ADVERTISEMENT

ദുബായില്‍ മകനൊപ്പം അവധി ആഘോഷിക്കുകയാണ് ടോവിനോ ഇപ്പോള്‍. നിരവധി മനോഹരചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ടോവിനോ പങ്കുവച്ചിട്ടുള്ളത്. റാസല്‍ഖൈമയിലെ 1484 ബൈ പ്യുറോ റസ്റ്റോറന്റില്‍ നിന്നുമാണ് ആദ്യത്തെ ചിത്രം 

ബുര്‍ജ് ഖലീഫയില്‍ നിന്നും ഭാര്യക്കൊപ്പം നിന്നുള്ള ഫോട്ടോയും ടോവിനോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

മണലില്‍ പ്രത്യേകതരം ബോര്‍ഡ് ഉപയോഗിച്ച് ചെയ്യുന്ന സ്കേറ്റിങ് പോലെയുള്ള വിനോദമായ സാന്‍ഡ്ബോര്‍ഡിങ്, ഡെസര്‍ട്ട് സഫാരി തുടങ്ങിയവയുടെ വിഡിയോയും ടോവിനോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ദുബായിലെ ഏറ്റവും ജനപ്രിയമായ വിനോദങ്ങളില്‍ ഒന്നാണ് മരുഭൂമികളിൽ നടക്കുന്ന സാൻഡ്‌ബോർഡിങ്. സമീപ വർഷങ്ങളിൽ ദുബായ് ഡെസേർട്ട് സഫാരികൾക്കൊപ്പം തന്നെ ഈ വിനോദവും വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. വർഷം മുഴുവനും ഈ വിനോദം ദുബായില്‍ പലയിടങ്ങളിലും സജീവമാണ്.

മൺകൂനകൾക്ക് മുകളിൽ, ചിലപ്പോൾ 1,000 അടി വരെ ഉയരത്തിൽ നിന്ന് തെന്നി നീങ്ങുന്നതാണ് സാൻഡ്‌ബോർഡിങ്. ചുവന്നതും ഉയരമുള്ളതുമായ മൺകൂനകൾക്ക് പേരുകേട്ട ലഹ്ബാബ് മരുഭൂമി, ഷാർജയിലെ അൽ ഫയ മരുഭൂമി, കൂറ്റൻ മൊരീബ് മൺകൂനയ്ക്ക് പേരുകേട്ട അബുദാബിയിലെ ലിവ ഒയാസിസ്, അൽ ബദയേർ, ദുബായ്, അബുദാബി, അൽ ഐൻ നഗരങ്ങളിൽ നിന്ന് തുല്യ അകലത്തില്‍ സ്ഥിതിചെയ്യുന്നതും 'ലിറ്റിൽ ലിവ' എന്നു വിളിക്കപ്പെടുന്നതുമായ സ്വീഹാൻ മരുഭൂമി എന്നിവിടങ്ങളില്‍ എല്ലാം സാൻഡ്‌ബോർഡിങ് ഉണ്ട്.

സാധാരണയായി ദുബായിലെ, ഡെസേർട്ട് സഫാരി ടൂറുകൾ അവരുടെ പാക്കേജിൽ സാൻഡ്ബോർഡിംഗും ഉള്‍പ്പെടുത്താറുണ്ട്. ഡ്യൂൺ ബാഷിംഗ്, ക്വാഡ് ബൈക്കിങ്, ഒട്ടക സഫാരി, ബെഡൂയിൻ ക്യാമ്പ് അനുഭവം തുടങ്ങിയ സാഹസിക വിനോദങ്ങളാണ് ഡെസേർട്ട് സഫാരി യാത്രയിലെ മറ്റ് ആകർഷണങ്ങൾ.

English Summary: Tovino Shares Pictures from Dubai Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com