ADVERTISEMENT

മക്കൾ എത്ര വളർന്നാലും അമ്മമാർക്ക് അവരോടുള്ള സ്നേഹവും കരുതലും കുഞ്ഞുനാളിൽ എന്നപോലെതന്നെ  തുടരും. വാർധക്യത്തിന്റെ അവശതയിൽ പോലും മക്കളെ ഓർത്ത് വേവലാതിപ്പെടുന്ന നിരവധി അമ്മമാരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. അത്തരത്തിലൊരു അമ്മയാണ് യുകെയിലെ ലിവർപൂൾ സ്വദേശിയായ ആദാ കീറ്റിങ് എന്ന മുത്തശ്ശി. 98 ആം വയസ്സിൽ 80 കാരനായ മകനെ പരിപാലിക്കാൻ വൃദ്ധസദനത്തിലെത്തുരിക്കുകയാണ് ഈ അമ്മ.

ആദാ കീറ്റിങ്ങിന്റെ മകൻ ടോം അവിവാഹിതനാണ്. അതിനാൽ ഈ അമ്മയും മകനും എന്നും ഒരുമിച്ചാണ് ജീവിച്ചത്. പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ വലച്ചപ്പോൾ 2016 ൽ മോസ് വ്യൂ എന്ന വൃദ്ധ പരിപാലന കേന്ദ്രത്തിലേക്ക് മാറാൻ ടോം തീരുമാനിച്ചു. ടോമിനെ കൂടാതെ മൂന്നു പെൺമക്കൾ കൂടി ആദാ മുത്തശ്ശിക്ക് ഉണ്ട്. എന്നാൽ വൃദ്ധ സദനത്തിലേക്ക് മാറിയ മൂത്ത മകനെ തന്നാലാവും വിധം പരിപാലിക്കണം എന്ന ചിന്തയാണ് ആദയെയും മോസ് വ്യൂവിലേയ്ക്ക് എത്തിച്ചത്.

ടോമിന് വേണ്ട ആരോഗ്യ പരിചരണം വൃദ്ധസദനത്തിൽ ലഭിക്കുന്നുണ്ടെങ്കിലും മാനസികമായ പിന്തുണയും പ്രത്യേക പരിഗണനയും മകനു വേണം എന്നറിയുന്നതിലാണ് ആദയും മകനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. ഇപ്പോൾ കഴിയുന്നത്ര നേരം ഇരുവരും ഒരുമിച്ചാണ് ചിലവഴിക്കുന്നത്. മകനൊപ്പം ചെറിയ കളികളിൽ ഏർപ്പെട്ടും ഒരുമിച്ച് ടിവി കണ്ടും എല്ലാം സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ അമ്മ. തന്റെ സാന്നിധ്യം മകന് ഏറെ സന്തോഷം നൽകുന്നുണ്ടെന്ന് ആദ മുത്തശ്ശി പറയുന്നു. 

നേഴ്സിങ് സഹായിയായി സസേവനമനുഷ്ഠിച്ചിരുന്ന ആദയ്ക്ക്  അതിനാൽ തന്നെ മകൻറെ ആരോഗ്യകാര്യങ്ങൾ  പ്രത്യേകം ശ്രദ്ധിക്കാൻ ആകുന്നുണ്ട്. മറ്റു മൂന്നു മക്കളും ഇരുവരെയും കാണാൻ  മിക്കപ്പോഴും വൃദ്ധസദനത്തിൽ എത്താറുണ്ട്. ആകാവുന്ന കാലത്തോളം ഇനിയും മകനെ പരിപാലിക്കണം എന്ന ആഗ്രഹമേ ഈ മുത്തശ്ശിക്ക് ഉള്ളൂ.

English Summary:98-Year-Old Mom Moved Into Senior Home To Care After Her 80-Year-Old Son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com