ADVERTISEMENT

സാനിയയുടെ പുതിയ യാത്ര ദുബായിലേക്കാണ്. മായിക നഗരത്തില്‍ നിന്നുമുള്ള മനോഹര കാഴ്ചകള്‍ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു. ദുബായിലെ പ്രശസ്തമായ അറ്റ്ലാന്റിസ് ദി പാം റിസോര്‍ട്ടിലാണ് സാനിയയുടെ അവധിക്കാല ആഘോഷം. ഇവിടെ നിന്നുള്ള ആകാശക്കാഴ്ചകൾ, വാട്ടര്‍ റൈഡ്, പൂള്‍, അക്വേറിയം ചിത്രങ്ങളും സാനിയ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

Image Credit : saniya_iyappan
Image Credit : saniya_iyappan

ദുബായിലെ പാം ജുമൈറ ദ്വീപിലാണ് അറ്റ്ലാന്റിസ് ദി പാം പഞ്ചനക്ഷത്ര റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ദ്വീപിൽ നിർമിച്ച ആദ്യത്തെ റിസോർട്ടായിരുന്നു ഇത്. യവനപുരാണങ്ങളിലൂടെ പ്രസിദ്ധമായതും അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിപ്പോയതായി കരുതപ്പെടുന്നതുമായ അറ്റ്ലാന്റിസ് ദ്വീപിന്‍റെ പേരിലാണ്  ഇത് അറിയപ്പെടുന്നത്. കെർസ്‌നർ  ഇന്‍റര്‍നാഷണൽ ഹോൾഡിങ്സ് ലിമിറ്റഡിന്‍റെയും ഇസ്തിത്മാർ വേൾഡിന്‍റെയും സംയുക്ത സംരംഭമായി 2008 ലാണ് റിസോർട്ട് തുറന്നത്.

Image Credit : saniya_iyappan
Image Credit : saniya_iyappan

ആകെ 1,548 മുറികളുള്ള റിസോര്‍ട്ട് നോട്ടിക്കല്‍ തീമിലാണ് നിർമിച്ചത്. അറേബ്യൻ ഗൾഫിന്‍റെ അതിശയകരമായ കാഴ്ചകൾ ഒരുക്കുന്ന അറ്റ്ലാന്റിസ്, താമസക്കാര്‍ക്ക് അണ്ടർവാട്ടർ അക്വേറിയത്തിലേക്കും അക്വാവെഞ്ചർ വാട്ടർ പാർക്കിലേക്കും 65,000 ലധികം കടൽ ജീവികള്‍ വസിക്കുന്ന ലോസ്റ്റ് ചേമ്പേഴ്‌സ് അക്വേറിയത്തിലേക്കും കോംപ്ലിമെന്ററി ആക്‌സസ് നൽകുന്നു. അറേബ്യന്‍ രീതിയിലുള്ള സമുദ്ര അലങ്കാരങ്ങള്‍ നിറഞ്ഞ മുറികളില്‍ മനോഹരമായ ബാല്‍ക്കണിയും ഒപ്പം, ഫ്ലാറ്റ് സ്‌ക്രീൻ സാറ്റലൈറ്റ് ടിവി, ചായ, കാപ്പി നിർമാണ സൗകര്യങ്ങൾ, മിനി ബാർ തുടങ്ങിയ ആഡംബര സൗകര്യങ്ങളും ഉള്‍പ്പെടുന്നു.  കലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള അലങ്കാര പെയിന്റിങ് സ്റ്റുഡിയോയായ ഇവാൻസ് ആൻഡ് ബ്രൗണിന്‍റെ ഏഴ് സീലിങ് ചുവർച്ചിത്രങ്ങള്‍ ഇവിടെയുണ്ട്. ചില മുറികളിൽ ഈന്തപ്പനത്തോട്ടങ്ങളുടെ കാഴ്ചകള്‍ നിറഞ്ഞ വലിയ ടെറസും ബാത്ത്‌റൂമില്‍ സ്പാ ബാത്തും ഉൾപ്പെടുന്നു.

ലോകത്തിലെ ഏറ്റവും സവിശേഷമായ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന പോസിഡോൺ, നെപ്ട്യൂൺ എന്നീ അണ്ടർവാട്ടർ സ്യൂട്ടുകൾ അറ്റ്ലാൻ്റിസിന്‍റെ പ്രത്യേകതയാണ്. അറേബ്യൻ സ്വാധീനങ്ങളോടെ സമകാലിക ജാപ്പനീസ് വിഭവങ്ങൾ വിളമ്പുന്ന നോബു റസ്റ്ററന്റ്, ആധികാരിക കന്റോണീസ് രുചികള്‍ ആസ്വദിക്കാവുന്ന  ഹക്കാസൻ, ബ്രിട്ടീഷ് വിഭവങ്ങളും  പാനീയങ്ങളും ഒരുക്കുന്ന ബ്രെഡ് സ്ട്രീറ്റ് കിച്ചന്‍ ബാര്‍ മുതലായ റസ്റ്ററന്റുകളും ഇവിടെയുണ്ട്. 

ചെറുപ്പക്കാരായ അതിഥികൾക്കായി, ത്രില്ലിങ് വാട്ടർ സ്ലൈഡുകൾ കൊണ്ടു നിറഞ്ഞ ഒരു വാട്ടർ പ്ലേഗ്രൗണ്ട്, കുട്ടികള്‍ക്കായി കിഡ്സ്‌ ക്ലബ്, ഷോപ്പിങ് പ്രേമികള്‍ക്കു കറങ്ങിനടക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഉയർന്ന നിലവാരമുള്ള ബോട്ടിക്കുകളുടെയും ഷോപ്പുകളുടെയും ഒരു നിരതന്നെ ഇവിടെയുണ്ട്. 

ദുബായ്ക്ക് ചുറ്റും വട്ടമിട്ടു പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ചു മിനിറ്റ് ഹെലികോപ്റ്റർ റൈഡ് ബുക്ക് ചെയ്യാം. ഇവിടെ നിന്നും മാൾ ഓഫ് എമിറേറ്റ്സിലേക്ക് 20 മിനിറ്റിനുള്ളിൽ കാറിൽ എത്തിച്ചേരാം. എമിറേറ്റ്സ് ഗോൾഫ് ക്ലബ് 3 കിലോമീറ്റർ അകലെയാണ്. അറ്റ്ലാൻ്റിസിൽ നിന്ന് 25 മിനിറ്റ് ഡ്രൈവ് ചെയ്താൽ ബുർജ് ഖലീഫയും ദുബായ് മാളും എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com