ADVERTISEMENT

അവിസ്മരണീയമായ ഹണിമൂണ്‍ ആഘോഷത്തിനും സുഹൃത്തുക്കൾ ഒരുമിച്ചുള്ള യാത്രകൾക്കും മികച്ച ചോയ്സാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മനോഹര ദ്വീപുസമൂഹവും ടൂറിസ്റ്റ് കേന്ദ്രവുമായ സീഷെല്‍സ്.

115 ദ്വീപുകളുടെ കൂട്ടമാണ്‌ ഇൗ ദ്വീപ്. ‌‌‌സമ്പന്നമായ സംസ്കാരവും സമൃദ്ധവും സുന്ദരവുമായ ഭൂമിയും സുഖകരമായ കാലാവസ്ഥയും നീലയും പച്ചയും ഇടകലര്‍ന്ന കടല്‍പ്പരപ്പും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പഞ്ചാര മണലുമെല്ലാം വര്‍ഷംതോറും ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. യാത്ര പ്രണായതുരമാക്കാൻ സീഷെല്‍സിലെ ഇക്കാര്യങ്ങൾ അറിയണം.

കടലിനടിയിലെ കാഴ്ച

കടലിനടിയിലെ മായക്കാഴ്ച കണ്ട് അണ്ടർവാട്ടർ സാഹസികതയ്ക്ക് ഒരുങ്ങാം. വർണ്ണാഭമായ നിരവധി സമുദ്രജീവികളുടെ ആവാസ കേന്ദ്രമാണ് ഈ ദ്വീപ്, കണ്ണുകളെ അതിശയിപ്പിക്കുന്ന കാഴ്‌ചകൾ ഇവിടെ ആസ്വദിക്കാം. ഡൈവിങ്, സ്നോർക്കലിങ്, സർഫിങ്, സെയിലിങ് എന്നിവയ്ക്കൊക്കെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. കൂടാതെ ഗ്ലാസ് ബോട്ടിലൂടെയുള്ള യാത്രയിൽ കടലിനടിയിലെ കാഴ്ചകൾ കാണാം.

Seychelles6
Image Courtesy :Chrisophe Mason Parker

രുചിയൂറും വിഭവങ്ങൾ

ദ്വീപിന്റെ തീരങ്ങളിൽ ട്രെൻഡി റെസ്റ്റോറന്റുകൾ ഉണ്ട്. മനോഹര കാഴ്ച ആസ്വദിച്ച് അടിപൊളി വിഭവങ്ങൾ ആസ്വദിക്കാം. കടലിന്റെ സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് ഭക്ഷണം രുചിക്കുന്നത് അതിസുന്ദരമായ അനുഭവമാണ്. അന്നാട്ടിലെ നാടൻ ആഹാരം മുതൽ എല്ലാത്തരം ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്. പ്രാദേശിക വിഭവമായ ബനാന ലാ ഡൗബ്, സ്മോക്കി ഗ്രിൽ ഫിഷ് തുടങ്ങി എല്ലാത്തരം ഭക്ഷണവും തയാറാക്കി നൽകുന്ന റെസ്റ്റോറന്റുകളും നോർത്ത് ഐലൻഡിലുണ്ട്. 

Seychelles
Image Courtesy : Michel Denousse

കടൽത്തീരത്തിന്റെ കാഴ്ച

സഞ്ചാരികള്‍ക്ക് അടിച്ചു പൊളിക്കാന്‍ ആകെ 115 ദ്വീപുകളുണ്ട് ഇവിടെ. സംസ്കാര സമൃദ്ധവും സുന്ദരവുമായ ഭൂമിയും സുഖകരമായ കാലാവസ്ഥയും കടല്‍പ്പരപ്പും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പഞ്ചാര മണലുമെല്ലാം ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. 

Seychelles3
Image Courtesy : Michel Denousse

‌കടല്‍വിനോദങ്ങള്‍ ആസ്വദിക്കുന്നതിനു പുറമേ സന്ദര്‍ശിക്കാനായി മനോഹരമായ ഒട്ടനവധി സ്ഥലങ്ങളും സെയ്ഷല്‍സിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയാണ് ലാ ഡിഗ് ദ്വീപിലെ പിങ്ക് നിറമുള്ള ബീച്ച്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭീമന്‍ കടലാമകള്‍ കാണപ്പെടുന്ന അല്‍ഡബ്രയും യഥാര്‍ഥ 'ഏദന്‍ തോട്ടം' എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന പ്രസ്ലിന്‍ ദ്വീപുമാണ് പ്രശസ്തമായ മറ്റു രണ്ടിടങ്ങള്‍. ഇത് രണ്ടും യുനെസ്കോ സൈറ്റുകള്‍ ആണ്. ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളില്‍ ഒന്നുമായ ആന്‍സെ ലാസിയോ ബീച്ച് ഉള്ളതും പ്രസ്ലിന്‍ ദ്വീപിലാണ്.

സഞ്ചാരികളെ കാത്ത് സ്പാ സെന്ററുകൾ

സ്പാകളിൽ സമയം ചെലവഴിക്കാനും അതിഥികൾക്ക് അവസരമുണ്ട്. ശരീരത്തിനും മനസിനും ഉണർവ് നൽകുന്ന തരത്തിലുള്ള പരിചരണങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Seychelles1
Image Courtesy : Michel Denousse

ഫേഷ്യൽ മുതൽ പ്രാദേശിക ഔഷധസസ്യങ്ങളും പഴങ്ങളും ചേർത്ത് ശരീരം മുഴുവൻ മസാജ് ചെയ്യുന്ന രീതികളും ഇവിടുത്തെ സ്പാ സെന്ററുകളിൽ ലഭ്യമാണ്.

Seychelles5
Image Courtesy : Torsten Dickmann

സാഹസികത ആസ്വദിക്കാം

സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതികൾക്കായി നിരവധി വിനോദങ്ങളുണ്ട്. സ്കൂബഡൈവിങ്,സ്നോർക്കലിങ്,സർഫിങ്, സെയിലിങ്, റോക്ക് ക്ലൈമ്പിങ്,ട്രെക്കിങ്,സഞ്ചാരികളെ കാത്ത് ഒരുപാട് വിനോദങ്ങളുണ്ട്. സീഷെൽസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ, മെയ്, ഒക്ടോബർ, നവംബർ മാസങ്ങളാണ്.

English Summary: Top romantic activities to do in the Seychelles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com