ADVERTISEMENT

കറുത്ത മുടിനാരുകള്‍ മഞ്ഞിൽ ഉറച്ചിരിക്കുന്ന കാഴ്ച ഒന്നു ഒാർത്തു നോക്കൂ. കാനഡയില്‍ മൈനസ് 20 ഡിഗ്രി താഴെ തണുപ്പുള്ള സമയത്ത്  മുടി പൂർണ്ണമായും െഎസുകട്ടയാക്കുന്ന രസകരമായ മത്സരമുണ്ട്. അതിശയം തോന്നുന്നുണ്ടാകുമല്ലേ?ലോകമെമ്പാടും കൊറോണാ ഭീതിയിൽ കഴിയുമ്പോൾ  ഹെയർ ഫ്രീസിങ് മത്സരത്തിന്റെ ചിത്രങ്ങൾ കണ്ട് ആസ്വദിക്കുകയാണ് സോഷ്യൽ ലോകം. മത്സരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ കാണുമ്പോൾ ശരിക്കും അദ്ഭുതം തോന്നും.

യു‌എസ് സംസ്ഥാനമായ അലാസ്കയുടെ അതിർത്തിയോട് ചേർന്ന് കാനഡയിലെ യുക്കോണിലെ വൈറ്റ്ഹോഴ്‌സിലെ തഖിനി ഹോട്ട് പൂളുകളിലാണ് ഹെയർ ഫ്രീസിങ് മല്‍സരം നടക്കുന്നത്. 2011 മുതൽ നടന്നുകൊണ്ടിരിക്കുന്ന വാർഷിക മത്സരം കൂടിയാണിത്. ഇത്തവണത്തെ( 2019- 20) മത്സരത്തില്‍ 288 പേർ ഉണ്ടായിരുന്നു. ഏറ്റവുമധികം മത്സരാർത്ഥികൾ പങ്കെടുത്തതും ഇൗ വർഷമായിരുന്നു.

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ട യൂക്കോണിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചൂട് നീരുറവയിൽ വച്ചാണ് ഈ മത്സരം നടത്തുന്നത്. ഹോട്ട് പൂളുകളിലേക്ക് ഇറങ്ങുന്ന മത്സരാർത്ഥികൾ ആദ്യം കുളത്തിൽ മുങ്ങി നിവരുന്നു. തണുത്ത അന്തരീക്ഷത്തിന് ഇവരുടെ മുടികൾ മരവിച്ച് തണുത്തുറയുന്നു. ഇടയ്ക്കിടെ ഇവർ ചൂടുവെള്ളത്തിൽ മുങ്ങും. ഒടുവിൽ എല്ലാ നനഞ്ഞ മുടിയും വീണ്ടും മഞ്ഞ്കണങ്ങൾ പറ്റിപിടിച്ച് തണുത്ത് മരവിക്കും. മുടികൾ മാത്രമല്ല, പുരികങ്ങളും കൺപീലികളും വരെ  മരവിച്ച് െഎസ്കട്ടപോലെയാകും.

മത്സരാർത്ഥികൾ തങ്ങളുടെ തലമുടി പൂർണ്ണമായും മരവിച്ചു കഴിഞ്ഞാൽ പൂൾ‌ പ്രവേശന കവാടത്തിനടുത്തായി വച്ചിരിക്കുന്ന മണി മുഴുക്കും.  അപ്പോൾ പൂൾ ഫോട്ടോഗ്രാഫർ വന്ന് ഫോട്ടോ എടുക്കുകയും വിജയിയെ കണ്ടെത്തുകയും ചെയ്യും. 

മുടിയും കൺപീലികളും പുരികങ്ങളും െഎസ് പുതച്ച ആരെയും ആകർഷിക്കുന്ന ഇൗ ചിത്രങ്ങൾ ലോകമെമ്പാടുമുള്ളവർ പങ്കിടാൻ തുടങ്ങിയതോടെ ഹെയർ ഫ്രീസിങ് മത്സരത്തിന് ജനപ്രീതിയേറി വരികയാണ്. പല ഷേപ്പുകളിൽ മുടിയും താടിയും എല്ലാം തണുത്തു മരവിച്ചിരിക്കുന്നത് കാണാൻ തന്നെ അടിപൊളിയാണ്. ഇങ്ങനെ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ മുടികൾക്ക് ഒന്നും കേടുപാടുകൾ സംഭവിക്കില്ലെന്ന് സംഘാടകർ ഉറപ്പുനൽകുന്നുണ്ട്.

കൊവിഡ്-19 കാരണം തഖിനി ഹോട്ട് പൂളുകൾ‌ നിലവിൽ‌ പൊതുജനങ്ങൾ‌ക്കായി അടച്ചിരിക്കുകയാണെങ്കിലും, പത്തോ അതിൽ‌ കുറവോ ഗ്രൂപ്പുകൾ‌ക്ക് സ്വകാര്യ വാടകയ്‌ക്ക് ലഭ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com