‘സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ..., ദുബായിൽ മോഹൻലാലിന്റെ സവാരിഗിരിഗിരി : വിഡിയോ
Mail This Article
യാത്രയെന്ന ഇഷ്ടത്തെക്കുറിച്ചു മോഹൻലാൽ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ് : ‘‘ കിട്ടുന്ന സമയം പറ്റുന്നത്ര യാത്ര ചെയ്യുക, പുതിയ സ്ഥലങ്ങൾ കാണുക. പുതിയ ആൾക്കാരെക്കുറിച്ചു മനസിലാക്കുക, ജീവിതം എന്നതു വളരെ കുറച്ചു സമയമേയുള്ളു എന്നു വിശ്വസിക്കുന്നൊരാളാണ് ഞാൻ...പറ്റുന്നത്ര യാത്ര ചെയ്യുക...’’ ഒഴിവു വേളകളിൽ മോഹൻലാൽ നിരവധി യാത്രകൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം നടത്താറുണ്ട്. ദുബായിലെ ഷേക്ക് സായെദ് റോഡിൽ മോഹൻലാൽ യാത്ര ചെയ്യുന്ന വിഡിയോ അദ്ദേഹത്തിന്റെ അക്കരെ അക്കരെ സിനിമയിലെ ‘സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ...’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ സുഹൃത്ത് സമീർ ഹംസ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്നു.
എം.എ. യൂസഫലിയുടെ സഹോദരന്റെ മകൾ ഫഹിമയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയതായിരുന്നു മോഹൻലാൽ.
കഴിഞ്ഞ കുറെ നാളുകളായി ഷൂട്ടിങ് തിരക്കുകളാൽ രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളിലേക്കു യാത്രകൾ ചെയ്യേണ്ടി വരുന്നു, സമയം കിട്ടുമ്പോൾ ചെറിയ റൈഡുകൾക്കും സമയം കണ്ടെത്തുന്നു എന്നത് അദ്ദേഹത്തിന്റെ യാത്രയോടുള്ള ഇഷ്ടം കാണിക്കുന്നു.
സ്വപ്നഭൂമിയാണ് ദുബായ്
വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞ്ഞൊരുങ്ങിയ സുന്ദരിയാണ് ദുബായ്. മണൽക്കാടുകൾക്ക് നടുവില്‍ അംബരചുംബികളായ െകട്ടിടങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും പാംദ്വീപുകളും ഷോപ്പിങ്ങ് മാളുകളുമെല്ലാമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നു മിറാക്കിൾ ഗാർഡനും ബുർജ് ഖലീഫയും ഡോൾഫിനേറിയവുമെല്ലാം ദുബായിയെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. മരുഭൂമികൾ സമ്മാനിക്കുന്ന സാഹസികയാത്രയും ഒട്ടകസവാരിയുമെല്ലാം സഞ്ചാരികളിൽ നവാനുഭൂതി പകരുന്നു. ദുബായ്ക്ക് പകലിനെക്കാൾ ശോഭ രാത്രയിലാണ്. അത്യാഡംബരത്തിന്റ മായികകാഴ്ചകളിലൂടെ ദുബായ് യാത്ര ആരെയും വിസ്മയിപ്പിക്കും.
ആകാരഭംഗികൊണ്ടും നിർമാണശൈലികൊണ്ടും സഞ്ചാരികളെ അതിശയിപ്പിക്കും. കാഴ്ചയെ കണ്ണഞ്ചിക്കുമ്പോഴും വീണ്ടും വീണ്ടും കണ്ണുകളിൽ പതിയുന്ന ദ്യശ്യയങ്ങളിലെല്ലാം വിസ്മയം കണ്ടുകൊണ്ടിരിക്കുന്നു. സഞ്ചാരികളില്‍ അത്ഭുതങ്ങളില്‍ മഹാത്ഭുതം തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉദ്യാനം ദുബായ് മിറക്കിൾ ഗാർഡൻ. വൈവിധ്യമാർന്ന പുഷ്പങ്ങളിൽ തീർത്ത അലങ്കാരവും മായികകാഴ്ചകളും ആസ്വദിക്കാം.
മരുഭൂമികളിലെ രാത്രികളുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി ബെല്ലി ഡാൻസിന്റെ താളത്തിലൊരു പുത്തനുണർവ്വ് പകരാനും എപ്പോഴും തയാറാണ് ദുബായ്. സാഹസികതയിഷ്ടപ്പെടുന്നവർക്ക് മണലിൽ ബൈക്ക് റേസും ഡ്യൂൺബാഷുമെല്ലാം ഈ മരുഭൂമി കാത്തുവച്ചിട്ടുണ്ട്. ഒട്ടകപ്പുറത്തൊരു സഫാരിയും സഞ്ചാരികളിവിടെ മുടക്കാറില്ല.
Content Summary : : Mohanlal Enjoys ride in Dubai.