ADVERTISEMENT

ആഘോഷം ഏതുമാകട്ടെ ആടിച്ചുപൊളിക്കണം എന്ന രീതിയാണ് ജീവിതത്തിലും കരിയറിലും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്ന പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജീവയ്ക്കും അപര്‍ണയ്ക്കും. തായ്‍‍‍ലൻഡിൽ പിറന്നാളും വിവാഹവാർഷികവുമൊക്കെ തകർത്ത് ആഘോഷിക്കുകയാണ് അപർണയും ജീവയും. സന്തോഷം ചെറുതോ വലുതോ ആകട്ടെ സംഭവം മാക്സിമം കളറാക്കണം. ഏഴാം വിവാഹ വാർഷികത്തിന്റെയും അപർണയുടെ പിറന്നാളിന്റെയും ആഘോഷമാണ് ഒറ്റ യാത്രയിൽ. തായ‍്‍്‍‍‍‍ലൻഡിൽ അവധിയാഘോഷമാക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ അപർണയും ജീവയും പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തിലെ എല്ലാം നിമിഷങ്ങളേയും ആഘോഷ ലഹരിയിലാക്കുന്ന ഇൗ താരങ്ങൾക്ക് ആരാധകരുമേറെയുണ്ട്. പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നിരവധിപേരാണ് ആശംസകള്‍‌ അറിയിച്ചിരിക്കുന്നത്. ചിത്രം പോലെ ജീവിതവും കളർഫുള്ളാകട്ടെ എന്നും ജീവ പങ്കുവച്ച ചിത്രത്തിനോടൊപ്പം കുറിച്ചിട്ടുണ്ട്. തായ്‍‍‍ലൻഡിലെ ക്രാബിയിലാണ് ഇവരുടെ അവധിയാഘോഷം. പ്രകൃതിയോട് ഇണങ്ങിയ ട്രീഹൗസിലാണ് താമസം. മനോഹരമായ ചിത്രത്തിനൊപ്പം 'അപ്പൊ എങ്ങനാ സെലിബ്രേഷൻ തുടങ്ങുവല്ലേ'  എന്ന അടികുറിപ്പുമുണ്ട്.

ഇരുവരും യാത്രാപ്രേമി

കാടുകളാണ് ജീവയ്ക്ക് ഇഷ്ടമെങ്കില്‍ കൂടുതല്‍ രാജ്യങ്ങള്‍ കാണുന്നതും ആസ്വദിക്കുന്നതുമാണ് അപര്‍ണയ്ക്കിഷ്ടം. ഇതുവരെ 50 ലേറെ രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞ അപര്‍ണയുടെ ബക്കറ്റ് ലിസ്റ്റില്‍ ഇനിയും നിരവധി ഇഷ്ട കേന്ദ്രങ്ങളുണ്ട്. ഗ്രാമങ്ങളിലൂടെയും കാട്ടിലൂടെയുമൊക്കെ ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകളാണ് ജീവയ്ക്ക് ഇഷ്ടമെങ്കില്‍ അപര്‍ണയ്ക്ക് വ്യത്യസ്ത സംസ്‌കാരങ്ങളുള്ള നാടുകള്‍ കണ്ടറിയുന്നതാണ് കൂടുതല്‍ ഇഷ്ടം.

അതുകൊണ്ട് രണ്ടു തരം യാത്രകളും അവസരം കിട്ടുമ്പോഴൊക്കെ നടത്തുന്നാറുണ്ടെന്നും മനോരമാ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ ജീവ പറയുന്നുണ്ട്. ഇൗ കഴിഞ്ഞിടയ്ക്കാണ് മാലദ്വീപിലേക്ക് പറന്നത്. അടിപൊളി ട്രിപ്പായിരുന്നവെന്നും ഒരുമിച്ചുള്ള യാത്രകളും ചെലവഴിക്കുന്ന സമയവുമെല്ലാം മറക്കാനാവാത്തതു തന്നെയാണെന്നും ജീവ പറയുന്നു. 

ആഘോഷം ക്രാബിയിൽ

തായ്‌ലൻഡില്‍ ഏറ്റവും പ്രസിദ്ധമായ ബീച്ചുകളിലൊന്നായ ക്രാബിയിലെ വിശേഷങ്ങളും ജീവ പങ്കുവച്ചിട്ടുണ്ട്. കേരളത്തിന്‍റെ തനിപ്പകര്‍പ്പ്‌ എന്നൊക്കെ വിളിക്കാവുന്ന, അതിമനോഹരമായ ഒരു ബീച്ച് ഡെസ്റ്റിനേഷനാണ് ക്രാബി. അനന്തമായി പരന്നുകിടക്കുന്ന മണല്‍പ്പരപ്പുകളും വലിയ ക്ലിഫുകളും നയനാനന്ദകരമായ കാഴ്ചയാണ്. മനോഹരമായ ക്ഷേത്രങ്ങളും എപ്പോഴും സജീവമായ പ്രാദേശിക ബാറുകളും സഞ്ചാരികളെ മാടി വിളിച്ചുകൊണ്ടിരിക്കും. 

പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഫ്രാ നാഗും ടൈഗര്‍ കേവ് ടെംപിളിലെ ബുദ്ധന്‍റെ കാല്‍പ്പാടുകളും ഖാവോ ഖനാബ് നാം മലനിരകളും വിശാലമായ റൈലെ ബീച്ചും ചുടുനീരുറവകളിലെ കുളിയുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കും. കൂടാതെ ക്രാബിക്ക് ചുറ്റുമുള്ള ദ്വീപുകളിലേക്ക് കടത്തുവള്ളത്തിൽ യാത്ര ചെയ്യാനാവും. സഞ്ചാരികൾ നവ്യാനുഭവമാണ് സമ്മാനിക്കുക. തായ്‌ലൻഡിലെ ഏറ്റവും ഫോട്ടോജെനിക് സൂര്യാസ്തമയങ്ങളും ക്രാബിയിൽ നിന്നും പകർത്താം. ഫുക്കറ്റിൽ  നിന്ന് ഒന്നര മണിക്കൂര്‍ സ്പീഡ്ബോട്ടില്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.

English Summary: Jeeva and Aparna Enjoys Holiday in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com