ADVERTISEMENT

 പഴക്കം കൂടും തോറും വീര്യം കൂടുന്ന രുചിക്കൂട്ട് അതിന്റെ പൂർണ അർഥത്തിൽ ആസ്വദിക്കാൻ ഒരു ഉത്സവം. വീഞ്ഞിന്റെ ലഹരി അത്രമേൽ സുന്ദരമായി സഞ്ചാരികളിലേക്കെത്തുന്ന കാഴ്ച, ജർമനിയിലെ ബാഡ് ഡുർക്കെയിം വൈൻ ആരാധകരുടെ സ്വർഗമാണ്. ലോകത്തിലെ ഏറ്റവും വലിയ െെവൻ ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം ബാഡ് ഡുർക്കെയിമിലെ വൂസ്റ്റ് മാർക്കറ്റാണ്. എല്ലാ വർഷവും സെപ്റ്റംബറിലെ രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയിലാണ് വൈൻ ഫെസ്റ്റിവൽ നടക്കുന്നത്. ഭൂമിയിലെ ഏറ്റവും മികച്ച െെവൻ ലഭിക്കുന്ന ഇടമെന്ന് അവകാശപ്പെടുന്ന പ്രകൃതിരമണീയമായ ബാഡ് ഡുർക്കെയിം തേടി പ്രതിവർഷം ആറു ലക്ഷത്തോളം സന്ദർശകർ െെവൻ െഫസ്റ്റിവലിൽ പങ്കെടുക്കാൻ മാത്രം എത്തിച്ചേരുന്നുണ്ടത്രേ.

germany-travel

 

മദ്യത്തിന്റെ ഗണത്തിൽപ്പെടുന്നുവെന്ന തോന്നൽ ഇന്ത്യക്കാർക്കിടയിൽ കൂടുതലായതിനാലാവണം വീഞ്ഞിനോ ഇത്തരം ആഘോഷങ്ങൾക്കോ വൈൻ ടൂറിസത്തിനോ പോലും നമ്മുടെ നാട്ടിൽ സ്ഥാനം കിട്ടാതായത്. പക്ഷേ, വിദേശികൾക്ക് പ്രത്യേകിച്ച് യൂറോപ്യൻസിന് മുന്തിരി വീഞ്ഞ് ആഘോഷിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. ആ ഉത്സവക്കാഴ്ചകളിലേക്ക്...

germany-travel1

ജർമനിയിലെ ബോഹും നഗരത്തിൽ നിന്നാണു ബാഡ് ഡുർക്കെയിമിലേക്ക് യാത്രതിരിച്ചത്. െെറൻ നദിയുടെ ഏറ്റവും സുന്ദരമായ ഭാഗങ്ങളിലൂടെയാണ് ബാഡ് ഡുർക്കെയിമിലേക്കുള്ള ട്രെയിൻ യാത്ര. രാജഭരണകാലത്തിന്റെ ഗതകാലസ്മരണകൾ പേറുന്ന കോട്ടകളും െെറൻ നദിയിലൂടെ  കുതിക്കുന്ന ബോട്ടുകളും ചെറിയ കപ്പലുകളും മുന്തിരിത്തോട്ടങ്ങളുമൊക്കെ ഈ പ്രദേശത്തിന് അപൂർവ ചാരുതയേകുന്നു.

ട്രെയിനിൽ വലിയ തിരക്കൊന്നുമില്ല. കൊേളാൺ, ഫ്രാങ്ക്ഫർട്ട്, മാൻഹെയ്ൻ വഴിയാണു യാത്ര. ഫ്രാങ്ക്ഫർട്ട്ക ഴിഞ്ഞപ്പോൾ ഒരാൾ എന്റെ എതിർവശത്തായി വന്നിരുന്നു. നീട്ടി വളർത്തിയ തലമുടിയിൽ ഒരു പക്ഷിത്തൂവൽ കെട്ടിയിട്ടിട്ടുണ്ട്. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. വ്യത്യസ്തനായ ആ മനുഷ്യനെ പരിചയപ്പെട്ടു. െെബക്ക്റേ സിങ്ങിൽ കമ്പമുള്ള ആളായിരുന്നത്രേ. ഒരിക്കൽ ഒരു അപകടത്തെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ടു. പിന്നീട് ജീവിതത്തിലേക്കു തിരിച്ചുവന്നപ്പോൾ സമാധാനത്തിന്റെയും നല്ല ചിന്തകളുടെയും സന്ദേശകനായി.അതിന്റെ ചിഹ്നമാണ് തലയിൽ കെട്ടിയിട്ടിരിക്കുന്ന ഈ തൂവൽ.

germany-6

ഏതാണ്ട് അഞ്ഞൂറ്റിയമ്പത് വർഷങ്ങളായി നടക്കുന്ന ഫെസ്റ്റിവലാണ് ബാഡ് ഡുർക്കെയ്മിലേത്. ‘സ്പാ’ നഗരമെന്നാണ് ബാഡ് ഡുർക്കെയ്മം അറിയപ്പെടുന്നത്. ബാഡ് എന്നാൽ ‘ബാത്ത്’, എന്നാണ്. ജർമൻ ഭാഷയിലെ അർഥം. വിഷാദരോഗത്തിനടിമപ്പെട്ടവരും മറ്റുമൊക്കെ സന്തോഷം തിരികെ പിടിക്കാൻ ഈ പ്രദേശത്തു വന്നു താമസമാക്കാറുണ്ട്.മികച്ച പ്രകൃതിഭംഗിയും നല്ല കാലാവസ്ഥയും നാച്വറൽ ഹീലിങ് സെന്ററുകളുമൊക്കെ ഇവിടേക്ക് സഞ്ചരികളെ ആകർഷിക്കുന്നു.

ഗ്രേഡിയർവെർക്ക് എന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്. െെവൻ ഫെസ്റ്റിവൽ നടക്കുന്ന ബാഡ് ഡുർക്കെയ്മിലെ ഒരു പ്രധാന ആകർഷണമാണിത്. ലോകത്തിൽ അപൂർവമായി കാണുന്ന ഒരു കാഴ്ച. ഒൗഷധഗുണമുള്ള പ്രൂനസ് സ്പിനോസ അഥവാ ബ്ലാക്ക്തോൺ എന്നറിയപ്പെടുന്ന ചെടിയുടെ ഉണക്ക ചുള്ളിക്കമ്പുകൾ കെട്ടുകളാക്കി വച്ചിരിക്കുന്നു. ഉദ്ദേശം അഞ്ചു ലക്ഷത്തോളം കെട്ടുകൾ അഞ്ചാൾ പൊക്കത്തിൽ അടുക്കിവച്ച ഒരു രൂപം. അതിനിടയിലൂടെ ഉപ്പുവെള്ളം ഇറ്റിറ്റു വീണുകൊണ്ടേയിരിക്കുന്നു. സഞ്ചാരികൾക്ക്അ തിനു ചുറ്റും ഒൗഷധഗുണമുള്ള വായു ശ്വസിച്ചുകൊണ്ടു നടക്കാം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com