കഥയാട്ടം 10 – ഭീമൻ (നോവൽ: രണ്ടാമൂഴം, രചയിതാവ്: എം.ടി വാസുദേവൻനായർ)
മാറ്റിനിർത്തപ്പെട്ടവനാണ് ഭീമൻ. പതിനായിരം മദയാനകളുടെ കരുത്തുപേറിയ ഭീമൻ. യുദ്ധം ജയിക്കുകയും രാജ്യം നേടുകയും ചെയ്ത പോരാളി. എന്നിട്ടും മന്ദാ എന്ന വിളിക്കുമുന്നിൽ തല കുനിഞ്ഞുപോയവൻ. വലിയ ശരീരവും വലിയ വായും വിശപ്പൊടുങ്ങാത്ത വയറുമുള്ളവൻ...