ADVERTISEMENT

കായികപ്രേമിയും ഒപ്പം യാത്രാപ്രേമിയുമാണെങ്കിൽ വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകുന്ന ചില അമേരിക്കന്‍ പ്രദേശങ്ങളുണ്ട്. സ്‌പോർട്‌സ്, സംസ്‌കാരം, പ്രകൃതി സൗന്ദര്യം എന്നിവ സമന്വയിപ്പിക്കുന്ന നിർബന്ധമായും സന്ദർശിക്കേണ്ട  ചില  സ്ഥലങ്ങൾ പരിചയപ്പെടാം.

∙ചിക്കാഗോ, ഇല്ലിനോയിസ്: ബേസ്ബോൾ പ്രേമികളുടെ പറുദീസ

ബോൾഗെയിമുകൾക്കായി അൽപം സമയം ചെലവഴിക്കാതെ ചിക്കാഗോയിലേക്കുള്ള യാത്ര പൂർത്തിയാകില്ല. ഏതൊരു ബേസ് ബോൾ ആരാധകനും റിഗ്ഗിഫീൽഡ് സന്ദർശിക്കണം. കൂടെ ഡീപ് ഡിഷ് പിത്​സ, ക്ലാസിക് ഹോട് ഡോഗുകളും ആസ്വദിച്ച് മനസ്സിനെയും നാവിനെയും തൃപ്തിപ്പെടുത്താം.

∙സര്‍ഫിങ്ങിന് ഹവായിലെ ഒവാഹു

ഹവായിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് മനോഹരമായ ബീച്ചുകളാണ്. തുടക്കക്കാർക്ക് പോലും മനോഹരമായി സർഫ് ചെയ്യാൻ പഠിക്കാം. അതിമനോഹരമായ ഡയമണ്ട് ഹെഡ് ക്രേറ്ററിന്റെ നിഗൂഢ ഭംഗി ആസ്വദിക്കാം. വെല്ലുവിളി നിറഞ്ഞ തിരമാലകളിലൂടെ സർഫ് ചെയ്യാനായി നോർത്ത് ഷോറിലും പോകാം. നവംബറിനും ഫെബ്രുവരിക്കും ഇടയിൽ ലോകമെമ്പാടുമുള്ള സർഫർമാർ ഈ തീരപ്രദേശത്തെ നിരവധി മത്സരങ്ങളിൽ പങ്കെടുക്കാനെത്തും.

യൂട്ടായിലെ പാർക്ക് സിറ്റിയിലെ സ്കീ റിസോർട്ടുകൾ

സ്കീയിങ്ങും സ്നോബോർഡിങ്ങും പോലുള്ള കായിക വിനോദങ്ങള്‍ക്കായി ഭൂമിയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയുള്ളതായി കരുതപ്പെടുന്ന സ്ഥലമാണ് യൂട്ട, ശീതകാല കായിക വിദഗ്ധർക്കും തുടക്കക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും. 10 സ്കീ റിസോർട്ടുകളാണ് ഉള്ളത്. പാർക്ക് സിറ്റി മൗണ്ടൻ റിസോർട്ടിലോ മൊണ്ടേജ് ഡീർ വാലിയിലോ  യാത്രക്കാർക്കു കടന്നു ചെല്ലാം. കൂടാതെ എല്ലാ ജനുവരിയിലും സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ ആളുകളെ ആകർഷിക്കുന്നു.

ന്യൂയോർക്ക് സിറ്റിയിലെ ഹിപ്-ഹോപ്പ് സംസ്കാരം

1970-കളിലെ ന്യൂയോർക്ക് സിറ്റിയുടെ ജനനം മുതൽ ഹിപ്-ഹോപ്പിന്റെ പരിണാമം കാണാവുന്നതാണ്. ഫാഷൻ മുതൽ ബ്രേക്ക്‌ഡാൻസ് പോലുള്ളവ നഗരത്തിന്റെ ആത്മാവിന്റെ ഭാഗമായിത്തീർന്നു, ഈ പൈതൃകം പിന്നീട് ലോക സംഗീത രംഗത്തെ മാറ്റിമറിച്ചു. ഹിപ്-ഹോപ്പ് സംസ്കാരത്തിന്റെ ജന്മസ്ഥലമായ ബ്രോങ്ക്സ് സന്ദർശിക്കുന്നത് ഏതൊരു സഞ്ചാരിക്കും രസകരമായ അനുഭവമായിരിക്കും.

കണക്റ്റിക്കട്ടിലെ തുഴച്ചിൽ മത്സരം

ഏറ്റവും ദൈർഘ്യമേറിയ ഇന്റർകോളീജിയറ്റ് അത്‌ലറ്റിക് ഇനമായി അറിയപ്പെടുന്ന ഹാർവാർഡ്-യേൽ റെഗാട്ട 1878 മുതൽ കണക്റ്റിക്കട്ടിലെ തേംസ് നദിയിലാണ് നടക്കുന്നത്. എല്ലാ ജൂൺ മാസത്തിലും തീരദേശ നഗരത്തിൽ ഈ മത്സരം കാണാനാകും, ഓഷ്യൻ ബീച്ച് പാർക്ക്, അല്ലെങ്കിൽ ഗ്രീൻസ് ഹാർബർ ബീച്ച് എന്നിവയും ആസ്വദിക്കാം. ഗെയ്ൽസ് ഫെറിയിലെ റെഗാട്ടയുടെ ഫിനിഷ് ലൈനിലേക്കു നാല് മൈലോളം ദൂരം സഞ്ചരിക്കാം.

English Summary:

Ready, set, explore! Five U.S. destinations for a sporty getaway.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com