ADVERTISEMENT

സൂഫിയുടെ പ്രണയിനിയായ സുജാതയായി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയിരിക്കുകയാണ് അദിതി റാവു ഹൈദരി എന്ന നക്ഷത്രക്കണ്ണുള്ള 'രാജകുമാരി'. അഭിനയം മാത്രമല്ല, പാട്ടും നൃത്തവുമെല്ലാം വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭ്യസിക്കാന്‍ തുടങ്ങിയ ഈ ഹൈദരാബാദുകാരിക്ക്, 2004ല്‍ സിനിമയില്‍ എത്തിയതു മുതല്‍ പിന്നീടിങ്ങോട്ട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമയോടുള്ള പ്രണയം യാത്രകളോടും കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്വന്തം സുജാതയുടെ ചില യാത്രാവിശേഷങ്ങളിലേക്ക്...

aditi-rao-travel

ജോലിയാണ് സഞ്ചാരിയാക്കിയത്

അഭിനയം അഥവാ തന്റെ ജോലിയാണ് തന്നെ സഞ്ചാരിയാക്കിയതെന്ന് അദിതി റാവു പറയാറുണ്ട്. സിനിമയുടെ ഭാഗമായാണ് കൂടുതൽ യാത്രകൾ ചെയ്തിട്ടുള്ളത്. വിവിധ തരത്തിലുള്ള സംസ്കാരങ്ങളും വ്യത്യസ്തരായ ആളുകളെയുമൊക്കെ അടുത്തറിയാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്ന് അദിതി പറയുന്നു. യാത്രകളുടെ അവിസ്മരണീയ നിമിഷങ്ങൾ സോഷ്യമീഡിയ വഴി പങ്കിടാനും അദിതി മറക്കാറില്ല.

aditi-rao-travel4

വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍

കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും സംസ്കാര സമന്വയത്തിന്‍റെ ഉത്തമോദാഹരണമായ തുര്‍ക്കിയും തായ്‌വാനുമെല്ലാം വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ സമ്മാനിച്ച ഇടങ്ങള്‍ ആണെന്ന് അദിതി പറയുന്നു. പോയ യാത്രയിൽ പർവതങ്ങളും തടാകങ്ങളും കടലും പച്ചപ്പും മൃഗങ്ങളുമെല്ലാം നിറഞ്ഞ കേപ്ടൗണ്‍ മറ്റൊരു മനോഹരമായ അനുഭവമായിരുന്നു. അവിടുത്തെ പ്രധാന ആകർഷണം ടേബിൾ ടോപ് എന്ന മൗണ്ടനാണ്. ടേബിൾ രൂപമുള്ള ഒരു മല. മിക്ക യാത്രക്കാരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് കേപ്ടൗണിന്.

aditi-rao-travel3

മാലദ്വീപിലെ കടലിന്റെ സൗന്ദര്യം

സെലിബ്രിറ്റികളടക്കം മിക്ക സഞ്ചാരികളുടെയും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് മാലദ്വീപ്. കടലിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര. മാലദ്വീപ് യാത്രയിൽ സീ പ്ലെയ്നിൽ കയറിയ യാത്രകളും അദിതി നടത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ പ്രിയയിടം കൂടിയാണ് മാലദ്വീപ്. കൂടാതെ നെതർലൻഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം യാത്രയുടെ ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ആംസ്റ്റര്‍ഡാം കാഴ്ചകളുടെ മായാലോകം എന്നു തന്നെ പറയാം. നടന്നു കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയയിടമാണ്.അവിടുത്തെ കാഴ്ചകളൊക്കെ മുത്തശ്ശിക്കഥയിലേതുപോലെ തോന്നിപ്പിക്കും.

aditi-rao-travel1

അഞ്ചു മണിക്കൂര്‍ കാറില്‍, ഒന്നര മണിക്കൂര്‍ ബോട്ടില്‍

ഒരു പ്രമുഖ ദേശീയ ചാനലിന്‍റെ കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും അദിതി ഭാഗമായിരുന്നു. സുന്ദര്‍ബന്‍ കടുവ സംരക്ഷണ കേന്ദ്രവുമായി ചേര്‍ന്ന് നടത്തിയ ആ പരിപാടിയുടെ ഷൂട്ടിനായി അഞ്ചു മണിക്കൂര്‍ കാറില്‍ സഞ്ചരിക്കേണ്ടി വന്നു. അവിടെ നിന്ന് ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാണ് സുന്ദര്‍ബനില്‍ എത്തിയത്. കണ്ടല്‍കാടുകളും ചെളിയും നിറഞ്ഞ നദിയിലൂടെയായിരുന്നു യാത്ര. കാട്ടിനുള്ളിലേക്ക് പോകാനോ കടുവയെ കാണാനോ സാധിച്ചില്ലെങ്കിലും ആ യാത്ര ഏറെ അതിശയകരമായ ഒന്നായിരുന്നു എന്ന് അദിതി ഓര്‍ക്കുന്നു.

കൊതിപ്പിക്കും 'ഏഴ് സുന്ദരികൾ'

ലോക്ഡൗൺ കഴിഞ്ഞാല്‍ എവിടേക്കായിരിക്കും അടുത്ത യാത്ര എന്ന ചോദ്യത്തിന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അഥവാ ഏഴു സഹോദരിമാർ എന്നാണ് അദിതിയുടെ ആദ്യത്തെ ഉത്തരം. അവിടങ്ങളിലൂടെ അധികം യാത്ര ചെയ്യാന്‍ സാധിച്ചിട്ടില്ല. കൂടാതെ സൗത്ത് അമേരിക്കയിലേക്കുള്ള യാത്രയും താന്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണെന്ന് അദിതി പറയുന്നു.

English Summary: Celebrity Travel Aditi Rao Hydari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com