മഞ്ഞക്കിളികളായി ഐശ്വര്യയും മകളും; ഹൃദയം നിറഞ്ഞ് അഭിഷേകിന്റെ കമന്റ്
Mail This Article
ഒരുവശത്ത് ബച്ചൻ കുടുംബത്തിലെ മരുമകളെ ഇരയാക്കിയ മീമിനെതിരെ വിമർശനങ്ങൾ പൊടിപൊടിക്കുന്നു മറുവശത്ത് കാനിന്റെ റെഡ്കാർപെറ്റിൽ താരത്തിളക്കവുമായെത്തിയ മുൻലോകസുന്ദരി അഭിനന്ദിക്കപ്പെടുന്നു. ജീവിതവും ജോലിയും മാത്രമല്ല അനാവശ്യ വിവാദങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഐശ്വര്യ റായ് ബച്ചന് നന്നായറിയാമെന്നാണ് ആരാധകർ പറയുന്നത്.
കാനിൽ സ്വർണ്ണ മൽസ്യമായും മാലാഖയായും തിളങ്ങിയ ഐശ്വര്യ മകൾ ആരാധ്യയുമൊത്ത് മടങ്ങുന്ന ചിത്രങ്ങൾ എപ്പോഴത്തേയും പോലെ വാർത്തകളിൽ നിറഞ്ഞിരുന്നു. എപ്പോഴും ഐശ്വര്യയുടെ പേരന്റിങ്ങിനെക്കുറിച്ച് പരാതി പറയുന്ന വിമർശകരുൾപ്പടെയുള്ളവർ ഒരു വിവാദം വന്നപ്പോൾ ഐശ്വര്യയെന്ന അമ്മയ്ക്കൊപ്പം നിൽക്കാൻ തയാറായിരുന്നു.
വിവേക് ഒബ്രോയ് പങ്കുവച്ച ഒരു മീം സൃഷ്ടിച്ച വിവാദത്തിൽ ഐശ്വര്യയുടെ ചിത്രം ഉപയോഗിച്ചതിനേക്കാൾ അവരുടെ മകൾ ആരാധ്യ ഉൾപ്പെട്ട ചിത്രം ഉപയോഗിച്ചതാണ് ആരാധകരെ ചൊടുപ്പിച്ചത്. ഒടുവിൽ വിവേക് ഒബ്രോയ് മാപ്പു പറഞ്ഞു തടിയൂരിയെങ്കിലും ആരാധകരുടെ രോഷം അടങ്ങുന്നില്ല.
വിവാദങ്ങളിൽ തന്റെ പേര് വലിച്ചിഴക്കപ്പെട്ടപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ അതിസുന്ദരങ്ങളായ ചിത്രങ്ങളാണ് ഐശ്വര്യ ആരാധകർക്കായി പങ്കുവച്ചത്. മകൾ ആരാധ്യയ്ക്കൊപ്പം പങ്കുവച്ച ചിത്രത്തിന് അതിസുന്ദരമായ ഒരു കമന്റ് നൽകിക്കൊണ്ടാമണ് അഭിഷേക് ബച്ചൻ ഭാര്യയുടെ സന്തോഷത്തിൽ പങ്കുചേർന്നത്.