ADVERTISEMENT

മാലദ്വീപില്‍ നിന്നുള്ള മനോഹര ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് നടി ഹന്‍സിക മോട്വാനി. വെക്കേഷന്‍ സമയത്ത് കടലിനരികില്‍ നിന്നും എടുത്ത ചിത്രമാണിത്. നീല നിറത്തിലെ വസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന ഹന്‍സികയാണ് ചിത്രത്തില്‍. 

മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ട്, സിയാം വേള്‍ഡ് മാല്‍ദീവ്സില്‍ നിന്നാണ് ഹന്‍സിക ഈ ചിത്രം എടുത്തിരിക്കുന്നത്. നിരവധി സെലബ്രിറ്റികളുടെ പ്രിയപ്പെട്ട വെക്കേഷന്‍ സ്പോട്ടാണിത്. ലോകോത്തരമായ സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ഇവിടെയുണ്ട്. 

പ്രശസ്തമായ നൂനു അറ്റോളിൽ സ്ഥിതി ചെയ്യുന്ന സിയാം റിസോർട്ടിലേക്ക് വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 40 മിനിറ്റ് സീപ്ലെയിൻ ഫ്ലൈറ്റ് വഴിയാണ് എത്തിച്ചേരുന്നത്. കൂടാതെ, 30 മിനിറ്റ് വിമാനയാത്ര വഴി മഫാരു എയർപോർട്ടിലേക്ക് പോയ ശേഷം അവിടെ നിന്നും  15 മിനിറ്റ് സ്പീഡ് ബോട്ട് യാത്ര വഴിയും ഇവിടെ എത്താം. 

എല്ലാ പ്രായത്തിലുമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു ശിശുസൗഹൃദ റിസോര്‍ട്ട് ആണിത്. കുട്ടികള്‍ക്കായി യോഗ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. മുതിര്‍ന്നവര്‍ക്കാകട്ടെ, പൈലേറ്റ്സ് പോലെയുള്ള വ്യായാമങ്ങളും ഉണ്ട്. ഇവ രണ്ടും താമസത്തോടൊപ്പം കോംപ്ലിമെന്‍ററിയായി ലഭിക്കുന്ന സേവനങ്ങളാണ്.  

സൂര്യോദയ സമയത്തും അസ്തമന സമയത്തും ബീച്ചിലൂടെയുള്ള കുതിരസവാരി ഒരുക്കുന്ന സിയാം വേൾഡ് ഹോഴ്സ് റാഞ്ച് ആണ് മറ്റൊരു പ്രത്യേകത. കൂടാതെ, ഇഷ്ടമുള്ള ആള്‍ക്കൊപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടാനായി, ലോബി ഫുഷി എന്നൊരു മനോഹര ദ്വീപ്‌ തന്നെയുണ്ട്.

റിസോര്‍ട്ടില്‍ 6 ബാറുകളും 8 റെസ്റ്റോറന്റുകളുമുണ്ട്. തത്സമയ പാചക സ്‌റ്റേഷനുകൾ, ബീച്ച് ബാർബിക്യു, വീഗൻ, വെജിറ്റേറിയൻ സ്പെഷ്യാലിറ്റികളുള്ള തീം എഫ് ആൻഡ് ബി ഇവന്റുകൾ എല്ലാ റസ്റ്ററന്റുകളിലും ലഭ്യമാണ്. ദ്വീപിലെ വിവിധ സ്ഥലങ്ങളിൽ വിളയുന്ന നാളികേരവും ഉഷ്ണമേഖലാ പഴങ്ങളും ഒപ്പം, പ്രാദേശിക വിഭവങ്ങളും ശീതളപാനീയങ്ങളും ഉൾപ്പെടെയുള്ള രുചികരമായ ഭക്ഷണം ആസ്വദിക്കാം. തായ് ക്ലാസിക്കുകൾ മുതൽ ഇന്ത്യൻ, സ്പാനിഷ്, ജാപ്പനീസ് രീതിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ ഇവിടെ കിട്ടും. 

സ്പോര്‍ട്സ് പ്രേമികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ഫുട്ബോൾ മൈതാനമുണ്ട്. പരമ്പരാഗത ജിം വർക്കൗട്ടും ജലത്തിന്‍റെ അത്ഭുതകരമായ ഗുണങ്ങളും സംയോജിപ്പിച്ചു കൊണ്ട്, ശക്തി വർദ്ധിപ്പിക്കാനും പേശികളെ സജീവമാക്കാനുമുള്ള H2O എയ്റോബിക്സ് വഴി ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കാം. സംഗീതം, ചലനം, കളി എന്നിവ സംയോജിപ്പിച്ച്, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള സുംബിനി അവരുടെ വൈകാരിക വികസനം, വൈജ്ഞാനിക കഴിവുകൾ, ബാലൻസ്, താളം, സാമൂഹിക കഴിവുകൾ എന്നിവ ലക്ഷ്യം വെച്ചുള്ളതാണ്. 

മാലിദ്വീപിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് വാട്ടർ പാർക്ക് ഈ റിസോര്‍ട്ടിലെ ടർക്കോയ്‌സ് ലഗൂണിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. എല്ലാ പ്രായക്കാർക്കുമുള്ള വിവിധ സാഹസിക വിനോദാനുഭവങ്ങള്‍ ഇവിടെയുണ്ട്.

 

 English Summary: Hansika Motwani enjoying her vacation in Maldives 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com