'സെക്സ് ഓണ്‍ ദി ബീച്ച്' രസകരമായൊരു യാത്ര; അഞ്ജലി തോമസ് പറയുന്നു
Mail This Article
ചില പേരുകൾ കാണുമ്പോൾ തന്നെ നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്. ചിലപ്പോഴൊക്കെ വായന പിശകാണോ അതോ അങ്ങനെ തന്നെയാണോ എഴുതിയിരിക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പിക്കാനും ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു പേരുകണ്ട കഥ പറയുകയാണ് അഞ്ജലി തോമസ്. "സിംഗപ്പൂരില്‍ പോയപ്പോള്‍ കണ്ട ഒരു ചായയുടെ പേരാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്- മദര്‍ചോദ്; ആ വാക്കിന്‍റെ അര്‍ഥം എന്താണെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ. ഏഞ്ചല്‍സ് ടിറ്റ്സ് എന്നൊക്കെ പേരുള്ള വേറെയും ഡ്രിങ്കുകള്‍ എനിക്കറിയാം. ഇക്കൂട്ടത്തില്‍ ഞാനുമായി ആദ്യം പരിചയപ്പെട്ട ഡ്രിങ്കിന്‍റെ പേരാണ് 'സെക്സ് ഓണ്‍ ദി ബീച്ച്". എന്ന് പറഞ്ഞ് അഞ്ജലി തുടങ്ങുന്നു.
കംബോഡിയ സന്ദർശിച്ചപ്പോഴാണ് അഞ്ജലിക്ക് രസകരമായ അനുഭവമുണ്ടായത്. ഫ്നാമ് പെനിലായിരുന്നു ഇത്തവണത്തെ യാത്ര. ഹോട്ടൽ ഗ്രീൻ ലേക്ക് എന്ന് പേരുള്ള വില കുറഞ്ഞ ബാക്ക്പാക്കർ ഹോട്ടലിൽ താമസം. 2009ൽ ഹിപ്പികള്‍, ബാക്ക്പാക്കര്‍മാര്‍ പോലെയുള്ള സഞ്ചാരികൾക്കായി കംബോഡിയ തങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരുന്നു. അതിനാൽ തന്നെ അതാസ്വദിക്കണമെന്നത് ഏറെകാലത്തെ അഭിലാഷമായിരുന്നു. സ്ട്രീറ്റ് നമ്പർ 93ല്‍ തടാകത്തിനടുത്തുള്ള വീടുകള്‍ മുഴുവന്‍ ഹോസ്റ്റലുകളാണ്. കള്ളും കഞ്ചാവുമൊക്കെ ഉപയോഗിക്കുന്നവരാണ് ഇത്തരം ഇടങ്ങളില്‍ കൂടുതലായും തങ്ങിയിരുന്നത്. അഞ്ജലി വ്യക്തമാക്കുന്നു.
മികച്ച തരം കഞ്ചാവു കിട്ടുന്ന സ്ഥലമെന്ന പേരിൽ കംബോഡിയ പ്രസിദ്ധമാണ്. ഇവിടെ "ടൂറിസ്റ്റുകള്‍ കഞ്ചാവ് തേടിയാണ് വരുന്നത്, നിങ്ങള്‍ക്ക് ആവശ്യമുണ്ടോ?" എന്ന് സഞ്ചാരികൾ എത്തുമ്പോൾ തന്നെ ചിലര്‍ വന്ന് ചോദിക്കുകയും ചെയ്യും. കംബോഡിയയിലെത്തുന്ന ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണിത്, അതിനാൽ മാത്രമാണ് ഈ വിവരം ഷെയർ ചെയ്തത്.
സെക്സ് ഓണ്‍ ദി ബീച്ച്
ഒരുദിവസം വൈകുന്നേരം ടുയൽ സ്ലെങ് മ്യൂസിയം സന്ദർശിച്ച ശേഷം ഹോസ്റ്റലിൽ തിരിച്ചെത്തി. എന്തോ ലഹരി അടിച്ചു കയറ്റിയ ശേഷം ട്രാന്‍സ് മ്യൂസികിനൊപ്പം ആടുന്നവരുടെ ഉന്മാദ നൃത്തമാണ് തന്നെ അവിടെ വരവേറ്റ കാഴ്ചയെന്ന് അഞ്ജലി പറയുന്നു. അവര്‍ക്കൊപ്പം ചേര്‍ന്നു. പാസീവ് സ്മോക്കിങ് കാരണം ഒരുപാട് പുക ഞാനും ശ്വസിച്ചു. അതുതന്നെ മയക്കം അനുഭവപ്പെട്ടുത്തുന്ന ഒന്നായിരുന്നു. വേദനയെല്ലാം മറക്കുന്ന, സുഖദായകമായ അനുഭവം.
ഒരാൾ വന്ന് ഡ്രിങ്ക് ഓഫര്‍ ചെയ്തു. നിരസിച്ചില്ല. അത് വാങ്ങി കഴിച്ച് അവർക്കൊപ്പം തകർത്ത് നൃത്തമാടി. ഡ്രിങ്ക് വാങ്ങാനുള്ള എന്റെ അവസരം വന്നു. ബാർ ടെൻഡർ തന്ന ഡ്രിങ്ക് മെനുവിൽ വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടോയെന്ന് തപ്പി. ഒരു പേര് കണ്ട് എനിക്ക് ചിരിയടക്കാനായില്ല. "സെക്സ് ഓണ്‍ ദി ബീച്ച്" എന്തായിരിക്കുമതെന്ന് ആലോചിച്ച് ആദ്യമൊന്ന് ഞെട്ടി. വെറും 2.5 ഡോളര്‍ മാത്രമാണ് വില. ഞങ്ങൾ നൃത്തം ചെയ്യുന്നതിനിടയിൽ, മദ്യപിച്ച് ലക്കുകെട്ട് ആരോ ഒരാൾ പറഞ്ഞു - "സെക്സ് ഓണ്‍ ദി ബീച്ചിനെപ്പറ്റി എന്താണഭിപ്രായം?" അപ്പോൾ മറ്റൊരാളിന്റെ മറുപടി, "എനിക്ക് ഇപ്പോൾ കുറച്ചു കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്".
സംഭവം എന്നെ ആകെ കൺഫ്യൂഷനാക്കി. എന്താണിതിന്റെ അതിന്‍റെ അര്‍ഥം? വീണ്ടും ആലോചിച്ചു, മനസിലായില്ല.ആ സമയത്ത് ചിലരൊക്കെ അടുത്തുള്ള ആഴമില്ലാത്ത തടാകത്തിലേക്ക് ചാടുന്നുണ്ടായിരുന്നു. ഞാനടക്കമുള്ള ചിലര്‍ അവിടെത്തന്നെ നിന്നു.
ആ രാത്രി സമാധാനപരമായി കടന്നുപോയി.
സെക്സ് ഓണ്‍ ദി ബീച്ച്, നിങ്ങളാരെങ്കിലും ഇതിനെപ്പറ്റി കേട്ടിട്ടുണ്ടോ? മദ്യപിക്കാത്തവരോടും അല്ലാത്തവരോടും അത്തരമൊരു കാര്യം ഞാൻ കേട്ടിട്ടില്ലാത്ത കഥ പറഞ്ഞു. അതിനെക്കുറിച്ച് അറിയാവുന്നവർ നന്നായി കളിയാക്കി. "അത്തരമൊരു പ്രവൃത്തി ചെയ്തത് മോശമായി പോയി" എന്ന രീതിയിൽ കിട്ടിയ അവസരം പാഴാക്കാതെ കളിയാക്കുന്നവരായിരുന്നു കൂടുതലും. എന്തായാലും അതൊരു കോക്ക്ടെയിൽ ഡ്രിങ്കാണെന്ന തിരിച്ചറിവ് എനിക്ക് അദ്ഭുതമാണ് സമ്മാനിച്ചത്. കുറച്ചു കാലത്തേക്ക് അതൊരു വലിയ തമാശയായിരുന്നു. 2.5 ഡോളറിന് എനിക്കത് കിട്ടിയെന്ന് ഇടയ്ക്കിടെ തട്ടിവിടാൻ ഒരിക്കലും മറന്നിട്ടില്ല!. ഇതിനെക്കുറിച്ച് ആദ്യം കേട്ടവർ വേറെന്തോ ആലോചിച്ച് നെറ്റി ചുളിക്കാനും മറന്നില്ല.
ഡ്രിങ്കുകള്‍ എന്നാല്‍ അങ്ങനെയാണ്. പ്രത്യേകിച്ച് വിചിത്രമായ പേരുകളുള്ള പാനീയങ്ങൾ. പലരോടും അത്തരം പേരുകൾ പറയുമ്പോഴാണ് അതിനു പിന്നിനെ രസം നമുക്ക് ആസ്വദിക്കാൻ കഴിയുന്നത്. എന്നാൽ കംബോഡിയൻ സെക്സ് ഓണ്‍ ദി ബീച്ച് സമ്മാനിച്ച അനുഭവം തനിക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതല്ലെന്നും അഞ്ജലി പറയുന്നു.