ADVERTISEMENT

ആരാധകര്‍ക്കായി മനോഹരമായ മിനി ട്രാവല്‍ വ്ളോഗ് പങ്കുവച്ച് ബോളിവുഡ് നടി സാറ അലി ഖാന്‍. തന്‍റെ ഐക്കണിക് ഓപ്പണിങ് ലൈനായ 'നമസ്തേ ദർശകോ'യിലാണ് ഇക്കുറിയും സാറയുടെ വിഡിയോയുടെ തുടക്കം. പല കാലങ്ങളിലായി, ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രയുടെ വിശേഷങ്ങൾ കോര്‍ത്തിണക്കിയ വിഡിയോ ആണിത്. ഇൻസ്റ്റഗ്രാമിൽ 39.5 മില്യൺ ഫോളോവേഴ്സ് ഉള്ള ഈ താരം സ്ഥിരം യാത്രകള്‍ ചെയ്യാറുണ്ട്. യാത്രാ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം സ്ഥിരം പങ്കുവയ്ക്കാറുമുണ്ട്.

കുന്നുകള്‍ മുതല്‍ കടല്‍ വരെ

കുന്നുകള്‍ മുതല്‍ കടല്‍ വരെയുള്ള ഭാരതത്തിന്‍റെ ഭാഗങ്ങള്‍ അതിമനോഹരമാണ് എന്ന അടിക്കുറിപ്പോടെയാണ് സാറ വിഡിയോ പങ്കുവച്ചിട്ടുള്ളത്. രണ്ട് മിനിറ്റ് മുപ്പത്തിമൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആരംഭിക്കുന്നത് സാറ ഒട്ടകത്തിന് മുകളിൽ ഇരുന്നുകൊണ്ട് തന്‍റെ കവിത  വായിച്ചുകൊണ്ടാണ്. വിവിധ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുള്ള ശൈലിയില്‍ സാറ എഴുതുന്ന കുഞ്ഞു കവിതകള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ബേതാബ് താഴ്‌വര മുതൽ പാംഗോങ് തടാകം വരെയുള്ള വിവിധ പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ ആസ്വദിക്കുന്ന ക്ലിപ്പുകൾ തുടർന്നു കാണിക്കുന്നു. ശിക്കാരവള്ളത്തിലും മോട്ടോർ ബോട്ടിലും ബീച്ചിലുമെല്ലാം സുഹൃത്തുക്കളുമായി ആഘോഷിക്കുന്ന വിഡിയോകളുമുണ്ട്. ജനുവരിയിൽ മഞ്ഞിന്റെ കാഴ്ച ആസ്വദിക്കുവാനായി ഗുൽമർഗിലേക്ക് യാത്ര നടത്തിയിരുന്നു. മഞ്ഞിൽ പൊതിഞ്ഞ നാടിന്റെ കാഴ്ചകളും മഞ്ഞിലൂടെ സ്നോമൊബീലിൽ പോകുന്ന ചിത്രങ്ങളും താരം താരം പങ്കുവച്ചിരുന്നു. ശ്രീനഗറിൽ നിന്ന് 57 കിലോമീറ്റർ അകലെയാണ് ഗുൽമർഗ്.

ഇതു കൂടാതെ മഹാശിവരാത്രി ദിനത്തോടനുബന്ധിച്ച്, ഓംകാരേശ്വർ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രവും സാറ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിൽ നർമദാ നദിയിലെ മാന്ധാത അഥവാ ശിവപുരി എന്ന ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം, ഏറെ പ്രശസ്തമാണ്. ശിവന്‍റെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണിത് ഈ ദ്വീപിനു ഓംകാരത്തിന്‍റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലുണ്ട്.

നർമദയുടെയും കാവേരി നദിയുടെയും (നർമ്മദയുടെ പോഷകനദി) നടുവിലായാണ് ശിവപുരി ദ്വീപ്‌. ഈ ദ്വീപിന് 4 കിലോമീറ്റർ നീളവും 2.6 ച.കി.മീ വിസ്തീർണ്ണവുമുണ്ട്. ബോട്ടുകളിലും പാലങ്ങളിലൂടെയും ഇവിടേക്ക് എത്തിച്ചേരാനാകും.

English Summary: Sara Ali Khan Shares Beautiful Travel Pictures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com