു നല്ല അവസരമായിട്ടാണ് കണക്കാക്കുന്നത്. ഒരു ജോലിക്കു ശ്രമിക്കുമ്പോൾ ഈ അനുഭവങ്ങളൊക്കെ എണ്ണപ്പെട്ടതായിത്തീരുമെന്ന് അവർ പറയുന്നു. അതു ശരിയാണോ? അല്ല എന്ന് ആർക്കും ഉറപ്പിച്ചു പറയാനാവില്ല. പക്ഷേ നമുക്കുറപ്പിച്ചു പറയാവുന്ന ഒന്ന് ഈ പാഴ്ചെലവൊക്കെ തീർച്ചയായും നമ്മുടെ പോക്കറ്റിൽ തുളയുണ്ടാക്കു മെന്നാണ്.
ബക്നൽ സർവകലാശാലയിലെ ഗവേഷകരുടെ പഠനസ്ഥലം, ജേണൽ ഓഫ് കൺസ്യൂമർ റിസർച്ചിൽ പ്രസിദ്ധപ്പെടുത്തിയത് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. മധ്യവർഗ കുടുംബങ്ങളിൽ നിന്നു മുള്ള മുതിർന്ന ചെറുപ്പക്കാർ കൂടുതൽ ജീവിതാനുഭവങ്ങൾ നേടാനും അങ്ങനെ ജോബ് മാർക്കറ്റിലെ മത്സരത്തിൽ ഒരു മുൻതൂക്കം നേടാനുമാണ് ശ്രമിക്കുന്നത്. അല്ലെങ്കിൽ പിന്നീടൊരവസരത്തിൽ, വലിയ ഉത്തരവാദിത്തങ്ങളൊക്കെ കിട്ടിക്കഴിയുമ്പോൾ ഇത്തരം തമാശകൾക്കുള്ള അവസരങ്ങൾ നഷ്ട മായതോർത്ത് ദുഃഖിക്കാതിരിക്കാനുമാകും.
ലോണെടുത്ത് യാത്ര െചയ്യുന്നവർ
അതെല്ലാം നിങ്ങളുടെ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ബ്ലോഗറും അധ്യാപകനുമായ നഥാൻ ആൻഡേഴ്സൺ പറയുന്നത്.
‘‘ഭാവിയിലേക്ക് – കുടുംബത്തിനോ വീടിനോ, മറ്റെന്തിനെങ്കിലുമോ– പണം സമ്പാദിക്കുകയാണ് നിങ്ങളെങ്കിൽ യാത്രകൾക്കായി വായ്പ എടുക്കുക എന്നത് ഒരു നല്ല ആശയമല്ല. ജീവിതാനുഭവത്തിനാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ എന്തിനിങ്ങിനൊരു യാത്ര ഒഴിവാക്കുന്നു? ഒന്നോർക്കുക, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ തിരിച്ചടയ്ക്കാനാകുന്ന തുകയേ എടുക്കാവൂ. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകുന്നത് വകവെച്ചുകൊടുക്കുക. എങ്കിലും നിങ്ങളുടെ സാഹസികതയ്ക്കു വിലങ്ങു തടിയായേക്കാവുന്ന ഒന്നും അനുവദിക്കരുത്. കൂടിപ്പോയാൽ നിങ്ങൾക്ക് ഇനി ഒരിക്കൽക്കൂടി വായ്പ കിട്ടില്ല എന്നല്ലേയുള്ളൂ.’’
നഥാൻ സ്വന്തം അനുഭവം എടുത്തു പറയുന്നു, ‘‘കുറച്ചു കാലമായി ഞാൻ വിദേശത്തൊരു നല്ല യാത്ര നടത്തുവാൻ ആലോചിക്കുകയായിരുന്നു. യാത്ര പുറപ്പെടുന്നതു വരെ ജോലിയിൽ തുടരാമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ പെട്ടെന്നൊരു ദിവസം യാത്രപുറപ്പെടുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപ് കമ്പനി തകർന്നു. എന്റെ ബജറ്റിൽ ആയിരത്തോളം ഡോളർ കമ്മിയായി. എനിക്കു വേണമെങ്കിൽ യാത്ര ഉപേക്ഷിക്കാമായിരുന്നു. എന്നാൽ ഞാനേതാണ്ട് ഒരു വർഷക്കാലമായി ഈ യാത്ര സ്വപ്നം കാണുന്നതാണ്.
ഒന്നു ചിന്തിച്ചപ്പോൾ ചെറിയൊരു ക്രെഡിറ്റ് കാർഡ് കടം ഉണ്ടാക്കുന്ന വിഷമത്തെക്കാൾ വലുതായിരിക്കും യാത്ര ഉപേക്ഷിക്കുന്നതിന്റെ ദുഃഖം എന്നു ഞാൻ മനസ്സിലാക്കി. കുറച്ചൊരു കടം എനിക്കുണ്ടായി. എങ്കിൽപ്പോലും സീറോ പെർസെന്റ് ഫിനാൻസിങ്ങിന്റെ ചില മുൻതൂക്കങ്ങൾ ഞാനെ ന്റേതായ രീതിയിൽ നേടിയെടുത്തു. അങ്ങിനെ സാമ്പത്തികാ ഘാതം പരമാവധി കുറച്ചു. ഇന്നു പലരും ക്രെഡിറ്റ് കാർഡിനെ തങ്ങളുടെ അടിയന്തരാവശ്യങ്ങൾക്കായുള്ള ഒരു ഉപാധി എന്നതിൽക്കവിഞ്ഞ് ഉപയോഗിക്കുന്നുണ്ട്. അത് നല്ലതാണോ ചീത്തയാണോ എന്നു തീർത്തും പറയാൻ എനിക്കാകില്ല.’’
ലോണെടുത്തും യഥേഷ്ടം ക്രെഡിറ്റ് കാർഡുപയോഗിച്ചും യാത്രകൾ ചെയ്യുന്നവരെക്കൂടാതെ ഒരു കൂട്ടരുകൂടിയുണ്ട് ഈ ഗണത്തിൽപ്പെടുത്താവുന്നവർ. ‘ബ്ലോഗർമാർ’ എന്ന േപരിൽ ഉലകം ചുറ്റാൻ നിശ്ചയിച്ചിറങ്ങുമെങ്കിലും മിക്കവാറും നിരാശ രായി, കടംകേറി യാത്രകളവസാനിപ്പിക്കുന്നവരാണ് ഇവർ.
ശുഭം മാൻസിങ്ക ഒരു പ്രഫഷണൽ ബ്ലോഗറും സഞ്ചാരിയുമാണ്, യാത്രയ്ക്കായി ഇതുവരെ വായ്പകളൊന്നും എടുത്തിട്ടുമില്ല.
‘‘ഇതു വളരെ ലളിതമാണ് എന്റെ കയ്യിൽ പണം കുറവാണെങ്കിൽ ഞാൻ തുച്ഛമായ വിലയ്ക്കുള്ള താമസസൗകര്യം കിട്ടുന്നിടത്തു താമസിക്കും. വഴിയോര കച്ചവടക്കാരിൽ നിന്നും മേടിക്കുന്ന പ്രാദേശിക വിഭവങ്ങളായിരിക്കും ഭക്ഷണം. യാത്രയ്ക്കായി വായ്പ എടുക്കുന്നതോ ക്രെഡിറ്റ് കാർഡ് ഉപയോ ഗിക്കുന്നതോ എന്റെ കയ്യിൽ ഇല്ലാത്ത പണം ചെലവാക്കുന്നതോ എനിക്കു ചിന്തിക്കാൻ പോലും പറ്റുന്നില്ല.’’
‘‘കറങ്ങി നടക്കാൻ വായ്പ ലഭിക്കുന്നതിന്റെ സാധ്യതകൾ തേടുന്ന മില്ലേനിയലുകളുടെ മനസ്സിൽ എന്തായിരിക്കുമെ ന്നോർക്കുമ്പോൾത്തന്നെ എനിക്കദ്ഭുതമാണ്. ക്രെഡിറ്റ് കാർഡുകളും വായ്പകളും മറ്റും മോഹിപ്പിക്കുന്ന ഒരു കെണിയാണ്. ആരും അതിൽ പെട്ടെന്നു വീണു പോകും; ഞാനതു നിഷേധിക്കുന്നില്ല.’’
നമുക്ക് ഒരു നിമിഷ നേരത്തേക്ക് മില്ലേനിയലുകളെ വിടാം. പ്രായമായ യാത്രികരുടെ കാര്യം നോക്കൂ. അറുപതു വയസ്സു കഴിഞ്ഞ സഞ്ചാരികളുടെ എണ്ണം ഈയിടെയായി വർധിക്കുകയാണ്. ബഹുഭൂരിപക്ഷവും തങ്ങളുടെ കഴിഞ്ഞകാല സമ്പാദ്യം കൊണ്ടാണ് ഇറങ്ങുന്നത്. അതു മറ്റൊന്നും കൊണ്ടല്ല, മരിച്ച് മണ്ണടിയും മുൻപ് ഈ ലോകം കാണാനാഗ്രഹിക്കുന്നതിനാലാണ്. എന്നാൽ രസകരമായ ഒരു കാര്യം ഇവരിലും അപൂർവം ചിലർ ലോണുകളോ ക്രെഡിറ്റ് കാർഡുകളോ യാത്രയ്ക്കായി ആശ്രയിക്കുന്നവരാണെന്നതാണ്.
‘‘എനിക്കിതു മടക്കി നൽകാനാവില്ല. എന്നതിനെന്താണ് പ്രസക്തി? ചിലപ്പോൾ ഞാൻ പെട്ടെന്നു മരിച്ചു പോയേക്കാം. പിന്നെ എനിക്കിതിലെന്തു വിഷമിക്കാൻ? ഞാനെന്റെ ജീവിതം ജീവിച്ചു. മറ്റാരെങ്കിലും ആ പണം നൽകും...’’ എനിക്കു പതിവായി കിട്ടുന്ന ഉത്തരമാണത്. കാലാഹരണപ്പെട്ടൊരു ന്യായീകരണമാണത് എങ്കിലും പലപ്പോഴും സത്യവുമാണ്. അതിനെക്കാളും രസകരം കഴിഞ്ഞ കാലഘട്ടങ്ങളിൽ മുതിർ ന്നവർ ‘ആരോഗ്യപരമായ അപകടകാലഘട്ടങ്ങളിലേക്കാണ്’ സമ്പാദ്യം കരുതിയിരുന്നത്. എന്നാലിപ്പോൾ അവർ ആ ജീവിതത്തെ കുറച്ച് ലാഘവത്തോടെ കാണുന്നു. ‘‘ഞങ്ങൾ ജീവിതകാലം മുഴുവൻ അധ്വാനിച്ചു. പണം അടയ്ക്കാനുള്ള തെല്ലാം അടച്ചു. നികുതിയടച്ചു. ഇനി ഞങ്ങളുടെ ഉത്തരവാദി ത്തങ്ങൾ മറ്റാരെങ്കിലും ഏറ്റെടുക്കട്ടെ.’’
കടലും കടലാടിയും പോലെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പക്ഷേ, ലക്ഷ്യം ഒന്നു തന്നെ, ലോകം കാണുക. എന്നാൽ വായ്പ വാങ്ങിയ പണം കൊണ്ടു ലോകം കണ്ടാൽ അത് തൃപ്തികരമാകുമോ? സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന രണ്ടു കൂട്ടർ മില്ലേനിയ ലുകളും 60 വയസ്സു കഴിഞ്ഞവരുമാണ്. മുതിർന്ന യുവാക്കൾ കുറച്ച് ജാഗ്രതയുള്ളവരാണെന്ന് മറ്റു രണ്ടു ഗ്രൂപ്പുകളും പറയുന്നു. തന്റെ പാഠങ്ങൾ ശ്രദ്ധയോടെ പഠിച്ച ഒരു സഞ്ചാരി ബെക്ക് മില്ലർ പറയുന്നതു നോക്കൂ.
‘‘ആറാഴ്ച നീണ്ട എന്റെ യൂറോപ്യൻ പര്യടനത്തിന് ഞാനൊരു പഴ്സനൽ ലോണെടുത്തിരുന്നു. ആ യാത്ര അവസാന നിമിഷം മാത്രം തീരുമാനിക്കപ്പെട്ടതും ഇനിയൊ രിക്കൽക്കൂടി അത്തരമൊരവസരം കിട്ടില്ല എന്നുള്ളതുകൊണ്ടുമാണ് വായ്പയ്ക്കു ശ്രമിച്ചത്. ഒന്നുരണ്ടു വർഷങ്ങൾ കൊണ്ട്, ബുദ്ധിമുട്ടൊന്നുമില്ലാതെ ഞാൻ ആ കടം വീട്ടി. ഇപ്പോഴെനി ക്കു നല്ല ചില ഓർമകൾ ബാക്കിയുണ്ട്. പക്ഷേ, ആ വായ്പയ്ക്കു ഞാനടച്ച പലിശ ഉണ്ടായിരുന്നെങ്കിൽ ചെറിയൊരു യാത്ര ചെയ്യാമായിരുന്നു എന്നു മാത്രം.
ഇപ്പോൾ ഞാൻ യാത്രകൾക്കായി പണം സമ്പാദിക്കാൻ തുടങ്ങി. അതാണു നല്ലതെന്ന് എനിക്കു തോന്നുന്നു. കാരണം യാത്രകഴിഞ്ഞ് വീട്ടിലെത്തുമ്പോൾ നമ്മുടെ തലയ്ക്കു മുകളിൽ ബാധ്യതകളൊന്നും തൂങ്ങിക്കിടക്കുകയില്ല.’’ ബൈക്ക് മില്ലറെപ്പോലെ വിവേകികളായ നൂറുകണക്കിന് സഞ്ചാരികൾ യാത്രയ്ക്കായി പണം സമ്പാദിക്കാൻ താൽപര്യപ്പെടുന്നവരാ ണ്. ‘‘യാത്രകൾ വിനോദത്തിനാണ്. അല്ലാതെ അത് മാനസികഭാരം കൂട്ടുന്നതാകരുത്’’ എന്നാണ് മില്ലറെപ്പോലുള്ളവരുടെ സിദ്ധാന്തം.
‘‘ഒരു യാത്രയ്ക്കു നിങ്ങൾക്ക് പണം കടം മേടിക്കണമെന്നു വന്നാൽ മിക്കവാറും നിങ്ങൾക്ക് ആ യാത്രയുടെ ചെലവു താങ്ങാനാകില്ല എന്നാണർഥം. എന്തിനാണ് നിങ്ങൾ തന്ന ത്താൻ കുത്തുന്ന കുഴിയിൽ വീഴുന്നത്?’’
ഏതാണ് ശരി എന്നെനിക്കു നല്ല ഉറപ്പില്ല. ഈ ലോകം കാണുന്നതാണോ പ്രധാനം. അതോ അതെങ്ങിനെ കാണുന്നു എന്നതോ. ഇൻസ്റ്റഗ്രാം കണ്ട് പ്രചോദിതരായി. തങ്ങളുടെ കാഴ്ചപ്പാടുകൾ വിശാലമാക്കുക എന്ന ഉദ്ദേശ്യത്തോടെ ലോകമെമ്പാടും തലങ്ങും വിലങ്ങും നടക്കുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. ധനകാര്യ സ്ഥാപനങ്ങളാകട്ടെ, കാർഡുകളിലും ലോണുകളിലും മോഹനവാഗ്ദാനങ്ങൾ നൽകി ഈ ട്രെൻഡിനെ ചൂഷണം ചെയ്യുന്നു.
നല്ലത് വായ്പയോ ക്രെഡിറ്റ് കാർഡോ?
ചെറുപ്പക്കാർ ഇവയിലേതു വേണമെന്നതിനെക്കുറിച്ച് തല പുകയ്ക്കാറില്ലെങ്കിലും വായ്പകളാണ് കൂടുതൽ പ്രിയങ്കരം. കുറഞ്ഞ പലിശനിരക്ക്, പ്രോസസിങ് സമയം കുറവാണ് തുടങ്ങി പല കാരണങ്ങളുമുണ്ട് ഇതിനു പിന്നിൽ. മാത്രമല്ല, ട്രാവൽ രംഗത്തെ ചില വമ്പന്മാർ വളരെ സൗകര്യപ്രദമായ തവണ വ്യവസ്ഥകളും മറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. അതൊക്കെ യാത്രാലഹരി പിടിച്ചവരെ യാത്രാഭ്രാന്തന്മാരാക്കി മാറ്റുന്നു.
പഴ്സനൽ ലോണുകൾ വലിയ തലവേദനകളില്ലാത്ത പ്രക്രിയയാണ്. വേണമെങ്കിലത് ഓൺലൈനായിത്തന്നെ ലഭിക്കുകയും ചെയ്യും. ദീർഘകാലം കൊണ്ട് തിരിച്ചടച്ചാൽ മതി എന്നൊരു സൗകര്യം കൂടി കിട്ടുമ്പോൾ അത് പൊതുവെ അക്ഷമരായ പുതുതലമുറയ്ക്ക് ഒരു വിൻ–വിൻ സാഹചര്യം കൊടുക്കുന്നു. അതല്ലെങ്കിൽ സാമാന്യം ഭേദപ്പെട്ടൊരു തുക സമ്പാദിക്കാൻ എത്ര വർഷം കാത്തിരിക്കേണ്ടി വരും ഇവർക്ക്.
ക്രെഡിറ്റ് കാര്‍ഡിനെക്കാൾ ഭേദപ്പെട്ട പലിശനിരക്കുള്ള പഴ്സനൽ ലോണുകൾ അവധിക്കാലം ആഘോഷമാക്കാൻ തികച്ചും സുരക്ഷിതമായ മാർഗമാണ്. എന്നാലും അതിനെ അൽപം ശ്രദ്ധയോടെ സമീപിക്കണം. നമ്മുടെ മോഹങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരത്തെ അവസരമായാണ് ബാങ്കുകൾ കാണുന്നത്. സ്വപ്നസാക്ഷാത്കാരമായി സാന്റോ റിനിയിലെ സൂര്യാസ്തമയം കണ്ടാസ്വദിച്ച് വീട്ടിലെത്തുമ്പോൾ വലിയൊരു തുക മാസത്തവണയായി അടയ്ക്കേണ്ടി വരുന്നു. എന്നു വയ്ക്കുക. അതോടെ ശിഷ്ടജീവിതം മുഴുവൻ ഈ ബാധ്യത തീർക്കാനുള്ള കഷ്ടപ്പാടാകുമ്പോൾ നല്ല അവധി ക്കാലം ഓർക്കാൻ പോലും ആഗ്രഹിക്കാത്തതായിത്തീരും.