ആദ്യദിവസം തന്നെ ‘യെസ്’ പറഞ്ഞു, ആ പ്രണയം നിരസിക്കാനായില്ല; തുറന്നു പറഞ്ഞ് മരിയ ഷറപ്പോവ
Mail This Article
പ്രതിശ്രുത വരനെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ വെളുപ്പെടുത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം മരിയ ഷറപ്പോവ, പ്രണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.
ആര്‍ട് ഡീലര്‍ അലക്സാണ്ടര്‍ ഗില്ക്സുമായി താന്‍ പ്രണയത്തിലാണെന്നാണ് ഷറപ്പോവ വെളിപ്പെടുത്തിയത്. രണ്ടുവര്‍ഷമായി തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് അവര്‍ പറയുന്നു. 17 വര്‍ഷത്തെ ടെന്നീസ് ജീവിതത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് റഷ്യക്കാരിയായ ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
തന്റെ കാമുകനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച അവര്‍ ഒരു രഹസ്യവും വെളിപ്പെടുത്തി: തമ്മില്‍ കണ്ട ആദ്യ ദിവസം തന്നെ ഞാന്‍ പ്രണയത്തിനു സമ്മതം മൂളുകയായിരുന്നു. അതേ, ഇതാണു ഞങ്ങളുടെ രഹസ്യം. അതിപ്പോള്‍ ഞാന്‍ തന്നെ പുറത്താക്കിയിരിക്കുന്നു.
ഷറപ്പോവയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവച്ച അലക്സാണ്ടര്‍ ഗില്‍ക്സും അതീവ സന്തോഷവാനായാണ് സമൂഹ മാധ്യമത്തില്‍ പ്രതികരണം നടത്തിയത്. ആദ്യ ദിവസം തന്നെ നീ സമ്മതം മൂളിയതോടെ ഞാന്‍ സന്തോഷമുള്ള പുരുഷനായി മാറിയിരിക്കുന്നു. നന്ദി ഷറപ്പോവ. ഒരു ജീവിതകാലം മുഴുവന്‍ നിന്നെ സ്നേഹിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഇപ്പോഴേ സ്വപ്നം കാണുന്നു. നിന്നില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ എനിക്കു പഠിക്കാനുണ്ട്.- ഷറപ്പോവയ്ക്ക് ഇങ്ങനെയാണ് അലക്സാണ്ടര്‍ ഗില്‍ക്സ് മറുപടി നല്‍കിയത്.
വാര്‍ത്ത പുറത്തുവന്നതോടെ താരങ്ങളും ടെന്നിസ് ആരാധകരും ഷരപ്പോവയക്കും കാമുകനും ആശംസകളുമായി നിരന്നു. ഹൃദയത്തിന്റെ ഇമോജികളും സ്നേഹത്തിന്റെ അടയാളങ്ങളുമായാണ് ഒരു കാലത്ത് ടെന്നിസ് ലോകം അടക്കിവാണ മരിയ ഷറപ്പോവയ്ക്ക് ആരാധകര്‍ ആശംസ അര്‍പ്പിച്ചത്. ടെന്നീസിനൊപ്പം ഫാഷന്‍ ലോകത്തും ഷറപ്പോവ തരംഗം സൃഷ്ടിച്ചിരുന്നു.
English Summary: I said yes from the first day we met: Maria Sharapova on her engagement with boyfriend