ADVERTISEMENT

മകളെക്കുറിച്ച് മോശം പറയുന്നവർക്കെതിരെ വീണ്ടും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്്ഗൺ.  മാസങ്ങൾക്കു മുൻപ് അജയ് ദേവ്ഗൺ– കജോൾ ദമ്പതികളുടെ മകൾ നൈസയുടെ വസ്ത്രധാരണത്തെച്ചൊല്ലി നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. നൈസ എയർ പോർട്ടിൽ നിൽക്കുന്ന ചിത്രങ്ങളുൾപ്പടെ പ്രചരിപ്പിച്ചുകൊണ്ടാണ് ആ പെൺകുട്ടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് ആളുകൾ അവളെ പരിഹസിച്ചത്.

മകൾക്കെതിരെ പ്രചരിക്കുന്ന ട്രോളുകൾ പരിധി ലംഘിച്ചപ്പോൾ അജയ് ദേവ്ഗൺ ശക്തമായിത്തന്നെ പ്രതികരിച്ചിരുന്നു. മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ട്രോളുകളെ വിമർശിച്ചത്. അച്ഛനമ്മമാർ പ്രശസ്തരായതുകൊണ്ടു മാത്രം അവരുടെ കുഞ്ഞുങ്ങൾക്ക് സാധാരണപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുണ്ടെന്നും ക്യാമറക്കണ്ണുമായി പാപ്പരാസികൾ അവരുടെ പിന്നാലെ ചുറ്റുകയാണെന്നും ദയവായി കുഞ്ഞുങ്ങളെ വെറുതെ വിടണമെന്നുമായിരുന്നു മുൻപ് അദ്ദേഹം പറഞ്ഞത്. എന്നാലിപ്പോൾ ഒരു ദയയുമില്ലാതെ മകളെ ട്രോളുന്നവരോട് അദ്ദേഹം പറയുന്നതിങ്ങനെ :-

''അവൾക്ക് വെറും 14 വയസ്സേയുള്ളൂ... ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. ആളുകൾ അവളുടെ പ്രായത്തെക്കുറിച്ച് ഒട്ടും ബോധമില്ലാതെയാണ് ഇത്തരം അസംബന്ധങ്ങൾ പുലമ്പുന്നതെന്ന്. അവൾ നീളമുള്ള ഷർട്ടുകൾ ധരിക്കാറുണ്ട്. അതിനൊപ്പം ഷോർട്ട്സും ധരിക്കാറുണ്ട്. ഇപ്പോൾ ഷർട്ടിനൽപ്പം ഇറക്കം കൂടിപ്പോയതുകൊണ്ട് ഷോർട്ട്സ് പുറത്തു കാണാൻ പറ്റുന്നില്ലന്നേയുള്ളൂ. അതിന്റെ പേരിലാണ് അവളിപ്പോൾ പരിഹസിക്കപ്പെടുന്നത്''.

''പാപ്പരാസികളുടെ സാന്നിധ്യം ഒരു കുട്ടിയും ഇഷ്ടപ്പെടുന്നില്ല. കുഞ്ഞുങ്ങൾക്കും അവരുടെ സ്പേസ് നൽകണം. എപ്പോഴും ഭംഗിയായി വസ്ത്രധാരണം ചെയ്ത് പുറത്തുപോകാൻ അവർക്ക് കഴിയണമെന്നില്ല. ഇതെന്തു തരം മനുഷ്യരാണെന്നാണ് എനിക്ക് മനസ്സിലാകാത്തത് അവർ കാരണം പലകാര്യങ്ങൾക്കും ഞങ്ങൾ വലിയവിലകൊടുക്കേണ്ടി വരുന്നു. പാപ്പരാസികളോട് എനിക്ക് ഒരു അപേക്ഷയുണ്ട്. ദയവായി കുഞ്ഞുങ്ങളെ വെറുതേ വിടൂ. അച്ഛനമ്മമാർ പ്രശസ്തരായതുകൊണ്ട് കുഞ്ഞുങ്ങളെന്തു പിഴച്ചു. കുഞ്ഞുങ്ങൾക്ക് അവരർഹിക്കുന്ന സ്വാതന്ത്ര്യം നൽകൂ. അവരുടെ പ്രായം പോലും നോക്കാതെ വസ്ത്രധാരണത്തെ വിലയിരുത്തുന്നത് ഏറെ സങ്കടപ്പെടുത്തുന്ന കാര്യമാണ്''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com