ADVERTISEMENT
vivek-aishwarya-tweet
വിവേക് ഒബ്രോയ് ട്വീറ്റിനൊപ്പം പങ്കുവച്ച ചിത്രം

തന്റെ ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ആളിപ്പടരുമ്പോഴും സ്വയം ന്യായീകരിച്ചുകൊണ്ട് അതിനെതിരെ ഒറ്റയാൾ പ്രതിഷേധം നടത്തുകയാണ് ബോളിവുഡ് താരം വിവേക് ഒബ്രോയ്. ലോക്സഭാ ഇലക്‌ഷനെക്കുറിച്ചുള്ള ഒരു മീം പങ്കുവച്ചതിനെത്തുടർന്നാണ് വിവേക് പുലിവാൽ പിടിച്ചത്. മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയുടെ പ്രണയവും ജീവിതവും പ്രമേയമാക്കിയ മീം പങ്കുവച്ചുകൊണ്ട് അതിന്റെ സ്രഷ്ടാവിനെ അഭിനന്ദിച്ച് വിവേക് ചെയ്ത ട്വീറ്റ് ആണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

നിലവാരം കുറഞ്ഞതെന്നും അന്തസ്സില്ലാത്തതെന്നുമൊക്കെയാണ് വിവേകിന്റെ ട്വീറ്റിനെക്കുറിച്ച് ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ളവർ പ്രതികരിച്ചത്. ആദ്യമൊക്കെ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച വിവേക് പിന്നീട് ട്വീറ്റ് പിൻവലിക്കുകയും മാപ്പു പറയുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങളിൽ ഇത്രയും കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും തന്റെ ട്വീറ്റിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സോനം കപൂറിനെ പരിഹസിക്കാൻ വിവേക് മറന്നില്ല. ' നിങ്ങൾ സിനിമയിൽ ഓവർ ആക്റ്റ് ചെയ്യൂ, സമൂഹമാധ്യമങ്ങളിൽ ഓവർ റിയാക്റ്റിങ് കുറയ്ക്കൂ' എന്നാണ് വിവേക് സോനത്തിന് നൽകിയ മറുപടി.

തന്റെ ട്വീറ്റിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും താൻ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ച് വാചാലനാകാനും അദ്ദേഹം മറന്നില്ല. 10 വർഷമായി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തുന്ന താൻ ഒരു മീമിലൂടെ ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും. മീമിൽ പരിഹസിക്കപ്പെട്ടവർക്കില്ലാത്ത പരാതിയും പ്രശ്നങ്ങളും എന്തിനാണ് മറ്റുള്ളവർക്കെന്നും എന്നാണ് വിവേകിന്റെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com