ADVERTISEMENT

ബാലിയുടെ തെക്കുകിഴക്കന്‍ തീരത്ത് സൂര്യചുംബനമേറ്റ് കിടക്കുന്ന പെനിഡ ദ്വീപസമൂഹത്തിലുള്ള നുസ ലെംബോംഗനിലെ പ്രധാന വ്യവസായമായിരുന്നു കടൽപ്പായൽ കൃഷി. ടൂറിസം വ്യവസായം അഭിവൃദ്ധി പ്രാപിച്ചുവന്ന സമയത്ത് കടൽത്തീരങ്ങളില്‍ ചതുരാകൃതിയില്‍ പരന്നുകിടന്നിരുന്ന ഈ പായല്‍പ്പാടങ്ങള്‍ മാഞ്ഞുപോയിരുന്നു. എന്നാല്‍ ഇപ്പോള്‍ നാട്ടുകാര്‍ വീണ്ടും പായല്‍ കൃഷിയിലേക്ക് മടങ്ങി വരുന്ന കാഴ്ചയാണ് ഇവിടെ കാണാനാവുന്നത്.

 

ഒരു ദശാബ്ദം മുന്‍പ് ഈ പ്രദേശത്തിന് ഉണക്കാനിടുന്ന കടല്‍പ്പായലുകളുടെ ഗന്ധമായിരുന്നു എങ്ങും. പിന്നീട്, 2016 കാലത്ത് കടല്‍പ്പായലുകള്‍ നുസ ലെംബോംഗൻ, നുസ സെനിംഗൻ ദ്വീപുകൾക്കിടയിലുള്ള ഭാഗത്ത്‌ മാത്രമായി ചുരുങ്ങി. എന്നാല്‍ 2019 ആയപ്പോഴേക്കും പായല്‍ക്കൃഷി എവിടെയും ഇല്ലാതായി. 

Seaweed-tides-over-Bali
Eo naya/shutterstock

 

ഇന്തോനേഷ്യയില്‍ ടൂറിസം കുതിച്ചുചാട്ടമുണ്ടായത് ഇക്കാലത്തായിരുന്നു. 2010 ൽ ഉണ്ടായിരുന്ന ഏഴ് ദശലക്ഷത്തിൽ നിന്ന് 2019 ആയപ്പോഴേക്കും സന്ദർശകരുടെ എണ്ണം 16 ദശലക്ഷമായി ഉയർന്നു. 2005 ൽ ദ്വീപുകളിലെ ഭൂമിയുടെ മൂല്യം പ്രതിവര്‍ഷം 20 ശതമാനം വരെ വർദ്ധിച്ചു. അക്കാലത്ത് ദിനംപ്രതി ആയിരക്കണക്കിന് ചൈനീസ് സഞ്ചാരികളും നൂറുകണക്കിന് ഓസ്‌ട്രേലിയൻ സർഫറുകളുമാണ് ഇവിടെയെത്തിയിരുന്നത്. അക്വാകൾച്ചറിനേക്കാൾ കൂടുതല്‍ വേതനവും വളരെ എളുപ്പമുള്ള തൊഴിൽ സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ജോലികൾ ആണ് ടൂറിസം മേഖല നല്‍കുന്നത് എന്നതും കര്‍ഷകര്‍ക്ക് പായല്‍ കൃഷി വിടാന്‍ പ്രേരണ നല്‍കി.

 

എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ഇന്തോനേഷ്യയിൽ ഉണ്ടായിരുന്ന 13 ദശലക്ഷം ടൂറിസം തൊഴിലാളികളും തൊഴിൽരഹിതരായി മാറി. ആഗോളതലത്തില്‍ ടൂറിസം വ്യവസായം സ്തംഭിച്ചതോടെ പെനിഡ ദ്വീപസമൂഹത്തില്‍ കടൽപ്പായൽ കൃഷി വീണ്ടും സജീവമാവുകയാണ് ഇപ്പോള്‍. കടല്‍ത്തീരങ്ങളില്‍ വീണ്ടും പായല്‍പ്പാടങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പാതയോരങ്ങളിലെങ്ങും ഉണക്കാനിട്ട കടല്‍പ്പായലുകള്‍ കാണാം. 

 

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്ന മിക്കവരും ഇപ്പോള്‍ കടല്‍പ്പായല്‍ കൃഷിയിലൂടെ ഉപജീവനം നടത്തുന്നു. ചൈനയിലെയും വിയറ്റ്നാമിലെയും ഫാക്ടറികളിലേക്കാണ് ഇത് കൂടുതലും കയറ്റി അയക്കുന്നത്. ഭക്ഷണവസ്തുക്കള്‍ക്ക് കട്ടി നല്‍കാനും സ്ഥിരതയ്ക്കും വേണ്ടി ഉപയോഗിക്കുന്ന കാരജീനാന്‍ എന്ന അഡിറ്റീവ് ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഈ പായല്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. 

English Summary: Seaweed tides over Bali islanders after tourism slump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com