ADVERTISEMENT

ഭർത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ഓസ്ട്രിയയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ട് ബോളിവുഡ് നടി സോനം കപൂര്‍. മകന്‍ ജനിച്ചതിനു ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ വെക്കേഷന്‍ ആണിത്. ഭര്‍ത്താവിനെ പുകഴ്ത്തിക്കൊണ്ടുള്ള ഒരു കുറിപ്പും സോനം ഒപ്പം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏതാനും മാസങ്ങളില്‍ തന്‍റെ ഭര്‍ത്താവ് എത്രത്തോളം വലിയ ആളാണെന്ന് മനസ്സിലായെന്ന് സോനം പറയുന്നു. തന്‍റെ സന്തോഷവും ആരോഗ്യവുമെല്ലാം സ്വന്തം കാര്യങ്ങളെക്കാള്‍ മുന്‍ഗണനയോടെ പരിഗണിച്ചതിന് സോനം ഈ പോസ്റ്റിലൂടെ നന്ദി പറയുന്നു. നല്ല ഭര്‍ത്താവാകുന്നതിലൂടെ ഒരു നല്ല അച്ഛനാവുമെന്ന കാര്യം ഉറപ്പിച്ചു എന്നും സോനം പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മകൻ ജനിച്ചത്.

ഓസ്ട്രിയയില്‍ നിന്നുള്ള സുന്ദരമായ യാത്രാചിത്രങ്ങളാണ് സോനം പോസ്റ്റ് ചെയ്തിട്ടുള്ളത്. ആനന്ദ് അഹൂജയുടെ കവിളിൽ സോനം ചുംബിക്കുന്നതാണ് ആദ്യ ചിത്രം . രണ്ടാമത്തെ ചിത്രം അൽതൗസി തടാകത്തിന്‍റെ ഭംഗിയും മൂന്നാമത്തെ ചിത്രം ഓസ്ട്രിയയിലെ അവരുടെ റിസോർട്ടും കാണാം. 

ഓസ്ട്രിയയിലെ സ്റ്റൈറിയയിലെ ലൂസർ പീഠഭൂമിക്ക് താഴെയാണ് അൽതൗസി തടാകം. ഇതിനു ചുറ്റുമായാണ് മനോഹരമായ അൽതൗസി ഗ്രാമം. ട്രയാസിക് , ജുറാസിക് കാലഘട്ടങ്ങളില്‍ രൂപപ്പെട്ട ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള പര്‍വ്വതങ്ങലാണ് ഗ്രാമത്തിന് അതിരിടുന്നത്. 1838 മീറ്റർ ഉയരമുള്ള ട്രിസൽവാണ്ട്, ട്രെസെൻസ്റ്റീൻ എന്നിവയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം. ഔട്ട്ഡോർ പ്രേമികൾക്കും കാൽനടയാത്രക്കാർക്കുംഒരു പറുദീസയാണ് ഇവിടം. ശുദ്ധവായു ശ്വസിച്ച് പര്‍വ്വതനിരകള്‍ക്കിടയിലൂടെ നടക്കാന്‍ ഒട്ടേറെ പാതകളുണ്ട്. ധാരാളം വെള്ളച്ചാട്ടങ്ങളും സസ്യജന്തുജാലങ്ങളുടെ വൈവിധ്യവുമെല്ലാം നിറഞ്ഞ മേഖലയാണിത്‌.

ശൈത്യകാലം തുടങ്ങുമ്പോള്‍ ഇവിടം കൂടുതല്‍ സജീവമാകുന്നു. സ്കീയിങ്, സ്നോബോര്‍ഡിങ് എന്നിവ പോലുള്ള മഞ്ഞുകാലവിനോദങ്ങള്‍ക്കായി ധാരാളം സഞ്ചാരികള്‍ ഈ സമയത്ത് എത്തിച്ചേരുന്നു. ധാരാളം സ്കീ റിസോര്‍ട്ടുകളും ഇവിടെയുണ്ട്. മഞ്ഞുതൊപ്പിയിട്ട പര്‍വ്വതങ്ങള്‍ക്ക് മേല്‍ സൂര്യരശ്മികള്‍ തട്ടി തിളങ്ങുന്ന കാഴ്ച ഹൃദയഹാരിയാണ്. ഓസ്ട്രിയയില്‍ ഏറ്റവും കൂടുതല്‍ ഉപ്പു നിക്ഷേപമുള്ള സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് അൽതൗസി. ഈ മേഖലയില്‍ ഉപ്പിന്‍റെ ഖനനവും സജീവമാണ്.

English Summary: Sonam Kapoor shares some stunning holiday pictures with Anand Ahuja from Austria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com