2020 ൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പ്ലാൻ ഉണ്ടോ? ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഇതാ
Mail This Article
ഇപ്പോൾ സോളോ യാത്ര ഒരു പുതിയ പ്രവണതയല്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. നല്ലതും ചീത്തയുമായ അവരുടെ യാത്രാനുഭവങ്ങളാൽ ഇന്റർനെറ്റ് ലോകം നിറയുന്നു. ഇപ്പോൾ അത്തരം യാത്രകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, യാത്രയും ലോകവും ഈ മാറ്റവുമായി പൊരുത്തപ്പെടുകയും ആളുകൾക്ക് മികച്ച സോളോ യാത്രാ അനുഭവങ്ങൾ നൽകാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം, ഒരു സോളോ ട്രിപ്പിനായി ആസൂത്രണം ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ അടുത്ത ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഒരു മികച്ച ലിസ്റ്റ് ഇതാ.
ഐസ്‌ലാന്‍ഡ്
ഐസ്‌ലാൻഡ് തണുത്ത പേര് പോലെ തോന്നുമെങ്കിലും രാജ്യവും ഇവിടുത്തെ ആളുകളും വളരെ ഊഷ്മളവും സ്വാഗതാർഹവുമാണ്. സോളോ ട്രാവലേഴ്‌സിന്റെ സുരക്ഷയുടെ കാര്യത്തിൽ രാജ്യം ഒന്നാമതാണ്. അതിനാൽ, ഐസ്‌ലാൻഡിനെ ഇപ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന് വിളിക്കുന്നതിൽ തെറ്റില്ല. ഇവിടെ, നിങ്ങൾക്ക് അതിശയകരമായ വെള്ളച്ചാട്ടങ്ങളും മനോഹരമായ ഹിമാനികളും കാണാം, അത് നിങ്ങളുടെ ഹൃദയത്തെ അസംഖ്യം വികാരങ്ങളിൽ നിറയ്ക്കുമെന്നുറപ്പ്.
ന്യൂസിലാന്‍ഡ്
സോളോ യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ന്യൂസിലൻഡ് രണ്ടാം സ്ഥാനത്താണ്. അതിശയകരമായ പ്രകൃതി സൗന്ദര്യവും സാഹസികതകൾക്കുള്ള അവസരങ്ങളും കൊണ്ട് ആകർഷിക്കുന്ന ന്യൂസിലാന്റ് ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറവുള്ള ഒരു രാജ്യം കൂടിയാണ്. സ്ത്രീ യാത്രികരെ സംബന്ധിച്ച് ന്യൂസിലാൻഡിൽ സഞ്ചരിക്കുക എന്നത് ആയസകരമായിരിക്കും. ഇവിടെ, ഒരാൾക്ക് രാജ്യത്തെ കുന്നുകളിലൂടെ ഒരു കാൽനടയാത്ര പോകാം, അല്ലെങ്കിൽ ആബെൽ ടാസ്മാൻ ദേശീയ ഉദ്യാനത്തിന്റെ ഭംഗി കണ്ടാസ്വദിക്കാം. അതുമല്ലെങ്കിൽ ആകർഷകമായ മാവോറി ആ നാടിസംസ്കാരത്തെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കാം.
ന്യൂസിലൻഡിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ മിൽഫോർഡ് സൗണ്ട്, വൈഹേക്ക് ദ്വീപ്, ഷോട്ടോവർ കാന്യോൺ സ്വിംഗ്, വൈറ്റോമോ ഗ്ലോവർ ഗുഹകൾ തുടങ്ങിയവയാണ്.
പോർച്ചുഗൽ
പോർച്ചുഗൽ ഏറ്റവും പ്രശസ്തമായ സോളോ യാത്രാ സ്ഥലങ്ങളിലൊന്നാണിപ്പോൾ. 2018 മുതൽ ഇവിടെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറഞ്ഞു. കൂടാതെ, രാജ്യത്ത് വളരുന്ന ഹോസ്റ്റൽ സംസ്കാരം എല്ലായിടത്തുനിന്നും സഞ്ചാരികളെ ആകർഷിക്കുന്നുമുണ്ട്. ഇത് സോളോ യാത്രക്കാർക്കും താങ്ങാനാവുന്ന തരത്തിലാണെന്നതും വ്യത്യസ്തമാക്കുന്നു. ഒരു പുതിയ രാജ്യത്ത് പുതിയ ചങ്ങാതിമാരെ നേടാനുള്ള അവസരവും ഇത് ആളുകൾക്ക് നൽകുന്നു. പോർച്ചുഗലിൽ സോളോ യാത്രികർക്ക് ഏറ്റവും സഹായകമാകുന്നത് അവിടുത്തെ മികച്ച പൊതുഗതാഗതസംവിധാനമാണ്. പ്രത്യേകം പറയേണ്ടതില്ല, ഇവിടുത്തെ ഭക്ഷണവും നിങ്ങളെ വശീകരിക്കുമെന്നുറപ്പ്.
ഓസ്ട്രിയ
പട്ടികയിൽ അടുത്തത് ഓസ്ട്രിയയാണ്. സോളോ യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഓസ്ട്രിയ ചരിത്രപരവും ആധുനികവുമായ ലോകങ്ങളുടെ മനോഹരമായ മിശ്രിതമാണ്. രാജ്യത്തിന്റെ തലസ്ഥാന നഗരമായ വിയന്ന വ്യക്തിഗത സുരക്ഷയുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്. മനോഹരമായ കൊട്ടാരങ്ങളും പ്രകൃതി ദൃശ്യങ്ങളാൽ നിറഞ്ഞ ആൽപ്‌സ് പർവ്വതങ്ങളും സോളോയാത്രക്കാർക്ക് അനുയോജ്യമാണ്. അതിനാൽ, ഒരു സോളോ ട്രിപ്പ് ആസൂത്രണം ചെയ്യുന്നവർക്ക് ഓസ്ട്രിയ ഒരു മികച്ച ലക്ഷ്യസ്ഥാനം തന്നെയാണ്.
ഡെൻമാർക്ക്
ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്ന ഡെൻമാർക്കും സോളോ യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ്. സുന്ദരവും സ്വപ്നതുല്യവുമായ രാജ്യം സോളോ യാത്രികർക്ക് ചെയ്യാൻ രസകരമായ നിരവധി കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതിൽ റബ്ജെർഗ് ന്യൂഡ് ലൈറ്റ്ഹൗസിലേക്കുള്ള ട്രക്കിംഗ് ആണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അമ്യൂസ്‌മെന്റ് പാർക്കുകളിലൊന്നായ ക്ലാംപെൻബർഗിലും ഒരു സന്ദർശനമാകാം. രാജ്യത്തിന്റെ വർണ്ണാഭ നിറഞ്ഞ തലസ്ഥാന നഗരമായ കോപ്പൻഹേഗനിൽ ഒരു ഗൈഡഡ് ഗ്രൂപ്പ് സൈക്ലിംഗ് ടൂർ നടത്തുന്നത് രസകരമായിരിക്കും.
സിംഗപ്പൂർ
സോളോ യാത്രികർക്ക്, പ്രത്യേകിച്ച് സ്ത്രികൾക്ക് അനുയോജ്യമായ മറ്റൊരു രാജ്യം സിംഗപ്പൂർ ആണ്. വളരെ വികസിതമായ ഈ ഏഷ്യൻ രാജ്യം നിയമത്തെ അനുസരിക്കുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ് എന്നത് സോളോ ട്രിപ്പേഴ്സിന് അനുയോജ്യമാക്കുന്നു. സിംഗപ്പൂരിലെ മികച്ച അനുഭവങ്ങളെക്കുറിച്ച് നിരവധി സോളോ യാത്രക്കാർ എഴുതിയിട്ടുണ്ട്, ഭക്ഷണം തീർച്ചയായും അവയിൽ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന സംസ്കാരവും സൗഹാർദ രായ ആളുകളും നിങ്ങളെ ഒരിക്കലും രാജ്യത്ത് ഒറ്റക്ക് ആയിപ്പോയി എന്ന് തോന്നിപ്പിക്കില്ല.
കാനഡ
ഒരു ഏക സാഹസിക യാത്രക്കാരന്റെ ഏറ്റവും സുരക്ഷിതമായ ലക്ഷ്യസ്ഥാനമാണ് കാനഡ. ആഗോള സമാധാന സൂചികയിൽ രാജ്യം ആറാം സ്ഥാനത്താണ്. പ്രകൃതിസ്‌നേഹികൾക്ക്, ബ്രിട്ടീഷ് കൊളംബിയയിൽ കനേഡിയൻ റോക്കീസ് ഉണ്ട്.അതു പോലെ മൊറെയ്ൻ തടാകം ഒരു മികച്ച റിട്രീറ്റാണ്. ചരിത്രം അന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ടൊറന്റോ ശരിയായ നഗരമാണ്, കാരണം ഈ നഗരം നിരവധി ആർട്ട് ഗാലറികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
2020 ലെ പുതിയ തീരുമാനങ്ങളിൽ ഒന്നായി ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്ന ലക്ഷ്യം കൂടി ഉൾപ്പെടുത്താം. ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങളുടെ യാത്രകൾ കൂടുതൽ സുരക്ഷിതവും ആസ്വാദ്യകരവുമായി തീരും എന്ന് ഉറപ്പ്.