ഭാര്യയെ ഒരുക്കി റിതേഷ്, കുറുമ്പ് ഒളിപ്പിക്കാതെ ജെനീലിയ; ക്യൂട്ട് വിഡിയോ
Mail This Article
ഭർത്താവ് റിതേഷിനൊപ്പമുള്ള ഒരു ക്യൂട്ട് വിഡിയോയിലൂടെ ആരാധകരുടെ മനസ്സു കവർന്നിരിക്കുകയാണ് ബോളിവുഡ് താരം ജെനീലിയ ഡിസൂസ. ബി ടൗണിലെ പെർഫെക്റ്റ് കപ്പിൾ എന്ന വിശേഷണം സ്വന്തമാക്കിയ താരജോഡികൾ പലപ്പോഴും കുടുംബത്തിലെ ചെറിയ സന്തോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
ഭാര്യയെ ഒരുങ്ങാൻ സഹായിക്കുന്ന റിതേഷിന്റെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തത്. ഭാര്യ ജെനീലിയയുടെ ടൈ കെട്ടിക്കൊടുക്കുന്ന റിതേഷിനെയും കണ്ണാടിക്കു മുന്നിൽ നിന്ന് വികൃതിക്കുട്ടികളുടെ കുസൃതിയോടെ അതിന്റ ദൃശ്യങ്ങൾ പകർത്തുന്ന ജെനീലിയയെയുമാണ് വിഡിയോയിൽ കാണാനാവുക. ജെനീലിയയുടെ ക്യൂട്ട് എക്സ്പ്രഷനാണ് മനസ്സുകവർന്നതെന്നു പറഞ്ഞുകൊണ്ടാണ് ആരാധകർ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്.
പ്രണയ വിവാഹമായിരുന്നു ജെനീലിയ–റിതേഷ് ദമ്പതികളുടേത്. ഒന്നിലധികം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച ഇരുവരും ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2012ലാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. പക്കാ ഫാമിലിമാനാണ് താൻ എന്ന് റിതേഷ് പലകുറി തെളിയിച്ചിട്ടുണ്ട്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കുന്നതിനുവേണ്ടി സിനിമാ ലോകത്തു നിന്ന് നീണ്ട അവധിയെടുക്കാൻ പോലും അദ്ദേഹം തയാറായിരുന്നു.
നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം ദമ്പതികൾക്ക് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ചിത്രത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ഒരു ഗാനരംഗം സമൂഹമാധ്യമങ്ങളിലൂടെ റിതേഷ് പങ്കുവച്ചിരുന്നു. ഭാര്യയുടെ സ്ക്രീൻ പ്രസൻസിനെ പുകഴ്ത്തിക്കൊണ്ട് സുന്ദരമായൊരു അടിക്കുറിപ്പ് നൽകിയാണ് ആ ഗാനരംഗത്തെക്കുറിച്ച് റിതേഷ് ട്വീറ്റ് ചെയ്തത്.
English Summary : Genelia and Ritesh shared an adorable video