ADVERTISEMENT

മാലദ്വീപില്‍ വെക്കേഷന്‍ ദിനങ്ങള്‍ ചിലവിട്ട്, യുറഗ്വായ് താരം ലൂയി സ്വാരെസ്. ലോകകപ്പ് നഷ്ടത്തിന്‍റെ കയ്പ്പകറ്റാന്‍ മാലദ്വീപിലെത്തി. സ്വാരെസ്, ഭാര്യ സോഫിയ ബൽബി, മകൾ ഡെൽഫിന, മക്കളായ ബെഞ്ചമിൻ, ലൗട്ടി എന്നിവരോടൊപ്പമാണ് മാലദ്വീപിലെത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഘാനയ്ക്കെതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും യുറഗ്വായ് ലോകകപ്പില്‍ നിന്നു പുറത്തായിരുന്നു. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിട്ടും, ഒരു ഗോളിന് ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറഗ്വായ്ക്ക് പണിയായത്. 

മാലദ്വീപിലെ സിയാം വേള്‍ഡ് റിസോര്‍ട്ടിലാണ് സ്വാരെസിന്‍റെയും കുടുംബത്തിന്‍റെയും വെക്കേഷന്‍. റിസോര്‍ട്ടിലെ ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ ഗ്രൗണ്ടായ വേൾഡ് സ്പോർട്സ് അരീനയിൽ, സഹ അതിഥികൾക്കും ദ്വീപ് നിവാസികൾക്കുമൊപ്പം ഫുട്ബോൾ മത്സരത്തിലും സ്വാരെസ് പങ്കെടുത്തു.

മാലിദ്വീപിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് വാട്ടർ പാർക്ക് സ്ഥിതിചെയ്യുന്ന റിസോര്‍ട്ടാണ് സിയാം വേള്‍ഡ്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ആഡംബര റിസോര്‍ട്ടുകളില്‍ ഒന്നാണിത്. സന്ദര്‍ശകര്‍ക്കായി, ലോകോത്തര സൗകര്യങ്ങള്‍ക്കൊപ്പം, ഒട്ടേറെ സാഹസിക വിനോദാനുഭവങ്ങള്‍ ഇവിടെയുണ്ട്. പരമ്പരാഗത ജിം വർക്കൗട്ടും ജലത്തിന്‍റെ ഗുണങ്ങളും സംയോജിപ്പിക്കുന്ന H2O എയ്റോബിക്സ് സിയാം വേള്‍ഡിന്‍റെ മറ്റൊരു സവിശേഷതയാണ്. സൂര്യോദയ സമയത്തും അസ്തമയ സമയത്തും ബീച്ചിലൂടെയുള്ള കുതിരസവാരി ഒരുക്കുന്ന സിയാം വേൾഡ് ഹോഴ്സ് റാഞ്ച് ആണ് മറ്റൊരു ആകര്‍ഷണം.

ദ്വീപിലെ വിവിധ സ്ഥലങ്ങളിൽ വിളയുന്ന നാളികേരവും ഉഷ്ണമേഖലാ പഴങ്ങളും ഒപ്പം, പ്രാദേശിക വിഭവങ്ങളും ശീതളപാനീയങ്ങളും ഉൾപ്പെടെയുള്ള രുചികരമായ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. തായ് ക്ലാസിക്കുകൾ മുതൽ ഇന്ത്യൻ, സ്പാനിഷ്, ജാപ്പനീസ് രീതിയില്‍ തയാറാക്കിയ വിഭവങ്ങള്‍ ഇവിടെ കിട്ടും. പ്രശസ്തമായ നൂനു അറ്റോളിൽ സ്ഥിതി ചെയ്യുന്ന സിയാം റിസോർട്ടിലേക്ക് വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 40 മിനിറ്റ് സീപ്ലെയിൻ ഫ്ലൈറ്റ് വഴിയാണ് എത്തിച്ചേരുന്നത്. കൂടാതെ, 30 മിനിറ്റ് വിമാനയാത്ര വഴി മഫാരു എയർപോർട്ടിലേക്ക് പോയ ശേഷം അവിടെ നിന്നു 15 മിനിറ്റ് സ്പീഡ് ബോട്ട് യാത്ര വഴിയും ഇവിടെ എത്താം.

English Summary: Luis Suarez enjoys luxury Maldives holiday with wife and three kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com